ഈ മാസം 23നാണ് വൃന്ദാ രാജിനെ എലിവിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. ആറ് വര്‍ഷത്തോളം നീണ്ട പ്രേമ ബന്ധത്തില്‍ നിന്ന് അനു കൃഷ്ണൻ പിന്മാറിയതിന് പിന്നാലെയായിരുന്നു വൃന്ദ ജീവനൊടുക്കിയതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു.
ഒരാഴ്ച മുമ്പ് മറ്റൊരു പെണ്‍കുട്ടിയുമായി അനു കൃഷ്ണന്റെ വിവാഹം ഉറപ്പിച്ചു. ഇക്കാര്യം അറിഞ്ഞപ്പോൾ വൃന്ദ രാജ് ഇത് ചോദ്യം ചെയ്തു. എന്നാൽ വാട്‌സാപ്പിലൂടെ അസഭ്യം പറഞ്ഞ് അപമാനിച്ചെന്നും ജീവനൊടുക്കാൻ പ്രേരിപ്പിച്ചതായുമാണ് വിവരം. വൃന്ദരാജിന്‍റെ മരണത്തിന് പിന്നാലെ അനു കൃഷ്ണനെതിരെ യുവതിയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു.
advertisement
Also Read- ടിക്കറ്റില്ലാതെ യാത്രചെയ്തത് ചോദ്യംചെയ്ത ടിടിഇക്ക് നേരേ അക്രമം; പ്രതി പിടിയില്‍
കൂടാതെ വൃന്ദ മരിക്കുന്നതിന് മുമ്പ് എഴുതിയ ഡയറിയിലും ഇക്കാര്യം പരാമർശിച്ചിട്ടുണ്ടായിരുന്നു. ബന്ധുക്കളുടെ പരാതിയെ തുടർന്ന് പൊലീസ് ചോദ്യം ചെയ്യാൻ സ്റ്റേഷനിലേയ്‌ക്ക് വിളിച്ചുവരുത്തുകയായിരുന്നു. മൊബൈല്‍ ഫോണ്‍ പരിശോധിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.