ആലപ്പുഴ : ന്യൂറോ സർജനാണെന്നും തിരുവനന്തപുരത്ത് അടിയന്തരശസ്ത്രക്രിയയ്ക്ക് എത്തണമെന്നും പറഞ്ഞ് 108 ആംബുലൻസ് വിളിച്ച് യാത്രചെയ്യാൻ ശ്രമിച്ച യുവാവ് പിടിയിൽ. തിരുവനന്തപുരം പെരികവിള എ.പി. നിവാസിൽ അനന്തു (29) ആണ് അവശ്യസേവനം ദുരുപയോഗപ്പെടുത്താൻ ശ്രമിച്ചതിന്റെ പേരിൽ അറസ്റ്റിലായത്.
Also read-ട്രെയിനിൽ വനിതാ ടിടിഇ യോട് മോശമായി പെരുമാറിയ കേസില്‍ അര്‍ജുന്‍ ആയങ്കി റിമാന്‍ഡില്‍
ആശുപത്രികളിൽ മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന അനന്തുവിന് ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെ തിരുവനന്തപുരത്ത് മടങ്ങിയെത്തണമായിരുന്നു. ഇതിനായാണ് ന്യൂറോ സർജനാണെന്ന വ്യാജേന 108 ആംബുലൻസ് വിളിച്ചത്. എന്നാൽ അപകടത്തിൽപ്പെടുന്നവർക്ക് മാത്രമാണ് 108-ന്‍റെ സേവനം ലഭിക്കുന്നതെന്ന് ഡ്രൈവർ പറഞ്ഞിട്ടും ശസ്ത്രക്രിയയുടെ പേരും പറഞ്ഞ് അനന്തു വാശിപിടിക്കുകയായിരുന്നു. ഇതോടെ ഡ്രൈവർ ആംബുലൻസിൽ കയറ്റി ഹരിപ്പാട് പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. അവശ്യസേവനം ദുരുപയോഗം ചെയ്യാൻ ശ്രമിച്ചു എന്ന പരാതിയിലാണ് അറസ്റ്റ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.