TRENDING:

മലപ്പുറത്ത് പ്രണയാഭ്യർത്ഥന നിരസിച്ച പതിനാലുകാരിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിക്ക് ഏഴ് വർഷം കഠിന തടവും പിഴയും

Last Updated:

ട്യൂഷന് പോകുന്ന വഴിയിൽ വെച്ച് കത്തി ഉപയോഗിച്ച് വയറിനും കഴുത്തിനും കുത്തുകയായിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലപ്പുറം: പ്രണയാഭ്യർത്ഥന നിരസിച്ച പതിനാലുകാരിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിക്ക് ഏഴ് വർഷം കഠിന തടവും പിഴയും. കേസിൽ പെരിന്തൽമണ്ണ മണ്ണാർ മല സ്വദേശി ജിനേഷ് (23) ആണ് ശിക്ഷിക്കപ്പെട്ടത്. പെരിന്തൽമണ്ണ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് അനിൽ കുമാർ ആണ് 7 വർഷം കഠിന തടവിനും 22000 രൂപ പിഴയും ആണ് ശിക്ഷയായി വിധിച്ചത്.
advertisement

ഐപിസി 307, 341 വകുപ്പുകളും പോക്സോ ആക്ട് പ്രകാരവുമാണ് ശിക്ഷ വിധിച്ചത്.

2022 ൽ ആണ് കേസിന് ആസ്പദമായ സംഭവം. പതിനാല് വയസുള്ള പെൺകുട്ടിയെ നിരന്തരം പിന്തുടരുകയും പ്രണയാഭ്യർത്ഥന നടത്തുകയുമായിരുന്നു പ്രതി. പ്രതിയുടെ തുടർച്ചയായുള്ള പ്രണയാഭ്യർത്ഥന പെൺകുട്ടി നിരസിച്ചിരുന്നു. ഇതിലുള്ള വിരോധം കാരണം ജൂലൈ 7 ന് രാവിലെ ട്യൂഷന് പോകുന്ന വഴിയിൽ വെച്ച് കത്തി ഉപയോഗിച്ച് വയറിനും കഴുത്തിനും കുത്തുകയായിരുന്നു.

Also read-പള്ളിമുറിയിൽ വച്ച് 11 കാരനെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ അധ്യാപകന് മുപ്പത്തിയേഴര വർഷം കഠിന തടവ്

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പ്രതിയെ പെരിന്തൽമണ്ണ പോലീസ് വളരെ വേഗം പിടികൂടി. പെരിന്തൽമണ്ണ സി ഐ സി കെ നൗഷാദ് , സി അലവി എന്നിവരാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ സപ്ന പി പരമേശ്വരത് ഹാജരായി, സിവിൽ പോലീസ് ഓഫീസർ സൗജത്ത് പ്രോസീക്യൂഷനെ സഹായിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Crime/
മലപ്പുറത്ത് പ്രണയാഭ്യർത്ഥന നിരസിച്ച പതിനാലുകാരിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിക്ക് ഏഴ് വർഷം കഠിന തടവും പിഴയും
Open in App
Home
Video
Impact Shorts
Web Stories