കണ്ണൂരിൽ പതിനേഴുകാരനെ പീഡിപ്പിച്ച സംഭവത്തിൽ മൂന്നുപേർ അറസ്റ്റിലായി. പരിയാരം എമ്പേറ്റ് സ്വദേശികളായ വാസു (62) കുഞ്ഞിരാമൻ (74), മോഹനൻ (54) എന്നിവരാണ് പിടിയിലായത് .
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മൂന്ന് പേരും വിദ്യാർത്ഥിയെ പലതവണ പീഡിപ്പിച്ചതായാണ് പരാതി. സംശയം തോന്നിയ വിദ്യാർത്ഥിയുടെ അമ്മാവനാണ് ചൈൽഡ് ലൈനിന് പരാതി നൽകിയത്.
വ്യത്യസ്ഥ ഇടങ്ങളിൽ വെച്ചാണ് പ്രതികൾ വിദ്യാർത്ഥിയെ പീഡനത്തിനിരയാക്കിയത്. വാസു വിദ്യാർത്ഥിയെ എമ്പേറ്റിലെ തന്റെ വീട്ടിൽ കൊണ്ടുപോയി ശേഷമാണ് പീഡിപ്പിച്ചത്. കുഞ്ഞിരാമൻ സ്വന്തം വീട്ടിൽ വച്ച് പീഡിപ്പിച്ചു. ഓഗസ്റ്റ് ഏഴിന് രാവിലെ പ്രതി മോഹനൻ വിദ്യാർത്ഥിയെ ആൾ ഒഴിഞ്ഞ പ്രദേശത്ത് കൊണ്ടുപോയാണ് പീഡനത്തിന് ഇരയാക്കിയത്.
വൈദ്യപരിശോധനയ്ക്ക് ശേഷം പയ്യന്നൂർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.