17 കോടിയുടെ ബിറ്റ്കോയിൻ ആവശ്യപ്പെട്ട തട്ടിക്കൊണ്ടുപോകലിന് ശുഭാന്ത്യം; മലയാളി ബാലനെ മോചിപ്പിച്ച് പൊലീസ്; 7 പേർ പിടിയിൽ

Last Updated:

ഉ​ജി​രെ​യി​ല്‍ സ്ഥി​ര​താ​മ​സ​മാ​ക്കി​യ മ​ല​യാ​ളിയായ ബി​ജോ​യ് അ​റ​യ്ക്ക​ലി​ന്‍റെ​യും ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​നി ശാ​രി​ത​യു​ടെ​യും മ​ക​ന്‍ എ​ട്ടു​വ​യ​സു​കാ​ര​നാ​യ അ​നു​ഭ​വി​നെ​യാ​ണ് വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം കാ​റി​ലെ​ത്തി​യ സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്

മംഗളുരു: എട്ടുവയസുകാരനെ തട്ടിക്കൊണ്ടുപോയി 17 കോടിയുടെ ബിറ്റ്കോയിൻ ആവശ്യപ്പെട്ട സംഭവത്തിന് ശുഭാന്ത്യം. 36 മണിക്കൂറിനുശേഷം സാഹസികമായി കുട്ടിയെ രക്ഷപെടുത്താനും ഏഴു പേരെ പിടികൂടാനും പൊലീസിന് സാധിച്ചു. മംഗളുരുവിന് സമീപത്തുള്ള ബെൽത്തങ്ങടിയിൽ വ്യാഴാഴ്ച വൈകുന്നേരമാണ് മലയാളി കുടുംബത്തിലെ കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷം ബിറ്റ്കോയിൻ മോചനദ്രവ്യം ആവശ്യപ്പെടുന്ന ആദ്യ കേസാണിതെന്ന് കർണാടക പൊലീസ് പറഞ്ഞിരുന്നു.
ഉ​ജി​രെ​യി​ല്‍ സ്ഥി​ര​താ​മ​സ​മാ​ക്കി​യ മ​ല​യാ​ളിയായ ബി​ജോ​യ് അ​റ​യ്ക്ക​ലി​ന്‍റെ​യും ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​നി ശാ​രി​ത​യു​ടെ​യും മ​ക​ന്‍ എ​ട്ടു​വ​യ​സു​കാ​ര​നാ​യ അ​നു​ഭ​വി​നെ​യാ​ണ് വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം കാ​റി​ലെ​ത്തി​യ സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. സം​ഘ​ത്തി​ലെ ഒ​രു അം​ഗം പി​ന്നീ​ട് ശാ​രി​ത​യെ ഫോ​ണി​ല്‍ വി​ളി​ച്ച് 17 കോ​ടി രൂ​പ ബിറ്റ് കോയിനായി മോ​ച​ന​ദ്ര​വ്യം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.
ബം​ഗ​ളൂ​രു ഇ​ല​ക്ട്രോ​ണി​ക്സ് സി​റ്റി​യി​ല്‍​നി​ന്നു​ള്ള കോ​മ​ള്‍, ഇ​യാ​ളു​ടെ സു​ഹൃ​ത്ത് മ​ഹേ​ഷ്, മാ​ണ്ഡ്യ സ്വ​ദേ​ശി ഗം​ഗാ​ധ​ര്‍, കു​ട്ടി​യെ ഒ​ളി​പ്പി​ച്ചു​വ​ച്ച വീ​ടി​ന്‍റെ ഉ​ട​മ മ​ഞ്ജു​നാ​ഥ് എ​ന്നി​വ​രും പേ​രു​വി​വ​ര​ങ്ങ​ള്‍ വ്യ​ക്ത​മാ​യി​ട്ടി​ല്ലാ​ത്ത മൂ​ന്നു പേ​രു​മാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഉ​ജി​രെ​യി​ലെ വീ​ടി​നു മു​ന്നി​ല്‍​വ​ച്ചാ​ണ് വെ​ള്ള നി​റ​മു​ള്ള ഇ​ന്‍​ഡി​ക്ക കാ​റി​ലെ​ത്തി​യ സം​ഘം കു​ട്ടി​യെ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യ​ത്.
advertisement
ബി​ജോ​യി​യു​ടെ പി​താ​വ് റി​ട്ട. നാ​വി​ക​സേ​നാ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ശി​വ​ന്‍ കു​ട്ടി​ക്കൊ​പ്പം നടക്കാൻ ഇറങ്ങി തി​രി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. വീ​ടി​ന്‍റെ ഗേ​റ്റി​നു സ​മീ​പ​ത്തെ​ത്തു​മ്പോ​ള്‍ അ​ല്പം മു​ന്നി​ലാ​യി ന​ട​ന്നു​നീ​ങ്ങി​യ കു​ട്ടി​യെ പെ​ട്ടെ​ന്ന് അ​ടു​ത്തെ​ത്തി​യ കാ​ര്‍ നി​ര്‍​ത്തി അ​തി​ലേ​ക്ക് വ​ലി​ച്ചു​ക​യ​റ്റു​ക​യാ​യി​രു​ന്നു.
മാ​ലൂ​ര്‍ താ​ലൂ​ക്കി​ലെ കൂ​ര്‍​മ​ഹൊ​സ​ഹ​ള്ളി എ​ന്ന കുഗ്രാ​മ​ത്തി​ലെ ഒ​രു വിട്ടിലായിരുന്നു കുട്ടിയെ പാർപ്പിച്ചിരുന്നത്. പ്രതികളുടെ ഫോൺ നമ്പർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ പൊലീസ് ഇത് കണ്ടെത്തിയിരുന്നു. കു​ട്ടി​യു​ടെ സു​ര​ക്ഷി​ത​ത്വം മു​ന്‍​നി​ര്‍​ത്തി നേ​രി​ട്ടു​ള്ള ഓ​പ്പ​റേ​ഷ​ന് മു​തി​രാ​തെ കോ​ലാ​ര്‍ പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ വീ​ട് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഇ​തി​നു​ശേ​ഷം വീ​ടും അ​വി​ടേ​ക്ക് പോ​യി വ​രു​ന്ന​വ​രും പോ​ലീ​സി​ന്‍റെ നി​ര​ന്ത​ര നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി.
advertisement
സം​ഘാം​ഗ​ങ്ങ​ള്‍ ഉ​റ​ക്ക​ത്തി​ലാ​യി​രി​ക്കു​മ്പോ​ള്‍ ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ പോ​ലീ​സ് വീ​ട്ടി​ലേ​ക്ക് കടന്നു​ക​യ​റി കു​ട്ടി​യെ മോ​ചി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ദ​ക്ഷി​ണ​ക​ന്ന​ഡ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ബി.​എ​ല്‍. ല​ക്ഷ്മി​പ്ര​സാ​ദും കോ​ലാ​ര്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കാ​ര്‍​ത്തി​ക് റെ​ഡ്ഡി​യും ഓ​പ്പ​റേ​ഷ​ന് നേ​തൃ​ത്വം ന​ല്‍​കി. കു​ട്ടി​യെ കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്ക് കൈ​മാ​റി.
മലയാളം വാർത്തകൾ/ വാർത്ത/Crime/
17 കോടിയുടെ ബിറ്റ്കോയിൻ ആവശ്യപ്പെട്ട തട്ടിക്കൊണ്ടുപോകലിന് ശുഭാന്ത്യം; മലയാളി ബാലനെ മോചിപ്പിച്ച് പൊലീസ്; 7 പേർ പിടിയിൽ
Next Article
advertisement
ട്രംപ് നേതൃത്വം നൽകുന്ന ഈജിപ്തിലെ ഗാസ സമാധാന യോഗത്തിലേക്ക് പ്രധാനമന്ത്രി മോദിക്ക് ക്ഷണം
ട്രംപ് നേതൃത്വം നൽകുന്ന ഈജിപ്തിലെ ഗാസ സമാധാന യോഗത്തിലേക്ക് പ്രധാനമന്ത്രി മോദിക്ക് ക്ഷണം
  • പ്രധാനമന്ത്രി മോദിയെ ഈജിപ്തിലെ ഗാസ സമാധാന ഉച്ചകോടിയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് ഇന്ത്യ സ്ഥിരീകരിച്ചു.

  • 20-ലധികം രാജ്യങ്ങളിൽ നിന്നുള്ള നേതാക്കൾ പങ്കെടുക്കുന്ന ഉച്ചകോടിയിൽ ട്രംപും എൽ-സിസിയും അധ്യക്ഷരാകും.

  • ഗാസയിലെ യുദ്ധം അവസാനിപ്പിക്കുക, സമാധാനം കൊണ്ടുവരുക എന്നിവയാണ് ഉച്ചകോടിയുടെ പ്രധാന ലക്ഷ്യങ്ങൾ.

View All
advertisement