ഷിജു ഫോണ്‍ ചെയ്ത കൊണ്ടിരുന്നപ്പോള്‍ സൗമ്യ പിറകിലൂടെ ചെന്ന് കല്ല് കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. ഭര്‍ത്താവിനോടുള്ള സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. താബൂക്ക് കല്ലും ടൈലും കൊണ്ടാണ് തലയ്ക്ക് അടിച്ചത്.
Murder for Bull | ചേട്ടനോട് പറയാതെ കാളയെ വിറ്റു; അനിയനെ തലയ്ക്കടിച്ച് കൊന്നു
മുംബൈ: നാഗ്പൂരില്‍ സഹോദരനോട് പറയാതെ കാളയെ ( Bull) വിറ്റതിന് യുവാവിനെ കൊലപ്പെടുത്തി. 32കാരനായ വിജയ് ഡെക്കേറ്റിനെ മൂത്ത സഹോദരനും സഹോദര പുത്രനും ചേര്‍ന്നാണ് കൊലപ്പെടുത്തിയത്. ഇരുമ്പുവടി കൊണ്ട് തലയ്ക്ക് അടിച്ചും കല്ല് കൊണ്ട് ഇടിപ്പിച്ചുമാണ് പ്രതികള്‍ കൊല നടത്തിയത്.
advertisement
ഹന്‍സ് രാജിനെ അറിയിക്കാതെ അറിയിക്കാതെ സഹോദരൻ കാളയെ വിറ്റതാണ് കൊലപ്പെടുത്തുന്നതിനുള്ള കാരണമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ മരിയാളുടെ സഹോദരനായ ഹന്‍സ് രാജ് (58) മകന്‍ പ്രണയ് (24) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അതേ സമയം മധ്യപ്രദേശിലെ ഗ്വാളിയോര്‍ ദളിത് യുവാവിനെ മര്‍ദിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ ഏഴ് പേര്‍ക്കെതിരെ കേസ്. ആശാ കൗരവ്, സഞ്ജയ് കൗരവ്, ധമു, ഭുര, ഗൗതം, വിവേക് ശര്‍മ, സര്‍നാം സിംഗ് എന്നിവർക്കെതിരെയാണ് പോലീസ് (Police) കേസെടുത്തത്.
ഗ്വാളിയോര്‍ ജില്ലയിലെ ഗ്രാമപഞ്ചായത്തിലെ ഫണ്ട് വിനിയോഗത്തെ കുറിച്ച് വിവരാവകാശ നിയമ പ്രകാരം അപേക്ഷ സമര്‍പ്പിച്ചതിനാണ് ഇവര്‍ വിവരാവകാശ പ്രവര്‍ത്തകന്‍ കൂടിയായ ശശികാന്ത് ജാതവിനെ ആക്രമിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ ശശികാന്ത് നിലവില്‍ ഡല്‍ഹി എയിംസിൽ ചികിത്സയിലാണ്.
ഗ്വാളിയോര്‍ ജില്ലയിലെ ഗ്രാമപഞ്ചായത്തിനെക്കുറിച്ച് വിവരങ്ങള്‍ ചോദിച്ചതില്‍ പ്രകോപിതരായ പഞ്ചായത്ത് സെക്രട്ടറി ഉള്‍പ്പെടുള്ളവര്‍ ശശികാന്തിനെ ഓഫീസിലേക്ക് വിളിച്ചുവരുത്തി മര്‍ദ്ദിക്കുകായിരുന്നു എന്ന് അഡീഷനല്‍ പൊലീസ് സൂപ്രണ്ട് ജയരാജ് കുബേര്‍ പറഞ്ഞു.