Beirut Blast | ബെയ്റൂട്ട് സ്ഫോടനത്തിൽ എഴുപതിലധികം പേർ മരിച്ചെന്ന് റിപ്പോർട്ടുകൾ
- Published by:Asha Sulfiker
- news18-malayalam
Last Updated:
മുൻ കാലങ്ങളിലെപ്പഴോ പിടിച്ചെടുത്ത ഉഗ്രശേഷിയുള്ള സ്ഫോടക വസ്തുക്കൾ ഇവിടെ ഒരു ഗോഡൗണിൽ സൂക്ഷിച്ചിരുന്നു. ഇതാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ബെയ്റൂട്ട്: ലെബനന്‍റെ തലസ്ഥാന നഗരിയായ ബെയ്റൂട്ടിനെ പിടിച്ചുലച്ച ഉഗ്രസ്ഫോടനത്തിൽ എഴുപതിലധികം പേർ മരിച്ചതായി റിപ്പോര്‍ട്ട്. ആയിരക്കണക്കിന് ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. അതുകൊണ്ട് തന്നെ മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് ബെയ്റൂട്ടിലെ തുറമുഖ മേഖലയിൽ വമ്പൻ സ്ഫോടനം നടന്നത്.
മുൻ കാലങ്ങളിലെപ്പഴോ പിടിച്ചെടുത്ത ഉഗ്രശേഷിയുള്ള സ്ഫോടക വസ്തുക്കൾ ഇവിടെ ഒരു ഗോഡൗണിൽ സൂക്ഷിച്ചിരുന്നു. ഇതാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഒരു കപ്പലിൽ നിന്ന് പിടിച്ചെടുത്ത അമോണിയം നെട്രേറ്റ് 2014 മുതൽ ഇവിടെ സൂക്ഷിച്ചിരുന്നു. ഇതാകാം അപകടത്തിനിടയാക്കിയതെന്നാണ് ആഭ്യന്തര മന്ത്രിയെ ഉദ്ദരിച്ചുള്ള റിപ്പോർട്ടുകൾ.
Large blast in Beirut | ലെബനൻ തലസ്ഥാനമായ ബെയ് റൂട്ടിലെ തുറമുഖ മേഖലയിൽ സ്ഫോടനം; നിരവധിയാളുകൾക്ക് പരിക്ക് pic.twitter.com/Wn2vUJ0K1f
— News18 Kerala (@News18Kerala) August 4, 2020
advertisement
'ബെയ്റൂട്ടിന് മുകളിൽ ഒരു തീഗോളം ഉയരുന്നതാണ് കണ്ടത്. ആളുകൾ കരഞ്ഞുകൊണ്ട് ഓടുകയായിരുന്നു. കെട്ടിടങ്ങളുടെ ബാൽക്കണികൾ തകർന്നു. വലിയ കെട്ടിടങ്ങളിലെ ഗ്ലാസുകൾ തകർന്ന് തെരുവിൽ വീണു" - ദൃക്സാക്ഷിയായ ഒരാൾ റോയിട്ടേഴ്സിനോട് വെളിപ്പെടുത്തിയത് ഇങ്ങനെയാണ്.
സ്ഫോടനത്തിന്‍റെ ദൃശ്യങ്ങളും ഇതിനോടകം വൈറലായിക്കഴിഞ്ഞിട്ടുണ്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 05, 2020 6:39 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
Beirut Blast | ബെയ്റൂട്ട് സ്ഫോടനത്തിൽ എഴുപതിലധികം പേർ മരിച്ചെന്ന് റിപ്പോർട്ടുകൾ