Murder | കുടുംബ വഴക്ക്; തൃശ്ശൂരില്‍ യുവാവ് മാതാപിതാക്കളെ റോഡിലിട്ട് വെട്ടിക്കൊന്നു
- Published by:Jayesh Krishnan
- news18-malayalam
Last Updated:
വീടിന് മുമ്പിലെ റോഡരികിലാണ് മൃതദേഹങ്ങള്‍ കിടന്നിരുന്നത്.
തൃശൂര്‍: തൃശൂരില്‍ യുവാവ് മാതാപിതാക്കളെ നടുറോഡിലിട്ട് വെട്ടി കൊലപ്പെടുത്തി. ഇഞ്ചക്കുണ്ട് സ്വദേശി അനീഷാണ്(30) അച്ഛന്‍ കുട്ടന്‍(60), അമ്മ ചന്ദ്രിക(55) എന്നിവരെ കൊലപ്പെടുത്തിയത്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. കുടുംബവഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. വീടിന് മുമ്പിലെ റോഡരികിലാണ് മൃതദേഹങ്ങള്‍ കിടന്നിരുന്നത്.
അനീഷും പിതാവും വഴക്ക് പതിവായിരുന്നെന്ന് സമീപവാസികള്‍ പറയുന്നു. ഞായറാഴ്ച രാവിലെയും വഴക്കുണ്ടായി. ഇതില്‍ പ്രകോപിതനായ അനീഷ് വെട്ടുകത്തി കൊണ്ട് മാതാപിതാക്കളെ ആക്രമിക്കുകയായിരുന്നു. രക്ഷപ്പെടാനായി ഇറങ്ങിയോടിയെങ്കിലും പിന്തുടര്‍ന്നെത്തി അനീഷ് ഇരുവരെയും വെട്ടികൊലപ്പെടുത്തുകയായിരുന്നു.
അനീഷ് തന്നെയാണ് വെള്ളിക്കുളങ്ങര പൊലീസില്‍ വെട്ടിക്കൊലപ്പെടുത്തിയെന്ന വിവരം വിളിച്ചു പറഞ്ഞത്. അമ്മയുടെ മുഖം വെട്ടി വികൃതമാക്കിയ നിലയിലായിരുന്നു. കഴുത്തിലും നെഞ്ചിലുമായിരുന്നു അച്ഛന് വെട്ടേറ്റത്. അനീഷ് അവിവാഹിതനാണ്.
advertisement
പിന്നാലെ ഇയാള്‍ ബൈക്കുമായി വീട്ടില്‍നിന്ന് കടന്നുകളയുകയായിരുന്നു. പ്രതിയെ കണ്ടെത്താനായി പോലീസ് തിരച്ചില്‍ തുടരുകയാണ്. ഉടന്‍തന്നെ ഇയാള്‍ കസ്റ്റഡിയിലാകുമെന്നാണ് പൊലീസ് പറയുന്നത്.
Arrest | മൂന്നു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; 58കാരൻ അറസ്റ്റിൽ
കൊല്ലം: മൂന്നു വയസുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ (Sexual Abuse) ശ്രമിച്ചയാൾ പിടിയിൽ. ചടയമംഗലം എം ജി ഹൈസ്കൂളിന് സമീപം പുറമ്പോക്ക് വീട്ടിൽ തുളസി (58) ആണ് പിടിയിലായത്. ചടയമംഗലം പൊലീസാണ് (Kerala Police) ഇയാളെ പിടികൂടിയത്. കുട്ടിയുടെ മാതാവ് കുളിക്കുവാൻ പോയ സമയത്ത് വീട്ടു മുറ്റത്തു നിന്ന കുട്ടിയെ അയൽവാസിയായ തുളസി കുട്ടിയുടെ അടിവസ്ത്രം ഊരി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
advertisement
കുളി കഴിഞ്ഞു വന്ന മാതാവ് കുട്ടി കരഞ്ഞു കൊണ്ട് നിൽക്കുന്നത് കണ്ടു വിശദമായി തിരക്കിയപ്പോഴാണ് അയൽവാസി പീഡിപ്പിക്കാൻ ശ്രമിച്ച വിവരം അറിയുന്നത്. തുടർന്ന് കുട്ടിയുടെ മാതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചടയമംഗലം പോലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ പോക്സോ വകുപ്പുപ്രകാരം കേസെടുത്തു റിമാൻഡ് ചെയ്തു.
Location :
First Published :
April 10, 2022 10:53 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Murder | കുടുംബ വഴക്ക്; തൃശ്ശൂരില്‍ യുവാവ് മാതാപിതാക്കളെ റോഡിലിട്ട് വെട്ടിക്കൊന്നു