'അനീഷിന്‍റെ പ്രതികാരം'; പിരിച്ചുവിട്ട പാചകക്കാരന്‍ ബാറിലെത്തി മദ്യപിച്ച് പണം കവര്‍ന്നു

Last Updated:

 ബാറിൽ പാചകക്കാരനായി ജോലി നോക്കി വന്നിരുന്ന അനീഷിനെ അമിത മദ്യപാനത്തെത്തുടർന്ന് ജോലിയിൽ നിന്നും അടുത്തിടെ പറഞ്ഞുവിട്ടിരുന്നു.

ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിന്‍റെ പകതീര്‍ക്കാന്‍ ബാറിലെത്തി പണം കവര്‍ന്ന മുന്‍ ജീവനക്കാരനും കൂട്ടാളിയും പിടിയില്‍. കായംകുളം രണ്ടാംകുറ്റിയില്‍ പ്രവര്‍ത്തിക്കുന്ന കലായി ബാറില്‍ നിന്നും പണം കവര്‍ന്ന കേസില്‍ മുന്‍ പാചകക്കാരനായ ചെങ്ങന്നൂർ കീഴ്വൻ മുറി കൂപ്പരത്തി കോളനിയിൽ കളപ്പുരയ്ക്കൽ വീട്ടിൽ അനീഷ് (41), പുലിയൂർ പഞ്ചായത്ത് നാലാം വാർഡിൽ നൂലൂഴത്ത് വീട്ടിൽ ബാഷ എന്ന് വിളിക്കുന്ന രതീഷ് കുമാർ (46) എന്നിവരാരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 27ന് ഉച്ചയ്ക്കാണ് കലായി ബാറിന്റെ ഒന്നാം നിലയിലെ അക്കൗണ്ട് മുറിയിൽ നിന്നും പണം കാണാതായത്.  അക്കൗണ്ട് മുറിയിലെ മേശയുടെ ഡ്രോയിൽ നിന്നും രണ്ട് ലക്ഷത്തോളം രൂപയാണ്  മുമ്പ് കലായി ബാറിൽ പാചകക്കാരനായി ജോലി ചെയ്തിരുന്ന അനീഷ് മോഷ്ടിച്ചത്.
ബാറിലെത്തിയ അനീഷ് മദ്യപിച്ച ശേഷം  ഒന്നാം നിലയിലുള്ള അക്കൗണ്ട് മുറിക്ക് സമീപം പതുങ്ങി നിന്നു.  ജീവനക്കാർ മുറിയിൽ നിന്നും പുറത്തേക്കിറങ്ങിയപ്പോൾ മേശയിൽ സൂക്ഷിച്ചിരുന്ന പണവുമായി സ്ഥലംവിടുകയായിരുന്നു.
ബാറിൽ പാചകക്കാരനായി ജോലി നോക്കി വന്നിരുന്ന അനീഷിനെ അമിത മദ്യപാനത്തെത്തുടർന്ന് ജോലിയിൽ നിന്നും അടുത്തിടെ പറഞ്ഞു വിട്ടിരുന്നു. ഇതിന്‍റെ പ്രതികാരമായാണ് പ്രതി ബാറില്‍ നിന്നും പണം മോഷ്ടിച്ചതെന്നാണ് പൊലീസ് പറയുന്നത്. ബാറുടമയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
advertisement
മോഷ്ടിച്ച പണം ചെലവാക്കുന്നതിന് സഹായിച്ചതിന് അനീഷിന്‍റെ സുഹൃത്ത് രതീഷ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.മോഷ്ടിച്ച പണവുമായി അനീഷ് ആദ്യമെത്തിയത് രതീഷിന്റെയടുത്താണ്.  മോഷണമുതലാണെന്ന അറിവോടെ രതീഷ് ഈ പണം വാങ്ങി ചിലവഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കേസിലെ രണ്ടാം പ്രതിയായ രതീഷ് മാവേലിക്കര പൊലീസ് സ്റ്റേഷനിൽ മാലമോഷണ കേസിലെ പ്രതിയാണ്.
summery- former cook arrested for stealing money from bar as revenge for dismissal at kayamkulam 
മലയാളം വാർത്തകൾ/ വാർത്ത/Crime/
'അനീഷിന്‍റെ പ്രതികാരം'; പിരിച്ചുവിട്ട പാചകക്കാരന്‍ ബാറിലെത്തി മദ്യപിച്ച് പണം കവര്‍ന്നു
Next Article
advertisement
സംസ്ഥാന സർക്കാരിൻ്റെ വികസന സദസുമായി സഹകരിക്കേണ്ടെന്ന് യുഡിഎഫ്; മലപ്പുറത്ത് സഹകരിക്കുമെന്ന് മുസ്ലിം ലീഗ്
സംസ്ഥാന സർക്കാരിൻ്റെ വികസന സദസുമായി സഹകരിക്കേണ്ടെന്ന് യുഡിഎഫ്; മലപ്പുറത്ത് സഹകരിക്കുമെന്ന് മുസ്ലിം ലീഗ്
  • യുഡിഎഫ് സംസ്ഥാന സർക്കാരിൻ്റെ വികസന സദസുമായി സഹകരിക്കേണ്ടെന്ന് പ്രഖ്യാപിച്ചു.

  • മലപ്പുറത്ത് മുസ്ലിം ലീഗ് സംസ്ഥാന സർക്കാരിൻ്റെ വികസന സദസുമായി സഹകരിക്കുമെന്ന് അറിയിച്ചു.

  • യുഡിഎഫ് വികസന സദസിനെ ധൂർത്താണെന്ന് ആരോപിച്ച് സഹകരിക്കില്ലെന്ന് വ്യക്തമാക്കി.

View All
advertisement