പൾസർ സുനി അമ്മയ്ക്ക് എഴുതിയ കത്തിന്റെ ഒറിജിനൽ കണ്ടെത്താൻ പൊലീസ് ജയിലിലെ സെല്ലിൽ പരിശോധന നടത്തിയിരുന്നു. തിരച്ചിൽ ഒന്നര മണിക്കൂർ നീണ്ടെങ്കിലും കത്ത് കണ്ടെത്താനായില്ല. എറണാകുളം സബ് ജയിലിലെ പൾസർ സുനിയുടെ സെല്ലിലാണ് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തിയത്. തിരച്ചിൽ ഒന്നര മണിക്കൂർ നീണ്ടെങ്കിലും കത്ത് കണ്ടെത്താനായില്ല.
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിൽ പൾസർ സുനിയുടെ അമ്മയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. പൾസർ സുനി അമ്മ ശോഭനയ്ക്ക് അയച്ച കത്ത് പുറത്തു വന്നതോടെയാണ് പോലീസ് ഇവരുടെ മൊഴി രേഖപ്പെടുത്തിയത്. മകന്റെ ജീവന് ഭീഷണിയുള്ളതിനാലാണ് 2018 മെയ് മാസം എഴുതിയ കത്ത് പുറത്തുവിട്ടതെന്ന് അമ്മ ശോഭന നേരത്തെ പറഞ്ഞിരുന്നു.
advertisement
Also Read- Actress Attack Case| നടിയെ ആക്രമിച്ച കേസിലെ വിഐപി ദിലീപിന്റെ സുഹൃത്ത് ശരത്തോ?
തന്റെ ജീവൻ അപകടത്തിലായിരുന്നെന്നും ഒളിവിൽ കഴിഞ്ഞിരുന്ന സമയത്ത് തനിക്കുനേരെ വധശ്രമം നടന്നതായും പൾസർ സുനി തന്നോട് പറഞ്ഞതായും ദിലീപ് പറഞ്ഞിട്ടാണ് എല്ലാം ചെയ്തതെന്ന് മകൻ പറഞ്ഞതായും അവർ വെളിപ്പെടുത്തിയിരുന്നു. ഗൂഢാലോചനയിൽ ദിലീപിനെ കൂടാതെ സിനിമാരംഗത്തെ മറ്റുചിലർക്കും പങ്കുണ്ടെന്ന് കത്തിൽ പറഞ്ഞിരുന്നു.
മകന്റെ ജീവന് ഭീഷണിയുള്ളതിനാലാണ് ഇപ്പോൾ കത്ത് പുറത്തുവിടുന്നതെന്നും ഇവർ വ്യക്തമാക്കിയിരുന്നു. രണ്ട് പേജുള്ള കത്തിൽ കേസിന്റെ ഭാഗമായി പല ഗുരുതരമായ വെളിപ്പെടുത്തലുകളും ഉണ്ട്.
2018 മെയ് മാസം ഏഴാം തീയതിയാണ് പൾസർ സുനി കോടതിയിൽവെച്ച് ഈ കത്ത് അമ്മ ശോഭനയ്ക്ക് കൈമാറുന്നത്. സഹതടവുകാരനായ വിജീഷ് ആത്മഹത്യയ്ക്ക് ശ്രമിക്കുന്ന സാഹചര്യമുണ്ടായിരുന്നു. അത് ആത്മഹത്യയാണോ കൊലപാതകശ്രമമാണോ എന്ന കാര്യത്തിൽ സംശയം തോന്നിയെന്നും തന്റെ മകനെയും അപായപ്പെടുത്തുമെന്ന ഭയം കാരണമാണ് ഇപ്പോൾ കത്ത് പുറത്തുവിടുന്നതെന്നും സുനിയുടെ അമ്മ പറയുന്നു.
കൊച്ചി അബാദ് പ്ലാസയിൽ നടന്ന ഗൂഢാലോചനയിൽ മറ്റ് ചില സിനിമാക്കാർക്കും പങ്കുണ്ടെന്നാണ് കത്തിൽ സൂചിപ്പിക്കുന്നത്. കത്തിന്റെ ആധികാരികത പരിശോധിക്കാനായി കത്ത് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. സംവിധായകൻ ബാലചന്ദ്രകമാറിൻ്റെ രഹസ്യ മൊഴിയും കോടതി നേരത്തെ രേഖപ്പെടുത്തിയിരുന്നു.