പൂനെ സഖർ നഗറിലുള്ള പെൺകുട്ടിയാണ് ആക്രമിക്കപ്പെട്ടത്. പൂനെയിൽ തന്നെയുള്ള വർജെ മാൽവാഡി മേഖലയിലുള്ള സുഹൃത്തിന്റെ വീട്ടിൽ മറ്റൊരു സുഹൃത്തിനൊപ്പം ബർത്ത് ഡേ പാർട്ടിക്ക് പോയപ്പോഴായിരുന്നു പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്.
ബർത്ത്ഡേ പാർട്ടിക്ക് ശേഷം തിരിച്ചു പോകരുതെന്ന് ആവശ്യപ്പെട്ടിരുന്നതായി പെൺകുട്ടിയുടെ മൊഴിയിൽ പറയുന്നു. ഈ സമയത്ത് മൂന്ന് പേർ എത്തി പെൺകുട്ടിയെ മുറിയിലേക്ക് ബലമായി കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. മുറിയിൽ നിന്ന് പുറത്തു കടക്കാൻ ശ്രമിച്ചു. ഇതോടെ മുറിയിൽ ഉണ്ടായിരുന്നവരിൽ ഒരാൾ തോക്കു ചൂണ്ടി കുട്ടിയെ ഭീഷണിപ്പെടുത്തി.
advertisement
മുറി വിട്ട് പുറത്തു പോയാൽ വെടിവെക്കുമെന്നും രണ്ടു പേർ കൂടി വരാനുണ്ടെന്നുമായിരുന്നു ഇയാൾ പറഞ്ഞത്. എന്നാൽ തനിക്ക് വീട്ടിലേക്ക് മടങ്ങിപ്പോകണമെന്ന് കുട്ടി ആവർത്തിച്ചതോടെ ഇയാൾ വെടിവെച്ചു. നെഞ്ചിന് നേരെയാണ് വെടിയുതിർത്തതെങ്കിലും കുട്ടിക്ക് പരിക്കുകളൊന്നും പറ്റിയില്ല.
Also Read-കയ്യിൽ 'ലൗവ് ബൈറ്റ്'; ഭാര്യയും ബന്ധുക്കളും ചേർന്ന് പൊതിരെ തല്ലിയെന്ന് യുവാവിന്റെ പരാതി
നെഞ്ചിനോട് ചേർത്ത് മൊബൈൽ ഫോൺ പിടിച്ചു നിൽക്കുകയായിരുന്നു പെൺകുട്ടി. ഈ സമയത്താണ് ആക്രമിച്ചയാൾ വെടിവെച്ചത്. വെടിയുണ്ട മൊബൈൽ ഫോണിൽ തറച്ചതിനാലാണ് കുട്ടിക്ക് അപകടമൊന്നും സംഭവിക്കാതിരുന്നത്.
അക്രമികൾ തന്നെയാണ് പെൺകുട്ടിയേയും സുഹൃത്തിനേയും അടുത്തുള്ള ആശുപത്രിയിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞത്. ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ പെൺകുട്ടിയെ പിന്നീട് വീട്ടുകാർക്കൊപ്പം അയച്ചു. സുഹൃത്തിന്റെ വീട്ടിൽ നടന്ന സംഭവങ്ങൾ വീട്ടുകാരോട് പറഞ്ഞതിനെ തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്.
Also Read-ഒരേ വധുവിനെ അന്വേഷിച്ച് 5 നവ വരന്മാർ പൊലീസ് സ്റ്റേഷനിൽ; യുവാക്കളെ കബളിപ്പിച്ച മൂവർസംഘം പിടിയിൽ
അറസ്റ്റിലായ രണ്ട് പേരെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. മറ്റ് മൂന്ന് പേർക്കായുള്ള തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
മറ്റൊരു സംഭവത്തിൽ, റോഡരികിൽ ഉപേക്ഷിച്ച ബാഗിനുള്ളിൽ ഇരുപതുകാരിയുടെ മൃതദേഹം കണ്ടെത്തി. യുവതിയുടെ മൃതദേഹം ബാഗിലാക്കി റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ ആണ് കണ്ടെത്തിയത്. മഹാരാഷ്ട്രയിലെ പല്‍ഗാര്‍ ജില്ലയിലെ നളോസപാറ റെയില്‍വെ സ്റ്റേഷന് സമീപത്തെ റോഡരികിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറഞ്ഞിട്ടില്ലെന്നും ഏകദേശം 20 വയസ് പ്രായമുള്ളയാളുടെ മൃതദേഹമാണെന്നും പൊലീസ് പറഞ്ഞു.
രാവിലെ പട്രോളിങ് നടത്തുന്ന പൊലീസ് സംഘമാണ് റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ ബാഗ് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബാഗില്‍ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും അന്വേഷണം തുടങ്ങിയതായും പൊലീസ് പറഞ്ഞു. പ്രദേശത്തെ സി സി ടി വി ക്യാമറകളും മൊബൈൽ ടവറുകളും കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. സ്ഥലത്തു കാണായതവരെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. പൽഹാറിലൂടെ കടന്നു പോകുന്ന പ്രധാനപ്പെട്ട റോഡായതിനാൽ, ദൂരെ സ്ഥലങ്ങളിൽനിന്ന് വാഹനത്തിൽ കൊണ്ടു വന്നു മൃതദേഹം അടങ്ങിയ ബാഗ് ഉപേക്ഷിച്ചതാകാമെന്നും പൊലീസ് കരുതുന്നുണ്ട്.