നയതന്ത്ര ചാനൽ വഴി 152 കിലോ വരെ ഭാരമുള്ള ബാഗുകൾ എത്തിയിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. അടുത്തിടെ സ്വര്‍ണം പിടിച്ചെടുത്ത ബാഗിന് 79 കിലോ തൂക്കമുണ്ടായിരുന്നു. ഇതില്‍ നിന്നും 30 കിലോ സ്വര്‍ണമാണ് കണ്ടെത്തിയത്. ഇത്തരത്തിൽ 230 കിലോ സ്വർണം കടത്തിയിട്ടുണ്ടെന്നാണ് കസ്റ്റംസിന് ലഭിച്ചിരിക്കുന്ന വിവരം.
കള്ളക്കടത്ത് ബാഗേജ് വിമാനത്താവളത്തിൽ നിന്നും സ്വീകരിച്ചിരുന്നത് സരിത്ത് ആണെന്നും മൊഴി നൽകിയിട്ടുണ്ട്. സ്വപ്‌ന ഒളിവില്‍ പോകുന്നതിന് മുമ്പ് സുഹൃത്തിനെ ഏല്‍പ്പിച്ച ബാഗില്‍ നിന്നും കസ്റ്റംസ് 15 ലക്ഷം രൂപ കണ്ടെടുത്തിട്ടുണ്ട്. സുഹൃത്തിനെ കഴിഞ്ഞ ദിവസം കസ്റ്റംസ് വിളിച്ചുവരുത്തിയാണ് കസ്റ്റംസ് ബാഗ് വാങ്ങിയത്.
advertisement
TRENDING:അറ്റാഷെക്ക് ഗൺമാനെ നിയമിച്ചതിൽ ഡിജിപിയുടെ പങ്ക് അന്വേഷിക്കണം: വി.ടി ബൽറാം [NEWS]ശിവശങ്കറിനും അരുണിനും സ്വർണക്കടത്തിൽ പങ്കുണ്ടെന്ന് സരിത്ത്; ഇല്ലെന്ന് സ്വപ്ന [NEWS]'ആര്‍എസ്എസുകാരനായ പ്രതിക്കുവേണ്ടി ഞാന്‍ നിലകൊണ്ടെന്ന പ്രചാരണം ആരും വിശ്വസിക്കില്ല': മന്ത്രി കെ.കെ.ശൈലജ [NEWS]
സ്വർണക്കടത്ത് കേസിൽ ഇതുവരെ 15 പ്രതികളാണ് അറസ്റ്റിലായത്. 12 പേരെയാണ് കസ്റ്റംസ് ഇതുവെര പിടികൂടിയത്. ആദ്യ ആഴ്ചയിൽ ഇഴഞ്ഞുനീങ്ങിയ അന്വേഷണം എൻഐഎ വന്നതോടെയാണ് സജീവമായത്.
യുഎപിഎ ചുമത്തി കേസെടുത്ത് 24 മണിക്കൂറിനുള്ളിൽ മുഖ്യകണ്ണികളായ സ്വപന സുരേഷും സന്ദീപ് നായരും എൻ.ഐ.എയുടെ വലയിലായി.