Gold Price Today| സ്വർണവില വീണ്ടും കുറഞ്ഞു; ഇന്നത്തെ നിരക്ക് അറിയാം

Last Updated:
ഒരു ഗ്രാമിന് 30 രൂപയും ഒരു പവന് 240 രൂപയുമാണ് ഇന്ന് കുറഞ്ഞത്.
1/7
gold smuggling, gold smuggling case, gold smuggling case in Kerala, Sivasankar, Swapna, Sarith, സ്വർണ്ണക്കടത്ത് കേസ്, സ്വപ്ന, ശിവശങ്കർ
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഒരു ഗ്രാമിന് 4425 രൂപയും ഒരു പവന് 35,400 രൂപയുമാണ് ഇന്നത്തെ വില. ഒരു ഗ്രാമിന് 30 രൂപയും ഒരു പവന് 240 രൂപയുമാണ് ഇന്ന് കുറഞ്ഞത്. തുടർച്ചയായി രണ്ടാമത്തെ ദിവസമാണ് സ്വർണവില കുറയുന്നത്. 35,640 രൂപയായിരുന്നു വ്യാഴാഴ്ച പവന്റെ വില. ഒരു ഗ്രാമിന് 4475 രൂപയും ഒരു പവന് 35,800 രൂപയുമായിരുന്നു ഫെബ്രുവരി 10ലെ വില. ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ഔൺസിന് 1820 ഡോളറായി കുറഞ്ഞു. ഡോളർ കരുത്താർജിച്ചതും ട്രഷറിയിൽനിന്നുള്ള ആദായംവർധിച്ചതുമാണ് സ്വർണവിലയെ ബാധിച്ചത്.
advertisement
2/7
gold, gold buyers, jewellers, new order gold, pmla, enforcement directorate, സ്വർണം, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം, ജ്വല്ലറി, ജുവലറി, സ്വർണം വാങ്ങുന്നവർ
സംസ്ഥാനത്ത് ശ​നി​യാ​ഴ്ച മു​ത​ല്‍ മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ല്‍ വി​ല വ​ര്‍​ധി​ച്ച ശേ​ഷ​മാ​ണ് ഇന്നലെ സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തിയത്. ഇന്നലെ പ​വ​ന് 160 രൂ​പ കുറഞ്ഞു 35640 രൂപയായിരുന്നു. ഫെ​ബ്രു​വ​രി ഒ​ന്നി​ന് സ്വ​ര്‍​ണ​ത്തി​ന്‍റെ ഇ​റ​ക്കു​മ​തി തീ​രു​വ കു​റ​യ്ക്കു​മെ​ന്ന ബ​ജ​റ്റ് പ്ര​ഖ്യാ​പ​ന​ത്തി​ന് ശേ​ഷം പ​വ​ന് 1800 രൂ​പ കു​റ​ഞ്ഞി​രു​ന്നു. പി​ന്നീ​ട് മൂ​ന്ന് ത​വ​ണ​യാ​യി 800 രൂ​പ വ​ര്‍​ധി​ക്കു​ക​യും ചെ​യ്തു.
advertisement
3/7
Gold Price, Today, Today Gold Rate, സ്വർണവില, സ്വർണവില വർദ്ധിച്ചു, സംസ്ഥാനത്ത് സ്വർണവില വർദ്ധിച്ചു, Today Gold Price
കേന്ദ്ര ബജറ്റിന് പിന്നാലെ തുടർച്ചയായി ഇടിവ് രേഖപ്പെടുത്തിയ സ്വർണവില ഇക്കഴിഞ്ഞ ശനിയാഴ്ച മുതൽ വർദ്ധിക്കാൻ തുടങ്ങിയിരുന്നു. ശനിയാഴ്ച 240 രൂപയാണ് ഒരു പവന് വർദ്ധിച്ചത്. 35240 രൂപയായിരുന്നു ശനിയാഴ്ചയിലെ സ്വർണവില. തുടർന്നുള്ള ദിവസങ്ങളിലും സ്വർണ വില കൂടി.
advertisement
4/7
gold price, gold, gold price, silver price, gold price സ്വർണവില, സ്വർണവില, 2021ലെ സ്വർണവില, 2021ലെ വെള്ളിവില
ബജറ്റില്‍ ഇറക്കുമതി തീരുവ കുറച്ചതിനു ശേഷം തുടർച്ചയായി കുറച്ചു ദിവസം സ്വര്‍ണവിലയില്‍ കുത്തനെ ഇടിവാണ് ഉണ്ടായത്. അഞ്ചു ദിവസം കൊണ്ട് 1320 രൂപയാണ് പവന് കുറഞ്ഞത്. ഫെബ്രുവരി അഞ്ചിന് മാത്രം പവന് 320 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,480ല്‍ എത്തിയിരുന്നു. തുടര്‍ച്ചയായി അഞ്ചാം ദിവസമാണ് സ്വര്‍ണ വില കുറഞ്ഞിരിക്കുന്നത്.
advertisement
5/7
 കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ 12.5 ശതമാനത്തില്‍ നിന്ന് 10 ശതമാനമായാണ് കുറച്ചത്. ഇറക്കുമതി തീരുവ കുറച്ചതിലൂടെ സ്വര്‍ണക്കടത്തിന് ഒരു പരിധി വരെ തടയിടാന്‍ കഴിയുമെന്നാണ് വിലയിരുത്തുന്നത്. സ്വര്‍ണക്കടത്ത് കൂടുന്ന സാഹചര്യത്തിലാണ് തീരുവ കുറയ്ക്കാന്‍ ബജറ്റില്‍ തീരുമാനമുണ്ടായത്. സ്വര്‍ണത്തിനൊപ്പം വെളളിയുടെയും ഇറക്കുമതി തീരുവ കുറച്ചിട്ടുണ്ട്.
കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ 12.5 ശതമാനത്തില്‍ നിന്ന് 10 ശതമാനമായാണ് കുറച്ചത്. ഇറക്കുമതി തീരുവ കുറച്ചതിലൂടെ സ്വര്‍ണക്കടത്തിന് ഒരു പരിധി വരെ തടയിടാന്‍ കഴിയുമെന്നാണ് വിലയിരുത്തുന്നത്. സ്വര്‍ണക്കടത്ത് കൂടുന്ന സാഹചര്യത്തിലാണ് തീരുവ കുറയ്ക്കാന്‍ ബജറ്റില്‍ തീരുമാനമുണ്ടായത്. സ്വര്‍ണത്തിനൊപ്പം വെളളിയുടെയും ഇറക്കുമതി തീരുവ കുറച്ചിട്ടുണ്ട്.
advertisement
6/7
gold smuggling, gold smuggling case, gold smuggling case in Kerala, Sivasankar, Swapna, Sarith, സ്വർണ്ണക്കടത്ത് കേസ്, സ്വപ്ന, ശിവശങ്കർ
രാജ്യത്തുടനീളം വലിയ തോതിൽ സ്വർണം കടത്തുന്നതായി അടുത്തിടെ കസ്റ്റംസ് സർക്കാരിന് റിപ്പോർട്ട് ൽകിയിട്ടുണ്ട്. ജൂലൈ 5 ന് അവതരിപ്പിച്ച 2019 ലെ ബജറ്റിൽ സ്വർണത്തിന്‍റെ ഇറക്കുമതി തീരുവ 10 ശതമാനത്തിൽ നിന്ന് 12.5 ശതമാനമായി ഉയർത്തിയിരുന്നു. ഇതിനെതിരെ ഈ രംഗത്ത് പ്രവർത്തിക്കുന്നവർ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് സ്വർണത്തിന്‍റെ ഇറക്കുമതി തീരുവ കുറയ്ക്കുന്നതിനെ കുറിച്ച് സർക്കാർ ആലോചിക്കുന്നത്.
advertisement
7/7
gold price, gold, gold price in kerala, gold price touched 42000, സ്വർണവില, കേരളത്തിൽ സ്വർണവില, ഇന്നത്തെ സ്വർണവില
ലോക്ക്ഡൗണ്‍ വ്യോമ ഗതാഗതത്തെ ബാധിച്ചതിനാല്‍ കര മാര്‍ഗമുളള സ്വര്‍ണക്കടത്ത് വര്‍ദ്ധിച്ചെന്നാണ് വിലയിരുത്തല്‍. സ്വര്‍ണത്തിന്റെ ഇറക്കുമതി ചുങ്കം നിലവില്‍ 12.5ശതമാനമായിരുന്നു. മൂന്ന് ശതമാനം ജി എസ് ടിയും സ്വര്‍ണത്തിന് മേല്‍ ഇടാക്കുന്നു. ഒരു കിലോ സ്വര്‍ണക്കട്ടിക്ക് ഇപ്പോഴത്തെ വില നികുതിയെല്ലാമുള്‍പ്പെടെ അമ്പത് ലക്ഷം രൂപയ്ക്ക് മുകളിലാണ്. കളളക്കടത്തായി കൊണ്ടുവരുന്നവര്‍ക്ക് ഏഴ് ലക്ഷം രൂപയിലധികമാണ് ഇതിലൂടെയുണ്ടാകുന്ന ലാഭം.
advertisement
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
  • പയ്യാനക്കലിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമം, പ്രതിയെ നാട്ടുകാർ പിടികൂടി.

  • കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് (33) ആണ് മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.

  • ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്, പൊലീസ് അന്വേഷണം തുടങ്ങി.

View All
advertisement