TRENDING:

സ്കൂളിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ പ്ലസ് ടു വിദ്യാർത്ഥിനി യുവാവിനൊപ്പം മരിച്ച നിലയിൽ

Last Updated:

അനന്തകൃഷ്ണൻ തൂങ്ങി മരിച്ച നിലയിലും എലിസബത്ത് നിലത്ത് കിടക്കുന്ന നിലയിലുമായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആലപ്പുഴ: ചേർത്തല പള്ളിപ്പുറത്ത് ആളൊഴിഞ്ഞ പുരയിടത്തിലെ ഷെഡിൽ പ്ലസ് ടു വിദ്യാർത്ഥിനിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി. പള്ളിപ്പുറം ചെങ്ങണ്ട കരിയിൽ തിലകന്റെയും ജീജയുടെയും മകൻ അനന്തകൃഷ്ണൻ (കിച്ചു - 23), ഇവരുടെ സമീപത്ത് വാടകയ്ക്ക് താമസിക്കുന്ന കോട്ടയം പാലാ സ്വദേശി ഷിബുവിന്റെയും പരേതയായ ബിന്ദുവിന്റെയും മകൾ എലിസബത്ത് (17) എന്നിവരെയാണ് ഇന്നലെ വൈകിട്ടോടെ മരിച്ച നിലയിൽ കണ്ടത്.
advertisement

Also Read-  ഓട്ടോയിൽ നിന്ന് തെറിച്ച് വീണ് 10 വയസുകാരി മരിച്ചു; അപകടം മതിലിടിഞ്ഞ് റോഡിൽ വീണ കല്ലിൽ തട്ടി

അനന്തകൃഷ്ണൻ തൂങ്ങി മരിച്ച നിലയിലും എലിസബത്ത് നിലത്ത് കിടക്കുന്ന നിലയിലുമായിരുന്നു. പൂച്ചാക്കലിലെ സ്വകാര്യ സ്കൂൾ വിദ്യാർത്ഥിയായ എലിസബത്ത് ഇന്നലെ സ്കൂളിൽ പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്. വൈകിട്ട് മടങ്ങിയെത്താതായതോടെ വീട്ടുകാർ ചേർത്തല പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

advertisement

Also Read- വിവാഹപ്പിറ്റേന്ന് യുവതി വിഷം ഉള്ളിൽ ചെന്ന് മരിച്ചനിലയിൽ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മൃതദേഹങ്ങൾ ഇന്ന് രാവിലെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും. തുടർന്ന് പൊലീസ് സർജന്റെ സാന്നിധ്യത്തിൽ പോസ്റ്റ്മോർട്ടം നടത്തുമെന്ന് ചേർത്തല പൊലീസ് അറിയിച്ചു. അലുമിനിയം ഫാബ്രിക്കേഷൻ തൊഴിലാളിയാണ് അനന്തകൃഷ്ണൻ.

മലയാളം വാർത്തകൾ/ വാർത്ത/Crime/
സ്കൂളിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ പ്ലസ് ടു വിദ്യാർത്ഥിനി യുവാവിനൊപ്പം മരിച്ച നിലയിൽ
Open in App
Home
Video
Impact Shorts
Web Stories