• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'മേജർ ട്വിസ്റ്റ്'; നരേന്ദ്ര മോദിയുടെ ആരാധകനായ മേജർ രവി കോൺഗ്രസിനൊപ്പം; ഐശ്വര്യകേരളം യാത്രയെ സ്വീകരിക്കും

'മേജർ ട്വിസ്റ്റ്'; നരേന്ദ്ര മോദിയുടെ ആരാധകനായ മേജർ രവി കോൺഗ്രസിനൊപ്പം; ഐശ്വര്യകേരളം യാത്രയെ സ്വീകരിക്കും

രമേശ് ചെന്നിത്തലയുടെ ഐശ്വര്യകേരളം യാത്ര തൃപ്പൂണിത്തുറയിൽ എത്തുമ്പോൾ സ്വീകരിക്കാൻ മേജർ രവിയും എത്തും.

  • Share this:
    കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെ പി സ്ഥാനാർത്ഥിയാകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് മേജർ രവി കോൺഗ്രസിൽ ചേരുന്നത്. ഇതിന്റെ മുന്നോടിയായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യകേരളം യാത്ര തൃപ്പൂണിത്തുറയിൽ എത്തുമ്പോൾ സ്വീകരിക്കാൻ മേജർ രവിയും എത്തും. തന്നെ ജാഥയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും ക്ഷണം സ്വീകരിച്ച് പങ്കെടുക്കുമെന്നും മേജർ രവി പറഞ്ഞു. എന്നാൽ ഇക്കാര്യത്തെക്കുറിച്ച് കൂടുതൽ പ്രതികരിക്കാനും അദ്ദേഹം തയ്യാറായില്ല.

    വാർത്താ സമ്മേളനത്തിനിടെ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരമായാണ് മേജർ രവിയുടെ കോൺഗ്രസ് പ്രവേശത്തെക്കുറിച്ച് രമേശ് ചെന്നിത്തല പറഞ്ഞത്. 'മേജർ രവി വിളിച്ചിരുന്നു. കോൺഗ്രസിൽ ചേരുന്നുവെന്നാണ് പറഞ്ഞത്. കെ.പി.സി.സി. പ്രസിഡന്റിനേയും വിളിച്ചിരുന്നു. കൂടുതൽ ആളുകൾ കോൺഗ്രസിലേക്ക് വരുന്നതിൽ സന്തോഷം'. എന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.

    നരേന്ദ്ര മോദി ആരാധകനായി അറിയപ്പെട്ടിരുന്ന മേജർ രവിയുടെ മനം മാറ്റത്തിന്റെ കാരണം വ്യക്തമല്ല. കെ.സുരേന്ദ്രൻ പ്രസിഡൻറായ ശേഷം വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന ആക്ഷേപം മേജർ രവിക്ക് ഉണ്ടായിരുന്നതായി അടുത്ത സുഹൃത്തുക്കൾ പറയുന്നുണ്ട്. കൂടാതെ നരേന്ദ്ര മോദി സർക്കാറിൽ നിന്നും പരിഗണന ലഭിച്ചില്ല.

    ഇതാകാം കോൺഗ്രസിലേക്ക് ചുവടു മാറാൻ കാരണം. ബിജെപിയിലെ 90% നേതാക്കളും വിശ്വസിക്കാൻ കൊള്ളാത്തവരാണെന്നും എല്ലാവരും സ്വന്തമായി എന്തു ലഭിക്കുമെന്ന് അന്വേഷിച്ചു നടക്കുന്നവരാണെന്നും നേരത്തെ പരസ്യമായി മേജർ രവി കുറ്റപ്പെടുത്തിയിരുന്നു.

    You may also like:അഭിമാന കിരീടം ചൂടി മന്യ സിംഗ്; മിസ് ഇന്ത്യ റണ്ണർ അപ്പ് ആയി ഓട്ടോ ഡ്രൈവറുടെ മകൾ

    ഇത്തവണ ബിജെപി നേതാക്കൾക്കായി എവിടെയും പ്രസംഗിക്കാൻ പോകില്ലെന്നു പറഞ്ഞതും ബിജെപി ബന്ധം അവസാനിപ്പിക്കുന്നതിന്റെ സൂചനയായി വിലയിരുത്തിയിരുന്നു.

    You may also like:ഇന്ത്യയിൽ ആഴ്ചയിൽ നാല് ദിവസം ജോലി എന്നത് നാലുവർഷം മുൻപേ നടപ്പാക്കിയ ഒരു കമ്പനി; നേടിയത് 200 ഇരട്ടി വരുമാനം

    കഴിഞ്ഞ ദിവസം കെപിസിസി അധ്യക്ഷനുമായി മേജര്‍ രവി ആലുവയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്‍റെ ചിത്രങ്ങള്‍ കെപിസിസി അധ്യക്ഷന്‍ സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുകയും ചെയ്തു.

    You may also like:Bridge On Galwan ഇന്ത്യ-ചൈന സംഘര്‍ഷം സിനിമയാകുന്നു; സംവിധാനം മേജര്‍ രവി

    മുൻ പട്ടാള ഉദ്യോഗസ്ഥനായ മേജർ രവി മലയാളികൾക്ക് പ്രിയങ്കരമായ ഒട്ടേറെ സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. കീർത്തിചക്ര, മിഷൻ 90 ഡേയ്സ്, കുരുക്ഷേത്ര, കാണ്ഡഹാർ എന്നീ ചിത്രങ്ങളുടെ സംവിധായകനാണ്.

    പാലക്കാട് ജില്ലയിലെ പട്ടാമ്പിയിൽ ജനിച്ച മേജർ രവി അഭിനയരംഗത്തും സജവീമാണ്. കീർത്തിചക്രയുടെ തിരക്കഥയ്ക്ക് 2006 ൽ സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയിരുന്നു.

    ഇന്ത്യ-ചൈന സംഘർഷം പ്രമേയമാക്കി  ബ്രിഡ്ജ് ഓൺ ഗാൽവാൻ എന്ന പേരിൽ സിനിമയെടുക്കുന്ന കാര്യം അടുത്തിടെ മേജർ രവി വ്യക്തമാക്കിയിരുന്നു. ഗാല്‍വന്‍ താഴ് വരയിലെ പ്രശ്നങ്ങളും ചൈനീസ് പ്രകോപനവുമൊക്കെയാകും ചിത്രത്തിന് പ്രമേയമാവുക.
    Published by:Naseeba TC
    First published: