തൃശൂര്‍: വിദ്യാര്‍ഥിനിയുടെ പീഡന പരാതിയില്‍ അറസ്റ്റിലായ അധ്യാപകന് കൈഞരമ്പ് മുറിക്കാന്‍ ശ്രമിച്ചു. കസ്റ്റഡിയിലിരിക്കെയാണ് അറസ്റ്റിലായ ഡോ.എസ് സുനില്‍കുമാര്‍ കൈഞരമ്പ് മുറിക്കാന്‍ ശ്രമം നടത്തിയത്. തൃശൂര്‍ അരണാട്ടുകര സ്കൂള്‍ ഓഫ് ഡ്രാമയിലെ വിദ്യാര്‍ഥിനിയെ ഡോ.എസ്.സുനില്‍കുമാര്‍ ഒട്ടേറെ തവണ പീഡിപ്പിച്ചെന്നായിരുന്നു പരാതി.
കണ്ണൂരില്‍ നിന്ന് അറസ്റ്റ് ചെയ്ത അധ്യാപകനെ തൃശൂരിലേയ്ക്ക് കൊണ്ടു പോകുന്നതിനിടെ ജീപ്പിലിരിക്കെയാണ് ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് കൈഞരമ്പ് മുറിക്കാന്‍ ശ്രമം നടത്തിയത്. വസ്ത്രത്തിനുള്ളില്‍ സൂക്ഷിച്ച ബ്ലേഡ് ഉപയോഗിച്ചാണ് ഞരമ്പ് മുറിക്കാന്‍ ശ്രമം നടത്തിയത്. ഇത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടതിനാല്‍ ആഴത്തില്‍ മുറിവേറ്റില്ല.
അധ്യാപകനെതിരെ ആത്മഹത്യശ്രമത്തിന് പൊലീസ് കേസെടുത്തു. സുഹ്യത്തിന്റെ വീട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടയിലാണ് പ്രതി പിടിയിലായത്. സുനില്‍കുമാറിനെതിരെ വെസ്റ്റ് പോലീസ് ബലാത്സംഗ കുറ്റത്തിന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ സ്ഥാപനത്തില്‍ നിന്നും സസ്പെഡന്‍ഡ് ചെയ്തിരുന്നു. ഇയാളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം തുടരുന്നതിനിടയിലാണ് അറസ്റ്റ് ചെയ്തത്.
ഒന്നാം വര്‍ഷ നാടക ബിരുദ വിദ്യാര്‍ഥിനിയെ അധ്യാപകന് പീഡിപ്പിച്ചതായാണ് പോലീസില്‍ നല്കിയ പരാതി. അധ്യാപകനെ അറസ്റ്റ് ചെയ്യുന്നില്ലെന്നും പരാതിക്കാരിയായ വിദ്യാര്‍ത്ഥിനിയോട് പോലീസ് മോശമായി പെരുമാറിയതായും ആരോപിച്ച് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
ഓറിയന്റേഷന്‍ ക്ലാസ്സിനിടെ താല്‍ക്കാലിക അധ്യാപകന് പരാതിക്കാരിയായ വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറിയിരുന്നു. തുടര്‍ന്ന് സ്കൂള്‍ ഓഫ് ഡ്രാമ ഗ്രീവന്‍സ് സെല്ലില്‍ പെണ്‍കുട്ടി പരാതി നല്കി. തുടര്‍ന്ന് പെണ്‍കുട്ടിക്ക് ധാര്‍മിക പിന്തുണയുമായി അധ്യാപകനായ സുനില്‍കുമാര്‍ എത്തി. പിന്നീട് സൗഹൃദം മുതലെടുത്ത് ഇയാള്‍ പെണ്‍കുട്ടിയെ പീഡത്തിനിരയാക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ഇതിനിടെ പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.