advertisement

Actress Attack Case | പൾസർ സുനി അമ്മയ്ക്ക് എഴുതിയ കത്തിന്റെ ഒറിജിനൽ കണ്ടെത്താൻ പരിശോധന നടത്തി പൊലീസ്

Last Updated:

പള്‍സര്‍ സുനി ജയിലില്‍ നിന്നെഴുതിയ കത്തിന്റെ പകര്‍പ്പ് സുനിയുടെ അമ്മയാണ് അടുത്തിടെ പുറത്ത് വിട്ടത്.

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ (Actress Attack Case) പ്രതി പള്‍സര്‍ സുനി അമ്മയ്ക്ക് എഴുതിയ കത്തിന്റെ ഒറിജിനല്‍ കണ്ടെത്താന്‍ പൊലീസ് (Police) പരിശോധന നടത്തി.എറണാകുളം സബ് ജയിലിലെ പള്‍സര്‍ സുനിയുടെ സെല്ലിലാണ് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തിയത്.
തിരച്ചില്‍ ഒന്നര മണിക്കൂര്‍ നീണ്ടെങ്കിലും കത്ത് കണ്ടെത്താനായില്ല. പള്‍സര്‍ സുനി ജയിലില്‍ നിന്നെഴുതിയ കത്തിന്റെ പകര്‍പ്പ് സുനിയുടെ അമ്മയാണ് അടുത്തിടെ പുറത്ത് വിട്ടത്.നടിയെ ആക്രമിച്ചത് ദിലീപ് പറഞ്ഞിട്ടാണെന്നും ഗൂഢാലോചനയില്‍ ദിലീപിനെ കൂടാതെ സിനിമാ രംഗത്തെ മറ്റു ചിലര്‍ക്കും പങ്കുണ്ടെന്നും കത്തില്‍ പറഞ്ഞിരുന്നു. ഈ കത്തിനായാണ് തിരച്ചില്‍ നടത്തിയത്.
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തില്‍ പള്‍സര്‍ സുനിയുടെ അമ്മയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. പള്‍സര്‍ സുനി അമ്മ ശോഭനയ്ക്ക് അയച്ച കത്ത് പുറത്തു വന്നതോടെയാണ് പൊലീസ് ഇവരുടെ മൊഴി രേഖപ്പെടുത്തിയത്. മകന്റെ ജീവന് ഭീഷണിയുള്ളതിനാലാണ് 2018 മെയ് മാസം എഴുതിയ കത്ത് പുറത്തുവിട്ടതെന്ന് അമ്മ ശോഭന നേരത്തെ പറഞ്ഞിരുന്നു.
advertisement
തന്റെ ജീവന്‍ അപകടത്തിലായിരുന്നെന്നും ഒളിവില്‍ കഴിഞ്ഞിരുന്ന സമയത്ത് തനിക്കുനേരെ വധശ്രമം നടന്നതായും പള്‍സര്‍ സുനി തന്നോട് പറഞ്ഞതായും ദിലീപ് പറഞ്ഞിട്ടാണ് എല്ലാം ചെയ്തതെന്ന് മകന്‍ പറഞ്ഞതായും അവര്‍ വെളിപ്പെടുത്തിയിരുന്നു.
ഗൂഢാലോചനയില്‍ ദിലീപിനെ കൂടാതെ സിനിമാരംഗത്തെ മറ്റുചിലര്‍ക്കും പങ്കുണ്ടെന്ന് കത്തില്‍ പറഞ്ഞിരുന്നു.
മകന്റെ ജീവന് ഭീഷണിയുള്ളതിനാലാണ് ഇപ്പോള്‍ കത്ത് പുറത്തുവിടുന്നതെന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു .രണ്ട് പേജുള്ള കത്തില്‍ കേസിന്റെ ഭാഗമായി പല ഗുരുതരമായ വെളിപ്പെടുത്തലുകളും ഉണ്ട്.
Morris Coin cheating case | മോറിസ് കോയിന്‍ തട്ടിപ്പ് കേസ്: 36 കോടി രൂപയുടെ സ്വത്തുക്കള്‍ ഇ ഡി കണ്ടുകെട്ടി
2018 മെയ് മാസം ഏഴാം തീയതിയാണ് പള്‍സര്‍ സുനി കോടതിയില്‍ വെച്ച് ഈ കത്ത് അമ്മ ശോഭനയ്ക്ക് കൈമാറുന്നത്. സഹതടവുകാരനായ വിജീഷ് ആത്മഹത്യയ്ക്ക് ശ്രമിക്കുന്ന സാഹചര്യമുണ്ടായിരുന്നു. അത് ആത്മഹത്യയാണോ കൊലപാതകശ്രമമാണോ എന്ന കാര്യത്തില്‍ സംശയം തോന്നിയെന്നും തന്റെ മകനെയും അപായപ്പെടുത്തുമെന്ന ഭയം കാരണമാണ് ഇപ്പോള്‍ കത്ത് പുറത്തുവിടുന്നതെന്നും സുനിയുടെ അമ്മ പറയുന്നു.
advertisement
Dheeraj Rajendran|എത്തിയത് ആറംഗ സംഘം; ധീരജിനെ കുത്തിയത് കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ; റിമാൻഡ് റിപ്പോർട്ട്
കൊച്ചി അബാദ് പ്ലാസയില്‍ നടന്ന ഗൂഢാലോചനയില്‍ മറ്റ് ചില സിനിമാക്കാര്‍ക്കും പങ്കുണ്ടെന്നാണ് കത്തില്‍ സൂചിപ്പിക്കുന്നത്. കത്തിന്റെ ആധികാരികത പരിശോധിക്കാനായി കത്ത് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Actress Attack Case | പൾസർ സുനി അമ്മയ്ക്ക് എഴുതിയ കത്തിന്റെ ഒറിജിനൽ കണ്ടെത്താൻ പരിശോധന നടത്തി പൊലീസ്
Next Article
advertisement
'മുഖ്യമന്ത്രിക്ക് സമനില തെറ്റി, ഒന്നുകൂടി തെറ്റിയാൽ ആ ഡാഷും കൂടി പൂരിപ്പിച്ചേനെ...' വി ഡി സതീശൻ
'മുഖ്യമന്ത്രിക്ക് സമനില തെറ്റി, ഒന്നുകൂടി തെറ്റിയാൽ ആ ഡാഷും കൂടി പൂരിപ്പിച്ചേനെ...' വി ഡി സതീശൻ
  • മുഖ്യമന്ത്രി പിണറായി വിജയന്റെ 'ഡാഷ് മോനെ' പരാമർശം വിവാദമായതിനെ വി ഡി സതീശൻ വിമർശിച്ചു

  • സമനില തെറ്റിയ മുഖ്യമന്ത്രിക്ക് വീണ്ടും തെറ്റിയാൽ കേരളത്തിന് വലിയ നാണക്കേടാകുമെന്ന് സതീശൻ

  • മാത്യു കുഴല്‍നാടന്‍ ശബ്ദരേഖ ഗുരുതരമാണെന്നും മന്ത്രി കെ കൃഷ്ണന്‍കുട്ടി ഉടൻ രാജിവെക്കണമെന്നും അഭിപ്രായം

View All
advertisement