TRENDING:

ആക്രമിച്ച് കടന്നുകളയാൻ ശ്രമിച്ച മോഷണക്കേസ് പ്രതികളെ വെടിവെച്ച് വീഴ്ത്തി പൊലീസ് ഇൻസ്പെക്ടർ

Last Updated:

രണ്ടു പൊലീസ് ഉദ്യോഗസ്ഥരെ വെട്ടിവീഴ്ത്തിയോടെ പ്രതികളുടെ മുട്ടിന് താഴെ വെടിവെക്കുകയായിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ചെന്നൈ: ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച മോഷണക്കേസ് പ്രതികളെ വെടിവെച്ച് വീഴ്ത്തി പൊലീസ് ഉദ്യോഗസ്ഥൻ. വണ്ണാരപ്പേട്ട പുത്തൂർ എംജിആർ നഗറിലെ ദുരൈസാമി (ദുരൈ 40), സഹോദരൻ സോമസുന്ദരം (സോമു 38) എന്നിവരാണ് പിടിയിലായത്. ഇവരുടെ ആക്രമണത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റിട്ടുണ്ട്.
advertisement

തിരുച്ചിറപ്പള്ളി വരയ്യൂരിലെ വീട്ടിൽ നിന്ന് 30 പവനും 5 ലക്ഷം രൂപയും കവർന്ന സംഭവത്തില്‍ ഇരുവരെയും പിടികൂടിയിരുന്നു. ഇവരെ മോഷണവസ്തുക്കൾ കണ്ടെത്താൻ കൊണ്ടുപോയിരുന്നു. ഇതിനിടെ പ്രതികളിലൊരാളായ ദുരൈ ഡ്രൈവറിനെ ആക്രമിച്ച് ജീപ്പിന്റെ സ്റ്റീയറിങ് വളച്ചതോടെ വാഹനം നിയന്ത്രണം വിട്ട് വശത്തെ കമ്പിവേലിയിൽ ഇടിച്ചു.

Also Read-മാര്‍ക്ക് ഷീറ്റ് ലഭിക്കാന്‍ വൈകിയതിന് കോളേജ് പ്രധാനാധ്യാപികയെ പെട്രോളൊഴിച്ച് കത്തിച്ച് മുന്‍ വിദ്യാര്‍ഥി

ഇതോടെ പ്രതികള്‍ ഇവരിൽ നിന്ന് പിടിച്ചെടുത്ത ജീപ്പിൽ സുക്ഷിച്ചിരുന്ന വടിവാളും കൊണ്ട് ഓടിരക്ഷപ്പെടന്‍ ശ്രമിച്ചു. ഇതുകണ്ട് ഇൻസ്പെക്ടർ മോഹൻ ആകാശത്തേക്ക് ഒരു റൗണ്ട് വെടിവെച്ചെങ്കിലും മോഷ്ടാക്കൾ നിന്നില്ല. ഇവരെ തടയാൻ ശ്രമിച്ച രണ്ടു പൊലീസ് ഉദ്യോഗസ്ഥരെ വെട്ടിവീഴ്ത്തിയോടെ പ്രതികളുടെ മുട്ടിന് താഴെ വെടിവെക്കുകയായിരുന്നു.

advertisement

Also Read-അടിയന്തരമായി തിരുവനന്തപുരത്തെ വീട്ടിലെത്താൻ ആംബുലൻസ് വിളിച്ച ‘ഡോക്ടർ ‘ അറസ്റ്റിൽ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പരുക്കേറ്റ പ്രതികളും ഒരു ഇൻസ്പെക്ടറും 2 പൊലീസുകാരും ഉൾപ്പെടെ 5 പേർ ചികിത്സയിലാണ്. ദുരൈക്കെതിരെ 64 കേസുകളും സോമുവിനെതിരെ 21 കേസുകളുമുണ്ടെന്ന് പൊലീസ് പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Crime/
ആക്രമിച്ച് കടന്നുകളയാൻ ശ്രമിച്ച മോഷണക്കേസ് പ്രതികളെ വെടിവെച്ച് വീഴ്ത്തി പൊലീസ് ഇൻസ്പെക്ടർ
Open in App
Home
Video
Impact Shorts
Web Stories