TRENDING:

ആറു വയസ്സുകാരിയെ മദ്യം കുടിപ്പിച്ചു; കേസെടുക്കാൻ ബാലാവകാശ കമ്മീഷൻ നിർദേശം

Last Updated:

പിതൃസഹോദരിയായ 21 കാരിയായ യുവതി കുട്ടിയെ മദ്യം കുടിപ്പിച്ചുവെന്നും അപായപ്പെടുത്താൻ ശ്രമിച്ചുവെന്നും ശാരീരികമായി പീഡിപ്പിച്ചുവെന്നുമാണ് പരാതി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: ആലുവയിൽ ആറു വയസ്സുകാരിയെ മദ്യം കുടിപ്പിച്ച പരാതിയിൽ അടിയന്തിരമായി  കേസ് രജിസ്റ്റർ ചെയ്യാൻ സംസ്ഥാന ബാലാവകാശ കമ്മീഷൻ നിർദ്ദേശിച്ചു. എടത്തല പോലീസിൽ പരാതി നൽകിയിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് മാതാപിതാക്കൾ ബാലാവകാശ കമ്മീഷനെ സമീപിച്ചത്.
advertisement

പിതൃസഹോദരിയായ 21 കാരിയായ യുവതി കുട്ടിയെ മദ്യം കുടിപ്പിച്ചുവെന്നും അപായപ്പെടുത്താൻ ശ്രമിച്ചുവെന്നും ശാരീരികമായി പീഡിപ്പിച്ചുവെന്നുമാണ് പരാതി. പോക്‌സോ കേസുകളിൽ ഉടൻ നടപടികൾ വേണം. കോടതി നിർദേശം ഉണ്ടെങ്കിലും എടത്തല പൊലീസ് കേസെടുത്ത് മൂന്നു മാസം കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റു ചെയ്യാതെ അലംഭാവം കാട്ടുകയാണെന്നു മാതാപിതാക്കൾ ആരോപിച്ചിരുന്നു.

TRENDING:മുച്ചക്ര സൈക്കിളിൽ നാടു ചുറ്റി അധ്യാപനം; ഗ്വോട്ടിമാലയിലെ കോവിഡ് കാല പഠനം ഇങ്ങനെ[NEWS]Beirut Blast | ബെയ്റൂട്ട് സ്ഫോടനത്തിൽ എഴുപതിലധികം പേർ മരിച്ചെന്ന് റിപ്പോർട്ടുകൾ[NEWS]US Open 2020 | ഫെഡററും നദാലും ഇല്ലാത്ത ആദ്യ ഗ്രാൻഡ് സ്ലാം[PHOTOS]

advertisement

ഇതിനിടെയാണ് മദ്യം കുടിപ്പിച്ചെന്ന പരാതിയിൽ കമ്മീഷന്റെ ഇടപെടൽ. കുട്ടിയെ മദ്യം കുടിപ്പിച്ചെന്ന പരാതി  ബാലനീതി പ്രകാരം ഗുരുതരമായ കുറ്റമാണെന്നും  കുറ്റകൃത്യം റിപ്പോർട്ട് ചെയ്തിട്ടും കേസ്  രജിസ്റ്റർ ചെയ്യാത്തത് ക്രിമിനൽ നടപടി നിയമത്തിലെ ലംഘനമാണെന്നും ചെയർമാൻ മനോജ് കുമാർ കംമീഷൻ അംഗം കെ നസീർ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വിലയിരുത്തി.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതേസമയം കുടുംബ സ്വത്തു സംബന്ധിച്ച തർക്കമാണ് പരാതിക്കു കാരണമെന്ന നിലപാടിലായിരുന്നു പോലീസ്. പീഡിപ്പിച്ചെന്ന പരാതിയിൽ കേസെടുത്തെങ്കിലും പ്രതിയെ ചോദ്യം ചെയ്യുക പോലുമുണ്ടായില്ലെന്നും ആരോപണമുണ്ട്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
ആറു വയസ്സുകാരിയെ മദ്യം കുടിപ്പിച്ചു; കേസെടുക്കാൻ ബാലാവകാശ കമ്മീഷൻ നിർദേശം
Open in App
Home
Video
Impact Shorts
Web Stories