ടിക്കറ്റില്ലാതെ യാത്രചെയ്തത് ചോദ്യംചെയ്ത ടിടിഇക്ക് നേരേ അക്രമം; പ്രതി പിടിയില്‍

Last Updated:

വിവിധ പോലീസ് സ്റ്റേഷനുകളിലായി ഏഴോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.

കാസർഗോഡ്: ടിക്കറ്റില്ലാതെ യാത്രചെയ്തത് ചോദ്യംചെയ്ത ടിടിഇക്ക് നേരേ അക്രമം. ട്രെയിന്‍ ടിക്കറ്റ് സ്‌ക്വാഡ് ജീവനക്കാരന്‍ കണ്ണൂര്‍ കൂത്തുപറമ്പിലെ എം.രാജേഷിനെയാണ് ആക്രമിച്ചത്. സംഭവത്തിൽ വടകര എടച്ചേരി ചിറക്കം പുനത്തില്‍ വീട്ടില്‍ സി.പി.മുഹമ്മദലി (33)യെ കാസർഗോഡ് റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ വിവിധ ജില്ലകളിലെ പോലീസ് സ്റ്റേഷനുകളിലായി ഏഴോളം ക്രിമിനല്‍ കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.
ചെന്നൈ-മംഗളൂരു മെയിലിലെ ജനറല്‍ കംപാര്‍ട്ട്മെന്റിലാണ് ഇയാൾ ടിക്കറ്റില്ലാതെ യാത്രചെയ്തത്. ഇത് ചോദിച്ചെത്തിയ ടി.ടി.ഇ.യെ കഴുത്തില്‍ കയറിപ്പിടിക്കുകയായിരുന്നു. പയ്യന്നൂരിനും കാഞ്ഞങ്ങാടിനും ഇടയിലായിരുന്നു സംഭവം. യാത്രക്കാര്‍ ഇടപ്പെട്ടതോടെയാണ് പ്രതിയെ പിടിച്ചുമാറ്റിയത്. വണ്ടി കാസര്‍കോട്ടെത്തിയപ്പോള്‍ രാജേഷ് ജനറല്‍ ആസ്പത്രിയിലെത്തി ചികിത്സതേടി. പിന്നീട് കാസർഗോഡ് ആര്‍.പി.എഫ്. സ്റ്റേഷനിലെത്തി പരാതി നല്‍കി. പരാതിയെ തുടർന്ന് എസ്.ഐ. എം.രജികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കാസർഗോഡ് സ്റ്റേഷന്‍ പരിസരത്തുനിന്ന് മുഹമ്മദലിയെ കസ്റ്റഡിയിലെടുത്തത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ടിക്കറ്റില്ലാതെ യാത്രചെയ്തത് ചോദ്യംചെയ്ത ടിടിഇക്ക് നേരേ അക്രമം; പ്രതി പിടിയില്‍
Next Article
advertisement
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
  • സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും.

  • ആശുപത്രി ആക്രമണങ്ങൾ തടയാൻ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെജിഎംഒ ആവശ്യപ്പെട്ടു.

  • പ്രതിഷേധ ദിനത്തിൽ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.

View All
advertisement