Also Read- Gold Price Today| സ്വർണവില വീണ്ടും കുറഞ്ഞു; ഇന്നത്തെ നിരക്ക് അറിയാം
തന്റെ ഭൂമിയിൽ അനധികൃതമായി കെട്ടിടം നിർമ്മിച്ചതറിഞ്ഞ യഥാർത്ഥ ഉടമ നാഗലിംഗമൂർത്തി പൊലീസിൽ പരാതി നൽകി. 1988 ൽ നാഗലിംഗമൂർത്തി ആ സ്ഥലം വാങ്ങിയതായും അവിടെ വീട് വച്ചിരുന്നതായും പൊലീസ് വൃത്തങ്ങളിൽ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. എന്നാൽ ആറുവർഷത്തിനുശേഷം ഔദ്യോഗിക ആവശ്യങ്ങൾക്കായി ഇയാൾ കുടുംബത്തോടൊപ്പം ബെംഗളൂരുവിലേക്ക് മാറി.
advertisement
Also Read- നരേന്ദ്ര മോദിയുടെ ആരാധകനായ മേജർ രവി കോൺഗ്രസിനൊപ്പം; ഐശ്വര്യകേരളം യാത്രയെ സ്വീകരിക്കും
ഭാര്യയുടെ മരണത്തെത്തുടർന്ന് യഥാർത്ഥ ഉടമയ്ക്ക് ചെന്നൈയിലെ സ്ഥലത്ത് എത്താനോ വീട് പരിപാലിക്കാനോ കഴിഞ്ഞില്ല. എന്നാൽ വർഷങ്ങൾക്ക് ശേഷം നാഗലിംഗമൂർത്തി മടങ്ങിയെത്തിയപ്പോൾ, അയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് വീടിന്റെ യാതൊരു തെളിവുകളും കണ്ടെത്താനായില്ല. പകരം ആറ് നിലകളുള്ള ഒരു കെട്ടിടം അവിടെ ഉയർന്നു നിൽക്കുകയായിരുന്നു.
Also Read- ഇന്ത്യയിൽ ആഴ്ചയിൽ നാല് ദിവസം ജോലി എന്നത് നാലുവർഷം മുൻപേ നടപ്പാക്കിയ ഒരു കമ്പനി
രാജമന്നാറിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ അയച്ചതായി പൊലീസ് പറഞ്ഞു. സ്വത്ത് തട്ടിയെടുക്കാൻ കൂട്ടുനിന്ന മറ്റ് മൂന്ന് പേരെയും പിടികൂടിയിട്ടുണ്ട്. എം കാജാ മൊയ്ദീൻ (32), എം മോഹൻ (46), ജെ രാമയ്യ (53) എന്നിവരാണ് അറസ്റ്റിലായ മറ്റ് മൂന്ന് പേർ. മൂവരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
Also Read- Nadirsha daughter | Dileep Kavya Meenakshi | ആയിഷയുടെ വിവാഹ ചടങ്ങിൽ സാരി ചുറ്റി മീനാക്ഷി
മറ്റൊരു കേസിൽ തിരുവല്ലൂർ ജില്ലയിലെ തിരുനിൻറാവൂരിൽ രണ്ട് കോടി രൂപ വിലമതിക്കുന്ന ഭൂമി കൈക്കലാക്കിയ കേസിൽ രണ്ട് സഹോദരന്മാരെ അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും വ്യാജ രേഖകൾ ഉപയോഗിക്കുകയും സ്വത്തിന്റെ അവകാശം കൈവശപ്പെടുത്തുകയുമായിരുന്നു. അമ്പത്തിയേഴുകാരനായ എം വെങ്കിടേശനെയും നാൽപത്തിയാറുകാരനായ എം മുരുകനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബി. പുന്നിയകൊടി എന്നയാളെയും ഈ കേസിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികളിലൊരാളായ അവരുടെ മറ്റൊരു സഹോദരൻ നാഗേന്ദ്രനെ പൊലീസ് തിരയുകയാണ്.