TRENDING:

കോട്ടയത്ത് വീടിന്റെ തറ തുരന്ന് യുവാവിന്റെ മൃതദേഹം കുഴിച്ചിട്ടുവെന്ന് സംശയം; പരിശോധന

Last Updated:

ആലപ്പുഴയില്‍നിന്ന് കാണാതായ യുവാവിനെയാണ് കൊലപ്പെടുത്തി വീടിന്റെ തറ തുരന്ന് കുഴിച്ചിട്ടതായി സംശയിക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോട്ടയം: ചങ്ങനാശ്ശേരിയില്‍ യുവാവിനെ കൊന്ന് വീടിന്റെ തറ തുരന്ന് കുഴിച്ചിട്ടശേഷം കോണ്‍ക്രീറ്റ് ചെയ്ത് മൂടിയെന്ന് സംശയം. ചങ്ങനാശ്ശേരി എസി റോഡിൽ രണ്ടാം പാലത്തിന് സമീപമുള്ള ഒരു വീടിന്റെ തറ തുറന്ന് പരിശോധിക്കാൻ പൊലീസ് തീരുമാനം. ചങ്ങനാശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.
advertisement

ആലപ്പുഴയില്‍നിന്ന് കാണാതായ യുവാവിനെയാണ് കൊലപ്പെടുത്തി വീടിന്റെ തറ തുരന്ന് കുഴിച്ചിട്ടതായി സംശയിക്കുന്നത്. ആലപ്പുഴ സ്വദേശിയായ ബിന്ദുകുമാർ (40 വയസ്സ്) എന്ന യുവാവിനെ കാണാനില്ലെന്ന് കാണിച്ച് ഇയാളുടെ മാതാവാണ് പൊലീസിൽ പരാതി നൽകിയത്. കാണാതായ യുവാവിന്റെ ബൈക്ക് നേരത്തെ തൃക്കോതമംഗലത്തെ തോട്ടില്‍നിന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെ നടത്തിയ അന്വേഷണമാണ് ചങ്ങനാശ്ശേരിയിലേക്ക് എത്തിയത്.

Also Read-പത്തു വയസുകാരിയോട് ലൈംഗികാതിക്രമം; 41കാരന് 142 വർഷം കഠിനതടവും 5 ലക്ഷം രൂപ പിഴയും

advertisement

വിശദമായ അന്വേഷണത്തിനൊടുവിൽ സഹോദരി ഭർത്താവ് തന്നെയാണ് ബിന്ദു കുമാറിനെ കൊലപ്പെടുത്തിയതെന്നും മൃതദേഹം ഇയാളുടെ വീട്ടിലെ തറ തുരന്ന് കുഴിച്ചിട്ടിരിക്കുകയാണെന്നും പൊലീസ് കണ്ടെത്തുകയായിരുന്നു. ലഭിച്ച വിവരം സ്ഥിരീകരിക്കാനായി പൊലീസ് പ്രതിയെന്ന് സംശയിക്കുന്ന ആളുടെ വീട്ടിലെത്തി.

Also Read-‘അനീഷിന്‍റെ പ്രതികാരം’; പിരിച്ചുവിട്ട പാചകക്കാരന്‍ ബാറിലെത്തി മദ്യപിച്ച് പണം കവര്‍ന്നു

ചട്ടപ്രകാരമുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം വീടിൻ്റെ തറ തുരന്ന് പരിശോധിക്കും. പ്രതിയെന്ന് സംശയിക്കുന്ന ആളുടെ വീട്ടിലേക്ക് ഡിവൈഎസ്പിയുടേയും തഹസിൽദാരുടേയും നേതൃത്വത്തിൽ ഉദ്യോഗസ്ഥരെത്തിയിട്ടുണ്ട്.

advertisement

News Summary-police suspect missing man from alappuzha killed and buried in home at changanassery Kottayam

മലയാളം വാർത്തകൾ/ വാർത്ത/Crime/
കോട്ടയത്ത് വീടിന്റെ തറ തുരന്ന് യുവാവിന്റെ മൃതദേഹം കുഴിച്ചിട്ടുവെന്ന് സംശയം; പരിശോധന
Open in App
Home
Video
Impact Shorts
Web Stories