51കാരിയുടേത് കൊലപാതകം; 26കാരനായ ഭർത്താവ് കുറ്റം സമ്മതിച്ചു: ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയെന്ന് പൊലീസ്
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
അന്‍പത്തൊന്നുകാരിയായ ശാഖയെ രണ്ടുമാസം മുന്‍പാണ് 28കാരനായ അരുണ്‍ വിവാഹം ചെയ്തത്. ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രതി പൊലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്.
തിരുവനന്തപുരം: കാരക്കോണത്ത് സ്ത്രീ ഷോക്കേറ്റ് മരിച്ചത് കൊലപാതകമെന്ന് പൊലീസ്. ഭര്‍ത്താവ് ബാലരാമപുരം സ്വദേശി അരുണ്‍ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ത്രേസ്യാപുരം സ്വദേശി ശാഖാകുമാരി ഇന്ന് പുലര്‍ച്ചെ മരിച്ചത്. അന്‍പത്തൊന്നുകാരിയായ ശാഖയെ രണ്ടുമാസം മുന്‍പാണ് 28കാരനായ അരുണ്‍ വിവാഹം ചെയ്തത്. ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രതി പൊലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്.
advertisement
ശാഖയെ കാരക്കോണം ത്രേസ്യാപുരത്തെ വീട്ടിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വൈദ്യുതാലങ്കാരത്തില്‍നിന്ന് ഷോക്കേറ്റെന്നായിരുന്നു ഭര്‍ത്താവ് അരുണിന്റെ പറഞ്ഞിരുന്നത്. എന്നാല്‍ പരിസരവാസികൾ മരണത്തിൽ സംശയം ഉന്നയിച്ചതോടെ പൊലീസ് അരുണിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. ഇതിനു പിന്നാലെയാണ് മരണം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്.
advertisement
advertisement
advertisement
വൈദ്യുതമീറ്ററില്‍നിന്ന് ശാഖയുടെ കിടപ്പുമുറിയിലേക്കാണ് കണക്ഷന്‍ എടുത്തിരുന്നത്. ഇത് ശരീരത്തില്‍ ബന്ധിപ്പിക്കാന്‍ ശ്രമിച്ചു. ഇലക്ട്രിക് വയറുകള്‍ കണ്ട് ഭയന്നതോടെ ശാഖ തന്നെയാണ് ഇത് വിച്ഛേദിച്ചത്. കഴിഞ്ഞദിവസം വരെ ഭര്‍ത്താവിന് വേണ്ടി ശാഖ വ്രതമെടുത്തിരുന്നു. വെള്ളിയാഴ്ചയാണ് വ്രതം അവസാനിച്ചതെന്നും രേഷ്മ പറയുന്നു.
advertisement


