തൃശ്ശൂർ വെള്ളികുളങ്ങര ഇഞ്ചക്കുണ്ട് രാവിലെ എട്ടേ മുക്കാലോടെയാണ് നാടിനെ നടുക്കിയ ഈ കൊലപാതകം നടന്നത്. വീടിന് സമീപം മാവിൻ തൈ നടുകയായിരുന്നു ചന്ദ്രിക. അവിടെയെത്തിയ അനീഷും മാതാപിതാക്കളും തമ്മിൽ തർക്കമുണ്ടായി. മുറ്റത്ത് നട്ട മാവിൻതൈ അനീഷ് പറിച്ചെറിഞ്ഞു. കൈക്കോട്ട് കൊണ്ട് അനീഷ് അമ്മയുടെ തലയ്ക്കടിച്ചു. മർദ്ദനമേറ്റ ചന്ദ്രികയും കുട്ടനും റോഡിലൂടെ ഓടി.
വീട്ടിലേക്ക് കയറിയ അനീഷ് വെട്ടുകത്തിയുമായി ഇരുവരുടെയും പിന്നാലെ പോയി. ഇരുവരെയും വെട്ടി വീഴ്ത്തുകയായിരുന്നു. കഴുത്തിനു വെട്ടേറ്റ കുട്ടനും ചന്ദ്രികയും സംഭവസ്ഥലത്തുതന്നെ മരിച്ചു.
advertisement
Also Read-കുടുംബ വഴക്ക്; തൃശ്ശൂരില്‍ യുവാവ് മാതാപിതാക്കളെ റോഡിലിട്ട് വെട്ടിക്കൊന്നു
അനീഷാണ് കൊലപാതക വിവരം പോലീസിനെ വിളിച്ച് അറിയിച്ചത്. പോലീസ് എത്തും മുമ്പ് അനീഷ് സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. സമീപമുള്ള കാട്ടിലേയ്ക്കാണ് ഓടിയത്. ഇയാളെ പിടികൂടുന്നതിനായുള്ള തിരച്ചിൽ തുടരുകയാണ്.
Also Read-വൃദ്ധയെ കഴുത്തിൽ കയർമുറുക്കി കൊലപ്പെടുത്താൻ ശ്രമിച്ച് മാല മോഷണം നടത്തിയ ആൾ പോലീസ് പിടിയിൽ
അനീഷും മാതാപിതാക്കളും തമ്മിൽ നേരത്തെയും പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. തൃശൂർ റൂറൽ എസ് പി ഐശ്വര്യ ഡോഗ്റെ ഉൾപ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തിയിരുന്നു.