TRENDING:

മോഷണം പോയ ബൈക്ക്, ഉടമ ഓടിച്ച ബസ്സിൽ ഇടിച്ചു; സിനിമയെ വെല്ലും സസ്പെൻസ് ത്രില്ലർ

Last Updated:

മോഷ്ടിച്ച ബൈക്കുമായി കോട്ടയത്ത് നിന്ന് പാലക്കാട്ടേക്ക് പോകുന്ന കള്ളൻ. ബൈക്ക് പോയതറിഞ്ഞിട്ടും ഡ്യൂട്ടി മുടക്കാതെ കോട്ടയത്ത് നിന്ന് എറണാകുളത്തേക്ക് ബസ് ഓടിച്ച കെഎസ്ആർടിസി ഡ്രൈവർ. ഇതേ ബസിന്റെ പുറകിലിടിച്ച് കുടുങ്ങിയ കള്ളൻ.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: മോഷ്ടിച്ച ബൈക്കുമായി കുതിച്ച കള്ളൻ വാഹനാപകടത്തിൽപെട്ടു. ബൈക്ക് കൊണ്ടുചെന്ന് ഇടിച്ചതാകട്ടെ അതേ ബൈക്കിന്റെ ഉടമ ഓടിച്ച കെഎസ്ആർടിസി ബസിലും. കൊച്ചി ഉദയംപേരൂർ നടക്കാവിന് സമീപം വ്യാഴാഴ്ച വൈകിട്ടായിരുന്നു നാടിനെ 'ഞെട്ടിച്ച' അപകടം നടന്നത്. താൻ ഓടിച്ച ബസിന്റെ പിന്നിൽ ബൈക്കിടിച്ച് വീണയാളെ എഴുന്നേൽപ്പിക്കുകയായിരുന്നു ഡ്രൈവറായ ബിജു അനി സേവ്യർ. ഇതിനിടെയാണ് തറയിൽ വീണുകിടക്കുന്ന ബൈക്ക് ശ്രദ്ധിച്ചത്. താൻ കോട്ടയത്ത് ഡിപ്പോയിൽ പാർക്ക് ചെയ്തിരുന്ന ബൈക്കാണെന്ന് അറിഞ്ഞതോടെ ആളെ കൈയോടെ പിടികൂടി പൊലീസിൽ ഏൽപിച്ചു.
advertisement

സിനിമാ കഥയെ വെല്ലും ത്രില്ലർ

മോഷ്ടിച്ച ബൈക്കുമായി കോട്ടയത്ത് നിന്ന് പാലക്കാട്ടേക്ക് പോകുന്ന കള്ളൻ. ബൈക്ക് പോയതറിഞ്ഞിട്ടും ഡ്യൂട്ടി മുടക്കാതെ കോട്ടയത്ത് നിന്ന് എറണാകുളത്തേക്ക് ബസ് ഓടിച്ച കെഎസ്ആർടിസി ഡ്രൈവർ. ഇതേ ബസിന്റെ പുറകിലിടിച്ച് കുടുങ്ങിയ കള്ളൻ. രാവിലെ മോഷണം പോയ ബൈക്കാണ് വൈകിട്ട് ഉടമ ഓടിച്ച ബസിൽ കൊണ്ട് കള്ളൻ ഇടിച്ചതും പിടിയിലായതും.

രാവിലെ 6.30നാണ് ഡ്യൂട്ടിക്കായി ബിജു ബൈക്കിൽ കോട്ടയം ഡിപ്പോയിലെത്തിയത്. ബൈക്ക് നിർത്തി യൂണിഫോം ധരിച്ച് ബിജു ബസിലേക്ക് പോയി. രാവിലെ 7.15ന് ബസുമായി എറണാകുളത്തേക്ക് പോകുന്നു.

advertisement

Also Read-കണ്ണൂരിൽ പതിനേഴുകാരനെ പീഡിപ്പിച്ച സംഭവം; മൂന്നു പേർ പിടിയിൽ

രാവിലെ 11.30ഓടെ എറണാകുളത്ത് നിന്നു ബിജു തിരിച്ചെത്തുന്നു. അവിടെ നിന്ന് തിരുവല്ലയിലേക്ക് പോയി. ഉച്ചയ്ക്ക് ഒന്നരയോടെ തിരിച്ചെത്തി. ഉച്ചയ്ക്ക് ഓഫീസിലിരിക്കുമ്പോഴാണ് ബൈക്ക് പാർക്ക് ചെയ്തിരുന്ന ഭാഗത്തേക്ക് ബിജു നോക്കിയത്. അവിടെ ബൈക്ക് കാണാനില്ല. പരിസരത്താകെ തിരഞ്ഞെങ്കിലും കണ്ടില്ല. പൊലീസുകാരിയായ ഭാര്യയുടെയും ഓഫീസിലെ മേലുദ്യോഗസ്ഥന്റെയും നിർദേശപ്രകാരം പൊലീസിൽ പരാതി നൽകി.

സ്റ്റോപ്പിൽ നിന്ന് ഒരാൾ ഓടിവന്ന് ബസിന് കൈകാണിച്ചു

advertisement

പരാതി നൽകി തിരിച്ച് കോട്ടയം ഡിപ്പോയിലെത്തിയപ്പോഴേക്കും അടുത്ത ട്രിപ്പിന് സമയമായി. 4.15ന് ബസുമായി എറണാകുളത്തേക്ക് തിരിച്ചു.

വൈകിട്ട് 6.30ന് ഉദയംപേരൂർ സ്റ്റോപ്പിലേക്ക് പെട്ടെന്നെത്തിയ ഒരാൾ കൈ കാണിക്കുന്നു. ബിജു ബസ് നിർത്തിക്കൊടുക്കുന്നു. ആ സമയം ബസിന് പിന്നിൽ ഏതോ വാഹനമിടിച്ച ശബ്ദം കേട്ടു. പുറത്തിറങ്ങി നോക്കിയപ്പോൾ ബസിന് പിന്നിലിടിച്ച് ബൈക്ക് മറിഞ്ഞുകിടക്കുന്നു. തനിക്ക് കുഴപ്പമില്ലെന്ന് പറഞ്ഞ് ബൈക്ക് യാത്രക്കാരൻ പെട്ടെന്ന് പോകാൻ തുടങ്ങുന്നു. ബിജു വീണ്ടും ബസിനകത്തേക്ക് എത്തി.

Also Read- കോഴിക്കോട് സ്വദേശികളുടെ 1.84 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി ഇ.ഡി

advertisement

പരാതിയില്ലെന്ന് ബൈക്ക് യാത്രക്കാരനോട് രേഖാമൂലം എഴുതി വാങ്ങാൻ കണ്ടക്ടർ ബിജുവിനോട് പറഞ്ഞു. വീണ്ടും പുറത്തിറങ്ങി മറിഞ്ഞ ബൈക്ക് ഉയർത്തി. അപ്പോഴാണ് രാവിലെ മോഷണം പോയ തന്റെ ബൈക്കാണ് ഇതെന്ന് ബിജു തിരിച്ചറിയുന്നത്. നാട്ടുകാരെ വിളിച്ചുകൂട്ടി കാര്യം പറഞ്ഞ് ബൈക്ക് മോഷ്ടാവായ സാജൻ തോമസിനെ തടഞ്ഞുവെച്ച് പൊലീസിനെ വിളിക്കുന്നു. പൊലീസെത്തി സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

ബൈക്കുമായി പാലക്കാട്ടെത്താൻ നിർദേശം 

കോട്ടയത്ത് നിന്ന് രാവിലെ ബൈക്ക് മോഷ്ടിച്ചശേഷം ഏറ്റുമാനൂർ, തലയോലപ്പറമ്പ് വഴി വൈക്കത്തേക്കായിരുന്നു സാജൻ തോമസ് പോയത്. ഇതിനിടെ ഒരാളുമായി ഫോണിൽ ബന്ധപ്പെടുമ്പോൾ ബൈക്ക് പാലക്കാട്ടെത്തിക്കാൻ നിർദേശം ലഭിച്ചു. തുടർന്ന് വൈക്കത്ത് നിന്ന് പൂത്തോട്ട വഴി എറണാകുളത്തേക്ക് തിരിക്കുന്നു. ഇതിനൊടുവിലാണ് വൈകിട്ട് ആറരയോടെ ഉദയംപേരൂരിൽ വെച്ച് അപകടം സംഭവിക്കുന്നത്.

advertisement

ക്വറന്റീൻ കേന്ദ്രത്തിൽ നിന്ന് മുങ്ങിയതെന്ന് കണ്ടെത്തി 

പത്തനംതിട്ട നിരണം കടപ്രമറ്റത്തിൽ സാജൻ തോമസ് (33) ആണ് ബൈക്ക് മോഷണത്തിന് പിടിയിലായത്. ഇയാൾ കോയമ്പത്തൂരിലെ ക്വറന്റീനിൽ കേന്ദ്രത്തിൽ നിന്ന് ചാടി കോട്ടയത്ത് എത്തി മോഷണം നടത്തിയതാണെന്ന് പൊലീസ് കണ്ടെത്തി. ബൈക്കിൽ എറണാകുളത്തേക്ക് പോകുന്നതിനിടെ തലയോലപ്പറമ്പിൽ ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്ത് നിന്ന് ഇയാൾ മോഷ്ടിച്ച രണ്ട് മൊബൈൽ ഫോണുകളും പൊലീസ് കണ്ടത്തി. ആലപ്പുഴ സൗത്ത്, ചേർത്തല, തിരുവല്ല, പുളിക്കീഴ്, എടത്വ, മൂവാറ്റുപുഴ, തൃശൂർ ഈസ്റ്റ്, അങ്കമാലി, കാലടി, വൈക്കം, ചങ്ങനാശേരി, കോയമ്പത്തൂർ റെയിൽവേ പൊലീസ് എന്നിവിടങ്ങളിലായി അൻപതോളം ബൈക്ക്, മൊബൈൽ ഫോണുകൾ മോഷ്ടിച്ചതിന് ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Crime/
മോഷണം പോയ ബൈക്ക്, ഉടമ ഓടിച്ച ബസ്സിൽ ഇടിച്ചു; സിനിമയെ വെല്ലും സസ്പെൻസ് ത്രില്ലർ
Open in App
Home
Video
Impact Shorts
Web Stories