വിവാഹം കഴിക്കാനാവശ്യപ്പെട്ട് വഴക്ക് ; യുവാവ് ഒപ്പം താമസിച്ചിരുന്ന യുവതിയെ കൊന്ന് 35 കഷണങ്ങളാക്കി

Last Updated:

വിവാഹം കഴിക്കണമെന്ന് ശ്രദ്ധ സ്ഥിരമായി ആവശ്യപ്പെട്ടിരുന്നതായും ഇതേച്ചൊല്ലി വഴക്ക് പതിവായിരുന്നെന്നും അഫ്താബ് പൊലീസിന് മൊഴി നല്‍കി.

ന്യൂഡൽഹി: യുവതിയെ കൊലപ്പെടുത്തി 35 കഷണങ്ങളാക്കി പലയിടങ്ങളായി ഉപേക്ഷിച്ചയാള്‍ അറസ്റ്റിൽ. ശ്രദ്ധ എന്ന യുവതിയെയാണ് ലിവിങ് ടുഗദർ പങ്കാളിയായ അഫ്താബ് അമീൻ പുനേവാല എന്നയാൾ കൊലപ്പെടുത്തിയത്. നഗരത്തിലെ 18 ഇടങ്ങളിൽ നിന്നാണ് ശ്രദ്ധയുടെ ശരീരഭാഗങ്ങൾ പൊലീസ് കണ്ടെത്തിയത്.
മുംബൈയിൽ കോള്‍ സെന്ററിൽ ജോലി ചെയ്യുമ്പോഴായിരുന്നു ശ്രദ്ധ യുവാവുമായി അടുപ്പത്തിലാകുന്നത്. പെണ്‍കുട്ടിയുടെ വീട്ടുകാർ ബന്ധം അംഗീകരിക്കാതെവന്നതോടെ ഇവർ ഡൽഹിയിലെ ഒരു ഫ്ലാറ്റിലേക്ക് താമസം മാറിയിരുന്നു.
ഇതിനിടെ ശ്രദ്ധ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് വഴക്കുണ്ടാക്കിയിരുന്നതായി പൊലീസ് പറയുന്നു. തുടർന്ന് യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. അടുത്തിടെ മകളേക്കുറിച്ച് ഒരു വിവരവും ലഭിക്കാതിരിക്കുകയും ഫോണില്‍ പോലും ലഭ്യമാകാതിരിക്കുകയും ചെയ്തതോടെ ശ്രദ്ധയുടെ പിതാവ് നവംബര്‍ എട്ടിന് ഡല്‍ഹിയില്‍ മകൾ താമസിക്കുന്ന ഫ്ലാറ്റിൽ എത്തി. എന്നാൽ ഫ്ലാറ്റ് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.
advertisement
പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടുന്നത്. മെയ് 18നാണ് ശ്രദ്ധയെ യുവാവ് കൊലപ്പെടുത്തുന്നത്. യുവതിയെ കൊലപ്പെടുത്തിയ ശേഷം ശരീരഭാഗങ്ങൾ സൂക്ഷിക്കുന്നതിനായി ഒരു ഫ്രിഡ്ജ് പുതിയതായി വാങ്ങുകയും ചെയ്തിരുന്നു. മൃതദേഹാവശിഷ്ടങ്ങൾ 18 ദിവസത്തോളം സ്ഥിരമായി പുലര്‍ച്ചെ രണ്ട് മണിക്ക് വീടിന് പുറത്തിറങ്ങി ഡല്‍ഹി നഗരത്തിന്റെ 18 ഭാഗങ്ങളിലായി ഉപേക്ഷിക്കുകയായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
വിവാഹം കഴിക്കാനാവശ്യപ്പെട്ട് വഴക്ക് ; യുവാവ് ഒപ്പം താമസിച്ചിരുന്ന യുവതിയെ കൊന്ന് 35 കഷണങ്ങളാക്കി
Next Article
advertisement
ആർഎസ്എസിന്റെ 100 വർഷം; പ്രധാനമന് നരേന്ദ്ര മോദി പ്രത്യേക നാണയവും സ്റ്റാമ്പും പുറത്തിറക്കി
ആർഎസ്എസിന്റെ 100 വർഷം; പ്രധാനമന് നരേന്ദ്ര മോദി പ്രത്യേക നാണയവും സ്റ്റാമ്പും പുറത്തിറക്കി
  • പ്രധാനമന്ത്രി മോദി ആർഎസ്എസിന്റെ 100-ാം വാർഷികത്തിൽ നാണയവും സ്റ്റാമ്പും പ്രകാശനം ചെയ്തു.

  • നാണയത്തിൽ ഭാരതമാതാവിൻ്റെ ചിത്രം ആലേഖനം ചെയ്തിരിക്കുന്നത് ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ്.

  • ആർഎസ്എസിന്റെ ആപ്തവാക്യം "രാഷ്ട്രായ് സ്വാഹാ, ഇദം രാഷ്ട്രായ, ഇദം ന മമ" നാണയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

View All
advertisement