മാര്‍ക്ക് ഷീറ്റ് ലഭിക്കാന്‍ വൈകിയതിന് കോളേജ് പ്രധാനാധ്യാപികയെ പെട്രോളൊഴിച്ച് കത്തിച്ച് മുന്‍ വിദ്യാര്‍ഥി
- Published by:Jayesh Krishnan
- news18-malayalam
Last Updated:
കൃത്യം നടത്തിയ ശേഷം സമീപത്തുള്ള വെള്ളച്ചാട്ടത്തിലേക്ക് ചാടി ജീവനൊടുക്കാൻ പ്രതി ശ്രമം നടത്തി
ഭോപ്പാൽ: മാര്‍ക്ക് ഷീറ്റ് ലഭിക്കാന്‍ വൈകിയെന്ന് ആരോപിച്ച് കോളേജ് പ്രധാനാധ്യാപികയെ പെട്രോളൊഴിച്ച് കത്തിച്ച് മുന്‍ വിദ്യാര്‍ഥി. അന്‍പതുകാരിയായ പ്രധാനാധ്യാപികയെ 80 ശതമാനം പൊള്ളലേറ്റ നിലയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മധ്യപ്രദേശ് ഇന്ദോറിലെ ബി.എം. ഫാര്‍മസി കോളേജിലെ വിമുക്ത ശര്‍മയ്ക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. വൈകിട്ട് നാലു മണിയോടെ വീട്ടിലേക്ക് മടങ്ങാനായി കാറിനരികിലെത്തിയപ്പോഴായിരുന്നു സംഭവം. പെട്രോളൊഴിച്ച മുന്‍ വിദ്യാര്‍ഥി അശുതോഷ് ശ്രീവാസ്തവയ്ക്കും 40 ശതമാനം പൊള്ളലേറ്റിട്ടുണ്ട്.
അതിനിടെ കൃത്യം നടത്തിയ ശേഷം സമീപത്തുള്ള ടിഞ്ച വെള്ളച്ചാട്ടത്തിലേക്ക് ചാടി ആത്മഹത്യ ചെയ്യാന്‍ പ്രതി ശ്രമം നടത്തിയതായി പൊലീസ് പറഞ്ഞു. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.ഗുരുതരമായി പൊള്ളലേറ്റ വിമുക്ത ശര്‍മ മൊഴിനല്‍കാന്‍ കഴിയുന്ന നിലയിലല്ല.
Location :
Madhya Pradesh
First Published :
February 21, 2023 11:43 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
മാര്‍ക്ക് ഷീറ്റ് ലഭിക്കാന്‍ വൈകിയതിന് കോളേജ് പ്രധാനാധ്യാപികയെ പെട്രോളൊഴിച്ച് കത്തിച്ച് മുന്‍ വിദ്യാര്‍ഥി