കയ്യിൽ 'ലൗവ് ബൈറ്റ്'; ഭാര്യയും ബന്ധുക്കളും ചേർന്ന് പൊതിരെ തല്ലിയെന്ന് യുവാവിന്റെ പരാതി

Last Updated:

ഭർത്താവിന്റെ കയ്യിൽ കടിച്ചതിന്റെ പാട് കണ്ടതോടെയാണ് ഭാര്യ ചോദ്യം ചെയ്തത്

അഹമ്മദാബാദ്: കയ്യിൽ ലൗവ് ബൈറ്റ് കണ്ടെന്നാരോപിച്ച് ഭാര്യയും ബന്ധുക്കളും മർദിച്ചെന്ന പരാതിയുമായി യുവാവ്. അഹമ്മദാബാദ് സ്വദേശിയായ ജിത്തു ഓഡ് എന്നയാളാണ് പരാതി നൽകിയിരിക്കുന്നത്.
മണ്ണിരക്കുന്ന യന്ത്രങ്ങളുടെ കോൺട്രാക്ടർ ആയി ജോലി ചെയ്യുകയാണ് ജിത്തു. ഭാര്യയ്ക്ക് തന്നെ സംശയമാണെന്നും കയ്യിലെ പാട് ലൗവ് ബൈറ്റ് ആണെന്നും തനിക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും ആരോപിച്ച് മർദ്ദിച്ചെന്ന് ജിത്തുവിന്റെ പരാതിയിൽ പറയുന്നു.
കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് സംഭവം. വ്യാഴാഴ്ച്ച രാത്രി തന്റെ കയ്യിൽ പാട് കണ്ടതിന്റെ പേരിൽ ഭാര്യ വഴക്കിട്ടു. മറ്റൊരു സ്ത്രീയുമായി ഭർത്താവിന് ബന്ധമുണ്ടെന്നായിരുന്നു യുവതിയുടെ സംശയം. എങ്ങനെയാണ് കയ്യിൽ കടിച്ച പാട് വന്നതെന്ന് ചോദിച്ചായിരുന്നു വഴക്ക് തുടങ്ങിയത്.
advertisement
ഈ സമയത്ത് തന്റെ അമ്മയുടെ സഹോദരൻ വീട്ടിലേക്ക് വന്നു. ഭാര്യയുടെ സംസാരം കേട്ട അമ്മാവൻ താൻ ഭാര്യയോട് നന്നായി പെരുമാറുന്നില്ലെന്ന് ആരോപിച്ചതായി യുവാവ് പറയുന്നു. എന്നാൽ താൻ ഭാര്യയോട് മോശമായി പെരുമാറുന്നില്ലെന്ന് അമ്മാവനോട് പറയാൻ ശ്രമിക്കുന്നതിനിടയിൽ അദ്ദേഹം തന്റെ മുഖത്തടിച്ചു.
ഇതോടെ വീട്ടിൽ നിന്നും ഇറങ്ങിപ്പോയ ജിത്തു വസ്ന പൊലീസ് സ്റ്റേഷനിൽ എത്തി അമ്മാവനെതിരെ പരാതി നൽകി. ഇതിനു ശേഷം വീട്ടിൽ തിരിച്ചെത്തിയപ്പോൾ അമ്മയും സഹോദരനും ചേർന്ന് ജിത്തുവിനെ വീണ്ടും തല്ലി. ഇതോടെ ഇയാൾ രണ്ടാമതും പൊലീസ് സ്റ്റേഷനിലെത്തി ബന്ധുക്കൾക്കെതിരെയും പരാതി നൽകുകയായിരുന്നു.
advertisement
മറ്റൊരു സംഭവത്തിൽ, കാമുകിയുടെ ആസിഡ് ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരണപ്പെട്ടു. വ്യാഴാഴ്ച്ച രാവിലെയാണ് 28 കാരനായ യുവാവിന് നേരെ കാമുകിയായ സ്ത്രീ ആസിഡ് ഒഴിച്ചത്. മറ്റൊരു സ്ത്രീയുമായി വിവാഹം നിശ്ചയിച്ചതിന്റെ പേരിലായിരുന്നു ആക്രമണം.
ഉത്തർപ്രദേശിലെ കാസ്ഘഞ്ജ് സ്വദേശിയായ ദേവേന്ദ്ര രജ്പുത്ത് (28) കൊല്ലപ്പെട്ടത്. സോനം പാണ്ഡേ എന്ന സ്ത്രീയുമായിട്ടായിരുന്നു ദേവേന്ദ്രയ്ക്ക് അടുപ്പമുണ്ടായിരുന്നത്. വിവാഹിതയായ സോനത്തിന് ഒരു പെൺകുഞ്ഞുമുണ്ട്. ഭർത്താവും കുഞ്ഞും മറ്റൊരിടത്തായിരുന്നു താമസം.
advertisement
ആശുപത്രി ജീവനക്കാരായ രണ്ടുപേരും ഏതാനും വർഷങ്ങൾക്ക് മുമ്പ് ഒന്നിച്ച് ജോലി ചെയ്തിരുന്നു. ഈ സമയത്താണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നത്. പിന്നീട് രണ്ടു പേരും രണ്ടിടങ്ങളിലേക്ക് ജോലി മാറി പോയെങ്കിലും ബന്ധം തുടർന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
ആഗ്രയിലെ ഗാന്ധാരി ഏരിയയിൽ ഒറ്റയ്ക്കായിരുന്നു സോനം താമസിച്ചിരുന്നത്. ആഗ്രയിൽ ജോലി ലഭിച്ചതോടെ ദേവേന്ദ്രയും ഇവിടേക്ക് എത്തി. ഇതിനിടയിലാണ് ദേവേന്ദ്രയുടെ വീട്ടുകാർ മറ്റൊരു പെൺകുട്ടിയുമായി വിവാഹം നിശ്ചയിക്കുന്നത്. ഏപ്രിൽ 28 ന് വിവാഹം നടത്താനും തീരുമാനിച്ചു. മറ്റൊരു സ്ത്രീയുമായി ബന്ധമുള്ള വിവരം ദേവേന്ദ്ര വീട്ടുകാരെ അറിയിച്ചിരുന്നില്ല.
advertisement
കാമുകൻ വിവാഹം കഴിക്കുന്ന വാർത്ത അറിഞ്ഞതോടെയാണ് സോനം ആക്രമണത്തിന് പദ്ധതിയിട്ടത്. വ്യാഴാഴ്ച്ച രാവിലെ ദേവേന്ദ്രയോട് സോനം വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടു. കേടായ ഫാൻ റിപ്പയർ ചെയ്യണമെന്ന ആവശ്യം പറഞ്ഞായിരുന്നു വീട്ടിലേക്ക് വിളിച്ചത്. വീട്ടിലെത്തിയ ശേഷം വിവാഹത്തിന്റെ കാര്യം പറഞ്ഞ് ഇരുവരും തമ്മിൽ വഴക്കുണ്ടായി. ഇതിനിടയിൽ സോനം നേരത്തേ കരുതിവെച്ച ആസിഡ് ദേവേന്ദ്രയുടെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
കയ്യിൽ 'ലൗവ് ബൈറ്റ്'; ഭാര്യയും ബന്ധുക്കളും ചേർന്ന് പൊതിരെ തല്ലിയെന്ന് യുവാവിന്റെ പരാതി
Next Article
advertisement
പലസ്തീൻ പ്ലക്കാർഡ് ഉയർത്തിയ മൈം പൊലീസ് കാവലിൽ അരങ്ങേറി
പലസ്തീൻ പ്ലക്കാർഡ് ഉയർത്തിയ മൈം പൊലീസ് കാവലിൽ അരങ്ങേറി
  • പലസ്തീൻ അനുകൂല മൈം കനത്ത പൊലീസ് സുരക്ഷയിൽ വീണ്ടും അവതരിപ്പിച്ചു.

  • വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശത്തെത്തുടർന്ന് മൈം വീണ്ടും അവതരിപ്പിച്ചു.

  • പ്രതിഷേധവുമായി എത്തിയ ബിജെപി പ്രവർത്തകരെ സ്‌കൂൾ പരിസരത്ത് പോലീസ് തടഞ്ഞു.

View All
advertisement