TRENDING:

വിവാഹ ഫോട്ടോ പുറത്തായതിന് വഴക്ക്; നേരത്തെയും ഷോക്കേല്‍പ്പിക്കാന്‍ ശ്രമം; 51 കാരിയുടെ മരണത്തിൽ ഹോം നഴ്സിന്റെ വെളിപ്പെടുത്തൽ

Last Updated:

രണ്ട് മാസത്തിനിടെ ഇവര്‍ പലതവണ വഴക്കിട്ടിരുന്നതായും രേഷ്മ പറയുന്നു. വിവാഹ ഫോട്ടോ പുറത്തായതാണ് അരുണിനെ പ്രകോപിപ്പിച്ചത്. ഇതുവരെ വിവാഹം രജിസ്റ്റര്‍ ചെയ്യാതിരുന്നതും വഴക്കിന് കാരണമായി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: കാരക്കോണം ത്രേസ്യാപുരത്ത് 51കാരിയുടെ മരണത്തില്‍ കൊലപാതകമാണെന്ന് പൊലീസ്. ഭർത്താവ് 26കാരനായ അരുൺ കുറ്റസമ്മതം നടത്തിയതായും പൊലീസ് വ്യക്തമാക്കി. ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. മരിച്ച ശാഖയും ഭര്‍ത്താവ് അരുണും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്നും ശാഖയെ നേരത്തെയും ഷോക്കേല്‍പ്പിക്കാന്‍ ശ്രമിച്ചതായും വീട്ടിലെ ഹോം നഴ്‌സായ രേഷ്മ വെളിപ്പെടുത്തി.
advertisement

Also Read- 51കാരിയുടേത് കൊലപാതകം; 26കാരനായ ഭർത്താവ് കുറ്റം സമ്മതിച്ചു: ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയെന്ന് പൊലീസ്

കിടപ്പുരോഗിയായ അമ്മയും ശാഖയും ഭര്‍ത്താവ് അരുണും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്. രണ്ട് മാസം മുമ്പാണ് ശാഖയും അരുണും വിവാഹിതരായത്. എന്നാല്‍ രണ്ട് മാസത്തിനിടെ ഇവര്‍ പലതവണ വഴക്കിട്ടിരുന്നതായും രേഷ്മ പറയുന്നു. വിവാഹ ഫോട്ടോ പുറത്തായതാണ് അരുണിനെ പ്രകോപിപ്പിച്ചത്. ഇതുവരെ വിവാഹം രജിസ്റ്റര്‍ ചെയ്യാതിരുന്നതും വഴക്കിന് കാരണമായി. നേരത്തെ വീട്ടിലെ വൈദ്യുതമീറ്ററില്‍നിന്ന് കണക്ഷനെടുത്ത് ശാഖയെ ഷോക്കേല്‍പ്പിക്കാന്‍ ശ്രമിച്ചിരുന്നതായും രേഷ്മ വെളിപ്പെടുത്തി.

advertisement

വൈദ്യുതമീറ്ററില്‍നിന്ന് ശാഖയുടെ കിടപ്പുമുറിയിലേക്കാണ് കണക്ഷന്‍ എടുത്തിരുന്നത്. ഇത് ശരീരത്തില്‍ ബന്ധിപ്പിക്കാന്‍ ശ്രമിച്ചു. ഇലക്ട്രിക് വയറുകള്‍ കണ്ട് ഭയന്നതോടെ ശാഖ തന്നെയാണ് ഇത് വിച്ഛേദിച്ചത്. കഴിഞ്ഞദിവസം വരെ ഭര്‍ത്താവിന് വേണ്ടി ശാഖ വ്രതമെടുത്തിരുന്നു. വെള്ളിയാഴ്ചയാണ് വ്രതം അവസാനിച്ചതെന്നും രേഷ്മ വ്യക്തമാക്കി. കഴിഞ്ഞ മൂന്ന് മാസമായി ശാഖയുടെ വീട്ടിൽ ഹോംനഴ്സായി ജോലി നോക്കുകയാണ് രേഷ്മ.

Also Read- തിരുവനന്തപുരത്ത് 51കാരി വീട്ടിനുള്ളില്‍ മരിച്ചനിലയില്‍; 26കാരനായ ഭര്‍ത്താവ് കസ്റ്റഡിയില്‍

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ശാഖയുടെ മൃതദേഹത്തിലും വീടിന്റെ തറയിലും ചോരപ്പാടുകള്‍ കണ്ടതായും മൂക്ക് ചതഞ്ഞനിലയിലായിരുന്നുവെന്നും സമീപവാസികൾ പറയുന്നു. മൃതദേഹത്തിലും തറയിലും ചോരപ്പാടുകളുണ്ടായിരുന്നു. ഷോക്കേറ്റ് വീണെന്നാണ് അരുണ്‍ പറഞ്ഞത്. അയല്‍ക്കാരായ യുവാക്കളും സ്ത്രീയും ചേര്‍ന്നാണ് ശാഖയെ ആശുപത്രിയില്‍ കൊണ്ടുപോയത്. ശനിയാഴ്ച രാവിലെയാണ് ശാഖയെ കാരക്കോണം ത്രേസ്യാപുരത്തെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വീട്ടിലെ വൈദ്യുതാലങ്കാരത്തില്‍നിന്ന് ഷോക്കേറ്റെന്നായിരുന്നു ഭര്‍ത്താവ് അരുണിന്റെ മൊഴി. സംശയത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോഴാണ് അരുൺ കുറ്റസമ്മതം നടത്തിയത്.

മലയാളം വാർത്തകൾ/ വാർത്ത/Crime/
വിവാഹ ഫോട്ടോ പുറത്തായതിന് വഴക്ക്; നേരത്തെയും ഷോക്കേല്‍പ്പിക്കാന്‍ ശ്രമം; 51 കാരിയുടെ മരണത്തിൽ ഹോം നഴ്സിന്റെ വെളിപ്പെടുത്തൽ
Open in App
Home
Video
Impact Shorts
Web Stories