വിവാഹപ്പിറ്റേന്ന് യുവതി വിഷം ഉള്ളിൽ ചെന്ന് മരിച്ചനിലയിൽ

Last Updated:

ചാണകത്തിൽ കലർത്തുന്ന മഞ്ഞ നിറത്തിലുള്ള വിഷപ്പൊടി നന്ദിനി അകത്തേക്ക് കഴിച്ചതിന്റെ ലക്ഷണങ്ങൾ കണ്ടതായി ബന്ധുക്കൾ പറഞ്ഞു

നന്ദിനി
നന്ദിനി
പാലക്കാട്: വിവാഹപ്പിറ്റേന്ന് യുവതിയെ വിഷം ഉള്ളിൽചെന്ന് മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് മുതലമട ചെമ്മണാമ്പതി സ്വദേശി നന്ദിനിയാണ് മരിച്ചത്. പഴനി സ്വാമിയുടെയും പൊന്നാത്താളിന്റെയും മകളായ നന്ദിനിയുടെ വിവാഹം പൊള്ളാച്ചി കാളിയാപുരം സ്വദേശി കവിനുമായി ഞായറാഴ്ചയാണ് നടന്നത്. വധുവിന്റെ വീട്ടിൽ വച്ച് നടന്ന വിവാഹത്തിനു ശേഷം ആചാര പ്രകാരം വധുവിന്റെ വീട്ടിലാണ് വരൻ താമസിച്ചത്.
തിങ്കളാഴ്ച വൈകിട്ട് നന്ദിനിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ 5.30 ഓടെ സമീപത്തെ തോട്ടത്തിൽ നന്ദിനിയെ അവശ നിലയിൽ കണ്ടെത്തുകയായിരുന്നു. ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇതിനകം മരിച്ചു. ചാണകത്തിൽ കലർത്തുന്ന മഞ്ഞ നിറത്തിലുള്ള വിഷപ്പൊടി നന്ദിനി അകത്തേക്ക് കഴിച്ചതിന്റെ ലക്ഷണങ്ങൾ കണ്ടതായി ബന്ധുക്കൾ പറഞ്ഞു. വിഷം അകത്ത് ചെന്നാണ് മരണമെന്നാണ് കൊല്ലങ്കോട് പൊലീസിന്റെയും പ്രാഥമിക നിഗമനം.
മലയാളം വാർത്തകൾ/ വാർത്ത/Crime/
വിവാഹപ്പിറ്റേന്ന് യുവതി വിഷം ഉള്ളിൽ ചെന്ന് മരിച്ചനിലയിൽ
Next Article
advertisement
തിരുവനന്തപുരം നഗരസഭയുടെ 200 കോടി ട്രഷറിയിലേക്ക് മാറ്റാനുള്ള സർക്കാർ നീക്കത്തിനെതിരെ ബിജെപി
തിരുവനന്തപുരം നഗരസഭയുടെ 200 കോടി ട്രഷറിയിലേക്ക് മാറ്റാനുള്ള സർക്കാർ നീക്കത്തിനെതിരെ ബിജെപി
  • തിരുവനന്തപുരം നഗരസഭയുടെ 200 കോടി രൂപ ട്രഷറിയിലേക്ക് മാറ്റാനുള്ള സർക്കാർ നീക്കം വിവാദമാകുന്നു

  • ഉദ്യോഗസ്ഥതലത്തിൽ നടപടികൾ ആരംഭിച്ചതോടെ ബിജെപി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി

  • ഇത് നഗരസഭയുടെ വികസന പ്രവർത്തനങ്ങൾ തടയാനാണെന്നും നിയമവിരുദ്ധമാണെന്നും ബിജെപി ആരോപിക്കുന്നു

View All
advertisement