അതേത്തുടർന്ന് കുട്ടികളെ മർദ്ദിക്കുന്ന ആളെ കണ്ടെത്തുന്നതിനായി കേരള പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ഇടുകയും ചെയ്തു. ദൃശ്യങ്ങളിലുള്ള ആളിനെക്കുറിച്ചു ചിലർ നൽകിയ സൂചനകളിൽ നിന്നും ഇയാൾ ആറ്റിങ്ങൽ സ്വദേശിയായ സുനിൽകുമാർ (45) ആണെന്ന് സോഷ്യൽ മീഡിയ സെല്ലിന് വിവരം ലഭിച്ചു.
തുടർന്ന് ആറ്റിങ്ങൽ Dy SPക്കും ആറ്റിങ്ങൽ സ്റ്റേഷൻ ഹൗസ് ഓഫീസർക്കും സോഷ്യൽ മീഡിയ സെൽ വിവരം കൈമാറുകയായിരുന്നു. ആറ്റിങ്ങൽ പോലീസ് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ഇയാൾക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.
advertisement
കഴിഞ്ഞ ദിവസം മുതലാണ് കുട്ടികളെ ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ ഫേസ്ബുക്കിലും മറ്റു സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിലും വൈറലായത്. ഇതേത്തുടർന്ന് സംഭവം ശ്രദ്ധയിൽപ്പെട്ട കേരള പൊലീസ്, പ്രതിയെക്കുറിച്ച് വിവരം നൽകണമെന്ന് ആവശ്യപ്പെട്ട് ഫേസ്ബുക്കിൽ പോസ്റ്റ് ഇടുകയായിരുന്നു. ഈ പോസ്റ്റിന് വലിയതോതിലുള്ള പ്രതികരണമാണ് പൊലീസിന് ലഭിച്ചത്. പ്രതിയെക്കുറിച്ച് സൂചന ലഭിക്കുന്നതിനൊപ്പം, കർശനമായ ശിക്ഷ നൽകണമെന്നും നിരവധിപ്പേർ ആവശ്യപ്പെട്ടു.