പെണ്‍കുട്ടിയുടെ അമ്മ പത്ത് ദിവസം മുന്‍പ് സ്‌കൂളിലെത്തി മുരളി കൃഷ്ണയോട് ഇനി ശല്യപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ടിരുന്നു. ശല്യം ചെയ്താല്‍ പൊലീസില്‍ പരാതി നല്‍കുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ രണ്ടു ദിവസം മുന്‍പ് പെണ്‍കുട്ടിയോട് ഹൗസിങ് ബോര്‍ഡ് കോളനിയിലെ വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെട്ട് അധ്യാപകന്‍ കത്ത് നല്‍കിയിരുന്നു.
രക്ഷിതാക്കളെ വിവരമറിയിച്ച പെണ്‍കുട്ടി കഴിഞ്ഞദിവസം സ്‌കൂളില്‍ പോയിരുന്നില്ല. തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന വാര്‍ണീഷ് എടുത്ത് കുടിച്ച് ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ബോധരഹിതയായ പെണ്‍കുട്ടിയെ വെല്ലൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. സംഭവത്തില്‍ രക്ഷിതാക്കള്‍ തിരുവലം പോലീസില്‍ പരാതി നല്‍കി. തുര്‍ന്ന് പോക്‌സോ കേസില്‍ അധ്യാപകനെ അസ്റ്റ് ചെയ്തു.
advertisement
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
