Also Read- Murder| അരുംകൊല വീണ്ടും; പെരുമ്പാവൂരിൽ യുവാവിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി വെട്ടിക്കൊന്നു
ജാൻ ബീവിയെ ഏറെ ഇഷ്ടപ്പെട്ടിരുന്നു. ഒരുമിച്ച് ജീവിക്കാനുള്ള ആഗ്രഹത്തിലാണ് മതം മാറിയത്. വിവാഹം കഴിക്കാമെന്ന് പറയുമ്പോഴെല്ലാം ജാൻ ബീവി ഒഴിഞ്ഞുമാറി. ഇത് പരപുരുഷ ബന്ധമെന്ന സംശയം കൂട്ടി. ഫോണിലെ വിവരങ്ങൾ പരിശോധിക്കുമ്പോഴാണ് യുവാവുമായുള്ള ബന്ധം തെളിഞ്ഞത്. പിന്നീട് കൊലപ്പെടുത്തുക മാത്രമായി ലക്ഷ്യം. പത്ത് വർഷം ഒരുമിച്ചുണ്ടായിട്ടും കബളിപ്പിക്കുകയാണെന്ന തിരിച്ചറിവാണ് അരും കൊലയിലേക്കെത്തിച്ചത്.
advertisement
ആക്രമിക്കുമെന്ന് ജാൻ ബീവിക്കും സംശയമുണ്ടായതിനാൽ അവരും കരുതലോടെയാണ് നീങ്ങിയത്. വെള്ളിയാഴ്ച രാത്രിയിൽ ചോറക്കോട് കനാൽ കരയിൽ ഇരുന്ന് മദ്യപിച്ചു. പിന്നാലെ തർക്കമായി. അടിച്ച് വീഴ്ത്തി ജാൻ ബീവിയുടെ കഴുത്ത് മണ്ണിൽ അമർത്തി തുരുതുരെ വെട്ടുകയായിരുന്നു. കൊലപാതകത്തിൽ കുറ്റബോധമില്ലെന്നും ചതിച്ചതിലുള്ള അരിശം മാത്രമാണെന്നും ബഷീർ പറഞ്ഞു.
Also Read- Actress Attack Case | പൾസർ സുനി അമ്മയ്ക്ക് എഴുതിയ കത്തിന്റെ ഒറിജിനൽ കണ്ടെത്താൻ പരിശോധന നടത്തി പൊലീസ്
കൊല നടന്ന വെള്ളിയാഴ്ച രാത്രി തന്നെ ഇരുചക്ര വാഹനത്തിൽ ഗോവിന്ദാപുരം ചെക്പോസ്റ്റ് വഴി അതിർത്തി കടന്നു. പിന്നാലെ മധുരയിലെത്തി ഒളിച്ചു താമസിച്ചു. പൊലീസ് പിന്നാലെയുണ്ടെന്ന് മനസിലാക്കി പിന്നീട് പിടികൂടട്ടെയെന്ന മാനസികാവസ്ഥയിലേക്ക് മാറിയെന്നും ബഷീര്‍ മൊഴി നല്‍കിയിട്ടുണ്ട്. ആലത്തൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വൽ പ്രതിയെ കൊലനടന്ന സ്ഥലത്തെത്തിച്ച് വിശദമായ തെളിവെടുപ്പ് പൂര്‍ത്തിയാക്കി.
