തൃശൂര്‍: സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ ഹണിട്രാപ്പില്‍പ്പെടുത്തി(Honey Trap) പണം തട്ടാന്‍ ശ്രമിച്ച രണ്ടു യുവതികള്‍ പിടിയില്‍(Arrest). മണ്ണുത്തി കറപ്പം വീട്ടില്‍ നൗഫിയ(27), കായംകുളം സ്വദേശിനി നിസ (29) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. വാട്സ് ആപ്പിലൂടെ അയച്ച സന്ദേശങ്ങള്‍ തങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് വരുത്തി ഡോക്ടറില്‍ നിന്ന് പണം തട്ടാനുള്ള ശ്രമമായിരുന്നു പ്രതികളുടേത്.
പരാതി നല്കാതിരിക്കാനായി മൂന്നു ലക്ഷം രൂപ ആവശ്യപ്പെട്ട് നിരവധി തവണ ഡോക്ടറെ ഇവര്‍ വാട്സ് ആപ്പ് കാള്‍ വഴിയും ചാറ്റ് വഴിയും ഭീഷണിപ്പെടുത്തി. ഇതോടെ പൊലീസിനെ സമീപിക്കുകയായിരുന്നു. ഡോക്ടര്‍ക്ക് പ്രതികള്‍ അയക്കുന്ന മെസേജുകള്‍ക്ക് പൊലീസ് മറുപടി നല്കാന് തുടങ്ങി.
ആവശ്യപ്പെട്ട തുക നല്‍കാമെന്ന് അറിയിച്ചതോടെ ബെംഗളൂരുവില്‍ ഒരു യുവതി എത്തുമെന്ന് അറിയിച്ചു. തുടര്‍ന്ന് പണം കൈപ്പറ്റാന്‍ തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ നിസയെ പൊലീസ് പിടികൂടി. പിന്നാലെ കൂട്ടാളി നൗഫിയെയും പൊലീസ് വലയിലാക്കി.
Also Read-Murder |മദ്യപിച്ച് വീട്ടിലെത്തി അമ്മയെ മര്‍ദിച്ചു; മകന് അച്ഛനെ ബാറ്റുകൊണ്ട് അടിച്ചു കൊന്നു
രണ്ട് പേരും കൂടി ആസൂത്രണം ചെയ്താണ് ഡോക്ടറില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. എസിപി വി കെ രാജുവിന്റെ നേതൃത്വത്തില്‍ എസ്ഐ കെ സി ബൈജു, സിനീയര്‍ സിപിഒ ഷൈജ, പ്രിയ, സിപിഒ ഷിനോജ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
Arrest |പ്രണയം നടിച്ച് സഹപാഠിയുടെ നഗ്നചിത്രം കൈക്കലാക്കി പ്രചരിപ്പിച്ചു; മൂന്ന് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍
തൃശൂര്‍: പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്നചിത്രം (Nude Picture) കൈക്കലാക്കി സാമൂഹ്യ മാധ്യമങ്ങള്‍ (Social Media) വഴി പ്രചരിപ്പിച്ച കേസില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍ (arrest). തൃശൂര്‍ പെരിഞ്ഞനം ചക്കരപ്പാടം സ്വദേശികളായ അശുതോഷ്, ജോയല്‍, ഷിനാസ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേര് കൂടി പിടിയിലാകാനുണ്ടെന്നും പോലീസ് അറിയിച്ചു.
Also Read-Murder Case | വയോധികയെ ചെറുമകന് കൊലപ്പെടുത്തിയത് ഒരു പവന്റെ വളയ്ക്ക് വേണ്ടി; കൊലയ്ക്കുശേഷം പോയത് മദ്യം വാങ്ങാന്‍
തൃശൂര്‍ മതിലകത്താണ് സംഭവം. വിദ്യാര്‍ത്ഥിനിയുടെ നഗ്നചിത്രം കൂടെ പഠിച്ചിരുന്ന പ്രതികളില്‍ ഒരാള്‍ പ്രണയം നടിച്ചു കൈക്കലാക്കി. പിന്നീട് പെണ്‍കുട്ടി തന്റെ ഇഷ്ടങ്ങള്‍ക്ക് വഴങ്ങാതെ വന്നതോടെയാണ് പേരും പഠിക്കുന്ന സ്കൂളിന്റെ വിവരങ്ങളും സഹിതം മറ്റു വിദ്യാര്‍ത്ഥികള്‍ക്ക് അയച്ചു കൊടുത്തത്. ഇവര്‍ അത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ സംഭവമറിഞ്ഞതോടെയാണ് പരാതിയുമായി പോലീസ് സ്റ്റേഷനില്‍ എത്തിയത്. പ്രതികള്‍ ഉപയോഗിച്ചിരുന്ന ഫോണുകളും പോലീസ് പിടിച്ചെടുത്തു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആണ് വിദ്യാര്‍ത്ഥികള്‍ ചെയ്ത കാര്യങ്ങള്‍ വ്യക്തമായത്. കേസില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.