TRENDING:

പത്തുവയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം; ക്ഷേത്രപൂജാരി അറസ്റ്റിൽ

Last Updated:

പത്തുവയസുകാരിയായ പെണ്‍കുട്ടിയെ ഇയാൾ കടന്നു പിടിച്ചെന്നാണ് പരാതി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മൂന്നാർ: പ്രായപൂർത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗിക അതിക്രമത്തിന് ശ്രമിച്ച ക്ഷേത്രപൂജാരി അറസ്റ്റിൽ. തമിഴ്നാട് ഒട്ടൻഛത്രം സ്വദേശിയായ കെ.ശിവ (35) എന്നയാളാണ് അറസ്റ്റിലായത്. പത്തുവയസുകാരിയായ പെണ്‍കുട്ടിയെ ഇയാൾ കടന്നു പിടിച്ചെന്നാണ് പരാതി. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. മാതാപിതാക്കൾക്കൊപ്പമാണ് കുട്ടി ക്ഷേത്രത്തിലെത്തിയത്. ഇവർ മാറിയ തക്കത്തിന് ഇയാൾ കുട്ടിയെ കടന്നു പിടിക്കുകയായിരുന്നു എന്നാണ് പരാതി.
advertisement

കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ ബന്ധുക്കൾ  ഇയാളെ തടഞ്ഞുവച്ച്  പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് മൂന്നാർ എസ് എച്ച് ഒ സാം ജോസ്, എസ് ഐ കെ.എം സന്തോഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി ശിവയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

അറസ്റ്റ് ചെയ്ത പ്രതിയെ കോവിഡ് പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Also Read-കൊച്ചിയിൽ ഫ്ലാറ്റിൽ നിന്നും ചാടി രക്ഷപ്പെടാൻ ശ്രമിച്ച വീട്ടുജോലിക്കാരി മരിച്ചു: പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞത് 7 ദിവസം

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സമാനമായ മറ്റൊരു സംഭവത്തിൽ പത്തുവയസുകാരനെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച മദ്രസ്സ അധ്യാപകന് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു. കുമ്പള കോയിപ്പാടി ദേവി നഗർ സുനാമി കോളനിയിലെ 31 വയസുള്ള മുഹമ്മദ് റിയാസിനെയാണ് കാസർകോട് പോക്സോ കോടതി ശിക്ഷിച്ചത്.

മലയാളം വാർത്തകൾ/ വാർത്ത/Crime/
പത്തുവയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം; ക്ഷേത്രപൂജാരി അറസ്റ്റിൽ
Open in App
Home
Video
Impact Shorts
Web Stories