നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കൊച്ചിയിൽ ഫ്ലാറ്റിൽ നിന്നും ചാടി രക്ഷപ്പെടാൻ ശ്രമിച്ച വീട്ടുജോലിക്കാരി മരിച്ചു: പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞത് 7 ദിവസം

  കൊച്ചിയിൽ ഫ്ലാറ്റിൽ നിന്നും ചാടി രക്ഷപ്പെടാൻ ശ്രമിച്ച വീട്ടുജോലിക്കാരി മരിച്ചു: പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞത് 7 ദിവസം

  സേലം സ്വദേശി കുമാരി (45) ആണ് മരിച്ചത്.

  താഴേക്ക് ചാടാനായി ഉപയോഗിച്ച സാരി

  താഴേക്ക് ചാടാനായി ഉപയോഗിച്ച സാരി

  • Share this:
   കൊച്ചി: മറൈൻ ഡ്രൈവിലെ ഫ്ലാറ്റിന്റെ ആറാം നിലയിൽനിന്നും സാരികൾ കൂട്ടിക്കെട്ടി താഴേയ്ക്ക് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ വീണു പരുക്കേറ്റ വീട്ടുജോലിക്കാരി മരിച്ചു. സേലം സ്വദേശി കുമാരി (45) ആണ് മരിച്ചത്. ഇന്നു പുലർച്ചെയായിരുന്നു അന്ത്യം. പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയിൽ കഴിഞ്ഞ ഏഴു ദിവസമായി ഇവർ ചികിത്സയിലായിരുന്നു. സംഭവത്തിൽ ഫ്ലാറ്റ് ഉടമയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്.

   മറൈൻ ഡ്രൈവിലെ ലിങ്ക് ഹൊറൈസൺ എന്ന ഫ്ലാറ്റിൽനിന്നാണ് കുമാരി താഴേക്ക് വീണത്. ഇംതിയാസ് അഹമ്മദ് എന്നയാളുടെ ഫ്ലാറ്റിലെ ജോലിക്കാരിയായിരുന്നു ഇവർ.

   Also Read മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽനിന്നും വീട്ടുജോലിക്കാരി താഴേക്ക് ചാടി; ദുരൂഹതയെന്ന് പൊലീസ്

   ഇംതിയാസിന്റെ ഫ്ലാറ്റിലെ അടുക്കളയിലായിരുന്നു വീട്ടു ജോലിക്കാരിയുടെ കിടപ്പ്. എന്നാൽ രാവിലെ വാതിൽ തുറക്കാതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുമാരിയെ താഴെ വീണു കിടക്കുന്ന നിലയിൽ കണ്ടെത്തിയെന്ന് പൊലീസിനെ അറിയിച്ചതും വീട്ടുടമായിയിരുന്നു. ഇവരെ ആദ്യം ജനറൽ ആശുപത്രിയിലും അവിടെനിന്ന് സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലേക്കും മാറ്റുകയായിരുന്നു.


   ഇതിനിടെ ഫ്ലാറ്റ് ഉടമ ഇംതിയാസ് അഹമ്മദിനെതിരെ പൊലീസ് കേസെടുത്തിരുന്നു. കുമാരിയെ വീട്ടുതടങ്കലിൽ വച്ചതിനാണ് കേസ്. ജോലിക്കാരിയുടെ ഭർത്താവ്  മൊഴി നൽകിയതിനു പിന്നാലെയായിരുന്നു പൊലീസ് നടപടി.
   Published by:Aneesh Anirudhan
   First published:
   )}