2020 മാർച്ചിലാണ് കേസിനാസ്പദമായ തട്ടിപ്പ് നടന്നത്. മുതിർന്ന പൗരനായ രാമകൃഷ്ണൻ എന്നയാൾക്കാണ് അക്കൗണ്ടിൽ നിന്നും വൻതുക നഷ്ടമായത്. ഇയാൾ നല്‍കിയ വിവരം അനുസരിച്ച് ബാങ്ക് അധികൃതർ നടത്തിയ ആഭ്യന്തര അന്വേഷണത്തിലാണ് മാധവൻ കുടുങ്ങിയത്. മുതിർന്ന പൗരന്‍റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൈവശപ്പെടുത്തിയ ഇയാൾ കെവൈസി രേഖകളിൽ സ്വന്തം നമ്പറും ഭാര്യയുടെ നമ്പറും നൽകുകയായിരുന്നു.
advertisement
Also Read-അർദ്ധരാത്രി വരെ ഓഫീസ് ജോലികളുടെ തിരക്ക്; മേയർ പുലർച്ചെ കുഞ്ഞിന് ജന്മം നൽകി
രാമകൃഷ്ണൻ നൽകിയ പരാതിയെ തുടർന്നാണ് ബാങ്ക് അധികൃതരും തട്ടിപ്പ് വിവരം അറിയുന്നത്. ആഭ്യന്തര അന്വേഷണത്തിൽ സ്വന്തം അക്കൗണ്ടിലേക്കാണ് പ്രതി പണം മാറ്റിയതെന്ന് തെളിഞ്ഞു. തുടർന്ന് അക്കൗണ്ട് ഹോൾഡർക്ക് നഷ്ടമായ പണം ഇയാളുടെ അക്കൗണ്ടിൽ തന്നെ തിരികെ നിക്ഷേപിച്ച ശേഷമാണ് ബാങ്ക് പരാതിയുമായി ക്രൈംബ്രാഞ്ചിനെ സമീപിച്ചത്. പൊലീസ് അന്വേഷണത്തിൽ ഓഹരി വിപണിയിൽ നിക്ഷേപിക്കുന്നതിനായാണ് മാധാവൻ അധികാര ദുർവിനിയോഗം നടത്തി പണം തട്ടിയെടുത്തതെന്ന് തെളിഞ്ഞു.
2013 മുതൽ ഇയാൾ ഓഹരിവിപണികളിൽ നിക്ഷേപം നടത്തുന്നുണ്ട്. വലിയ തുകകള്‍ ഇത്തരത്തിൽ നഷ്ടം വരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബാങ്കിൽ നിന്നും തട്ടിപ്പിലൂടെയും ലക്ഷങ്ങൾ വകമാറ്റിയത്. അറസ്റ്റിലായ പ്രതിയെ എഗ്മോറിലെ കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്തിരിക്കുകയാണ്. മറ്റു ഉപഭോക്താക്കളുടെ അക്കൗണ്ടുകളിൽനിന്നും ഇയാൾ പണം തട്ടിയെടുത്തിട്ടുണ്ടോയെന്നും അന്വേഷണം നടക്കുന്നുണ്ട്.