Murder| അരുംകൊല വീണ്ടും; പെരുമ്പാവൂരിൽ യുവാവിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി വെട്ടിക്കൊന്നു
- Published by:Rajesh V
- news18-malayalam
Last Updated:
പുറത്തേക്ക് പോയ അൻസിൽ കുറച്ചു സമയം കഴിഞ്ഞും വരാതിരുന്നതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചപ്പോൾ അൻസിൽ വെട്ടേറ്റ് കിടക്കുന്നതാണ് കണ്ടത്.
എറണാകുളം (Ernakulam) പെരുമ്പാവൂർ (Perumbavoor) യുവാവിനെ വീട്ടിൽ നിന്നു വിളിച്ചിറക്കി വെട്ടി കൊലപ്പെടുത്തി. കീഴില്ലം ഏഴാം വാർഡ് പറമ്പിപീടിക സ്വദേശി വട്ടപ്പറമ്പിൽ വീട്ടിൽ സാജുവിന്‍റെ മകൻ അൻസിൽ സാജു (28) ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രി പത്തോടെയോടെയാണ് സംഭവം.
അൻസിലിനെ ഫോണിൽ വിളിച്ച് പുറത്തേക്ക് വരാൻ ആവശ്യപെട്ടത് പ്രകാരം അൻസിൽ വീടിനോട് ചേർന്നുള്ള കനാൽ ഭാഗത്ത് എത്തിയപ്പോൾ പതിയിരുന്ന് അൻസിലിനെ ആക്രമിക്കുകയായിരുന്നു. പുറത്തേക്ക് പോയ അൻസിൽ കുറച്ചു സമയം കഴിഞ്ഞും വരാതിരുന്നതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചപ്പോൾ അൻസിൽ വെട്ടേറ്റ് കിടക്കുന്നതാണ് കണ്ടത്. നിരവധി വെട്ടുകളാണ് ശരീരത്തിൽ ഉള്ളത്. തുടർന്ന് പിതാവും സഹോദരനും ചേർന്ന് പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഗുണ്ടാ ആക്രമണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊലപാതകത്തിനുള്ള കാരണം വ്യക്തമല്ല. റിയൽ എസ്റ്റേറ്റ് ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്ന ആളായിരുന്നു അൻസിലെന്ന് പൊലീസ് പറഞ്ഞു. അൻസിൽ പഴയ കാറുകൾ വിലക്ക് വാങ്ങി വിൽപ്പന നടത്തുന്ന ജോലിയും ചെയ്തിരുന്നു. മൃതദേഹം പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുറുപ്പുംപടി പോലീസ് സ്ഥലത്ത് എത്തി പ്രതികൾക്കായുള്ള തെരച്ചിൽ ആരംഭിച്ചു.
advertisement
ഭർതൃവീട്ടിൽ യുവതിയുടെ ആത്മഹത്യ; വാട്സാപ്പ് അൺബ്ലോക്ക് ചെയ്യണമെന്ന് യുവാവ്
ഭർതൃ വീട്ടിൽ യുവതി ആത്മഹത്യ (Suicide) ചെയ്തത് മങ്കട സ്വദേശിയായ യുവാവ് ഭീഷണിപ്പെടുത്തിയതിനെ തുടർന്നെന്ന് പരാതി. ആലങ്കോട് അച്ചിപ്രവളപ്പിൽ റഷീദിന്‍റെ ഭാര്യ ഷഫീലയെയാണ്(29) മരിച്ച നിലയിൽ കണ്ടെത്തിയത്. വാട്സാപ്പിലെ (Whatsapp) ബ്ലോക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്ച ഉച്ചയോടെ യുവാവ് വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് യുവതിയുടെ ബന്ധുക്കൾ പറയുന്നു. ഇക്കാര്യം യുവതി സഹോദരനെ അറിയിച്ചിരുന്നു. എന്നാൽ ചൊവ്വാഴ്ച രാത്രിയോടെ യുവതിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രാത്രിയിൽ യുവതി അയച്ച മെസേജിൽ അസ്വാഭാവികത തോന്നിയതിനെ തുടർന്ന് കുറ്റിപ്പുറത്ത് താമസിക്കുന്ന സഹോദരൻ വീട്ടിലെത്തിയപ്പോഴാണ് ഷഫീലയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഷഫീലയുടെ ഭർത്താവ് റഷീദ് നാലുമാസം മുമ്പാണ് വിദേശത്തേക്ക് പോയത്.
advertisement
ഷഫീലയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കുടുംബം പരാതി നൽകിയതോടെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള പരിശോധന സംഘം സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് സഹോദരൻ ഷഫീലയെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രി ഒമ്പത് മണി വരെ ഷഫീല അയൽക്കാരോടും 9.30ന് അടുത്ത ബന്ധുവിനോട് ഫോണിലും സംസാരിച്ചിരുന്നു.
മങ്കട സ്വദേശിയായ യുവാവ് ചൊവ്വാഴ്ച വീട്ടിലെത്തിയ ഭീഷണിപ്പെടുത്തിയ വിവരം ഷഫീല ഇളയ സഹോദരൻ അബൂബക്കർ സിദ്ദീഖിനോട് പറഞ്ഞിരുന്നു. നിരന്തരം മെസേജ് അയച്ച് ശല്യം ചെയ്തതിനെ തുടർന്ന് മങ്കട സ്വദേശിയെ ഷഫീല വാട്സാപ്പിൽ ബ്ലോക്ക് ചെയ്തിരുന്നു. ഈ ബ്ലോക്ക് നീക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇയാൾ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയത്. ഇയാൾ ഏറെനേരം ഷഫീലയുമായി വഴക്കുണ്ടാക്കിയതായി അയൽക്കാർ പറയുന്നു. ഒമ്പതും മൂന്നു വയസുള്ള പെൺമക്കൾക്കൊപ്പമാണ് ഷഫീല താമസിച്ചിരുന്നത്.
Location :
First Published :
Jan 13, 2022 8:39 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Murder| അരുംകൊല വീണ്ടും; പെരുമ്പാവൂരിൽ യുവാവിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി വെട്ടിക്കൊന്നു










