'ഭൂചലനം ആണെന്ന് തോന്നുന്നു, എന്‍റെ മുറി കുലുങ്ങുന്നു'; ലൈവ് ചാറ്റിനിടെ ഭൂകമ്പം അനുഭവിച്ച് രാഹുല്‍ ഗാന്ധി

Last Updated:

'തന്നെ ലോക്സഭയിൽ സംസാരിക്കാന്‍ അനുവദിച്ചാൽ ഭൂകമ്പം ഉണ്ടാകുമെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. യാദൃശ്ചികത എന്തെന്ന് പറഞ്ഞാൽ കഴിഞ്ഞ ദിവസം ലോക്സഭയിലെ ബജറ്റ് സമ്മേളനത്തിൽ രാഹുൽ ഗാന്ധി സംസാരിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടി തമാശ രൂപെണയും ചിലർ പ്രതികരിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം രാത്രിയോടെയാണ് രാജ്യതലസ്ഥാനം ഉൾപ്പെടെ വടക്കേ ഇന്ത്യയുടെ പലഭാഗങ്ങളെയും വിറപ്പിച്ച് ശക്തമായ ഭൂചലനം ഉണ്ടായത്. തജാകിസ്ഥാനിലുണ്ടായ റിക്ടർ സ്കെയിലിൽ 6.3 രേഖപ്പെടുത്തിയ ഭൂചലനത്തിന്‍റെ പ്രകമ്പനങ്ങളാണ് ഇന്ത്യയുടെ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളെയും പിടിച്ചുലച്ചത്. സെക്കൻഡുകൾ നീണ്ട ഭൂചലനം ന്യൂഡൽഹിക്ക് പുറമെ രാജസ്ഥാൻ ജമ്മു കശ്മീരിലെ ശ്രീനഗർ എന്നിവിടങ്ങളിലും അനുഭവപ്പെട്ടിരുന്നു.
കുറച്ച് നേരത്തേക്കെങ്കിലും ആളുകളെ പ്രാണഭീതിയിലാക്കിയ ഭൂചലനത്തിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയാണ് ട്വിറ്ററിൽ വൈറലാകുന്നത്. രാഹുൽ ഗാന്ധി പങ്കെടുത്ത ഒരു ലൈവ് സംവാദ പരിപാടിയ്ക്കിടെയാണ് ഭൂചലനം ഉണ്ടാകുന്നത്. സംസാരത്തിനിടെ പ്രകമ്പനം അനുഭവപ്പെട്ട രാഹുൽ ഗാന്ധി, 'ഭൂചലനം ആണെന്ന് തോന്നുന്നു എന്‍റെ മുറി മുഴുവൻ കുലുങ്ങുന്നു' എന്ന് സാധാരണ പോലെ പറഞ്ഞ് ചിരിച്ചു കൊണ്ട് സംഭാഷണം തുടരുകയായിരുന്നു.
advertisement
ചരിത്രകാരനായ ദിപേഷ് ചക്രവര്‍ത്തിക്കൊപ്പം ചിക്കാഗോ യൂണിവേഴ്സിറ്റി പൊളിറ്റിക്കല്‍ സയൻസ് വിദ്യാര്‍ഥികളുമായി ആയിരുന്നു രാഹുലിന്‍റെ സംവാദം. രണ്ടു ദിവസത്തെ സന്ദർശനത്തിനായി രാജസ്ഥാനിലെത്തിയ അദ്ദേഹം ഇവിടെ നിന്നായിരുന്നു ഓൺലൈൻ സംവാദത്തിൽ പങ്കു ചേർന്നത്. ഭൂചലനത്തെക്കുറിച്ച് രാഹുൽ പറയുന്നത് കേട്ട് മറ്റുള്ളവർ അമ്പരക്കുന്നുണ്ടെങ്കിലും കോൺഗ്രസ് നേതാവ് സ്വതസിദ്ധമായ രീതിയിൽ ഒന്നും സംഭാവിക്കാത്തത് പോലെ പരിഭ്രാന്തിയോ ആശങ്കയോ ഇല്ലാതെ ചിരിച്ചുകൊണ്ട് തന്‍റെ സംസാരം തുടരുകയായിരുന്നു.
advertisement
രാഹുലിന്‍റെ ഈ പ്രതികരണത്തിന്‍റെ വീഡിയോ ഇതിനോടകം തന്നെ വൈറലായി. ഭൂകമ്പവുമായി ബന്ധപ്പെടുത്തി രാഹുൽ ഗാന്ധി നേരത്തെ നടത്തിയ ഒരു പ്രസ്താവനയും കുത്തിപ്പൊക്കിയായിരുന്നു സോഷ്യൽ മീഡിയയിൽ ചിലരുടെ പ്രതികരണം.
advertisement
advertisement
advertisement
'തന്നെ ലോക്സഭയിൽ സംസാരിക്കാന്‍ അനുവദിച്ചാൽ ഭൂകമ്പം ഉണ്ടാകുമെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. യാദൃശ്ചികത എന്തെന്ന് പറഞ്ഞാൽ കഴിഞ്ഞ ദിവസം ലോക്സഭയിലെ ബജറ്റ് സമ്മേളനത്തിൽ രാഹുൽ ഗാന്ധി സംസാരിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടി തമാശ രൂപെണയും ചിലർ പ്രതികരിക്കുന്നുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/India/
'ഭൂചലനം ആണെന്ന് തോന്നുന്നു, എന്‍റെ മുറി കുലുങ്ങുന്നു'; ലൈവ് ചാറ്റിനിടെ ഭൂകമ്പം അനുഭവിച്ച് രാഹുല്‍ ഗാന്ധി
Next Article
advertisement
പതിവായി ഊതി ഊതി ചായ കുടിക്കുന്നവരാണോ...? ഈ ശീലം ഉത്കണ്ഠയും വിഷാദവുമായി ബന്ധപ്പെട്ടിരിക്കുന്നു
പതിവായി ഊതി ഊതി ചായ കുടിക്കുന്നവരാണോ...? ഈ ശീലം ഉത്കണ്ഠയും വിഷാദവുമായി ബന്ധപ്പെട്ടിരിക്കുന്നു
  • പാല്‍ ചായ പതിവായി കുടിക്കുന്നത് ഉത്കണ്ഠയും വിഷാദവുമായ് ബന്ധമുള്ളതായി പഠനങ്ങള്‍ പറയുന്നു.

  • പാല്‍ ചായയുടെ മാനസികാരോഗ്യത്തെ ബാധിക്കുന്ന സ്വാധീനം പഠിക്കാന്‍ 5,281 വിദ്യാര്‍ത്ഥികളില്‍ സര്‍വേ നടത്തി.

  • പതിവായി 6-11 കപ്പ് പാല്‍ ചായ കുടിക്കുന്നവരില്‍ 77% പേര്‍ ഉത്കണ്ഠ, വിഷാദം അനുഭവിക്കുന്നതായി കണ്ടെത്തി.

View All
advertisement