കടമ്പനാട് കെആര്‍കെപിഎം ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥികളായ അസ്ഹര്‍, യാസിന്‍, അസര്‍ എന്നീ വിദ്യാർത്ഥികള്‍ക്കാണ് പരിക്കേറ്റത്. ഇവർ ശാസ്താംകോട്ടയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി ദഫ്മുട്ട് പരീശീലനത്തിന് എത്തിയതായിരുന്നു വിദ്യാർത്ഥികള്‍. ഇത് കഴിഞ്ഞ് മടങ്ങുന്നതിനിടെ വിദ്യാർത്ഥികള്‍ തമ്മില്‍ റോഡില്‍ വച്ച് ഏറ്റുമുട്ടി. ഇതോട് കൂടിയാണ് പ്രദേശവാസികളായ ഡ്രൈവര്‍മാര്‍ ഇടപെട്ട് നടുറോഡിലിട്ട് കുട്ടികളെ ക്രൂരമായി തല്ലിയത്.
advertisement
Also Read- വിവാഹം കഴിക്കാനാവശ്യപ്പെട്ട് വഴക്ക് ; യുവാവ് ഒപ്പം താമസിച്ചിരുന്ന യുവതിയെ കൊന്ന് 35 കഷണങ്ങളാക്കി
സംഭവത്തില്‍ രണ്ട് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. എന്നാല്‍ രണ്ടിലധികം പേര്‍ വിദ്യാര്‍ഥികളെ തല്ലുന്നത് പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാം. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കുടൂതല്‍ പേര്‍ക്കെതിരെ കേസ് എടുക്കുമെന്ന് പൊലീസ് പറഞ്ഞു.
Also Read- ഉടുമുണ്ടൂരി ഇരയുടെ മുഖം മറച്ച് സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്ന 'സ്ഫടികം വിഷ്ണു' പിടിയിൽ
വെള്ളം കുടിക്കാനായി സ്കൂളിനു പുറത്തേക്കിറങ്ങിയ വിദ്യാർത്ഥികൾക്കിടയിൽ തർക്കമുണ്ടാവുകയും കയ്യാങ്കളിലെത്തുകയുമായിരുന്നു. ഇതിനിടെ നാട്ടുകാർ ഇടപെട്ട് വിദ്യാർഥികളെ സംഘം ചേർന്ന് മർദിച്ചെന്നാണ് പരാതി. അഞ്ചിലധികം പേർ ചേർന്നാണ് മർദിച്ചത്. പരാതിയിൽ ആംബുലൻസ് ഡ്രൈവർമാരായ കണ്ണൻ, നിഖിൽ എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
