ലുധിയാന: വീട്ടിൽ കറുപ്പ് കൃഷി നടത്തിയ യുവാവ് പിടിയിൽ. പഞ്ചാബിലെ ലുധിയാനയിലുള്ള ഗുജ്ജർവാൾ എന്ന സ്ഥലത്താണ് സംഭവം. മുഹമ്മദ് ഹൂഫ് എന്ന യുവാവാണ് അറസ്റ്റിലായത്. ഇയാളുടെ വീട്ടിൽ നിന്നും 190 കറുപ്പ് തൈകളും പൊലീസ് കണ്ടെടുത്തു.
കറുപ്പ് കൃഷിയെ കുറിച്ചുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുഹമ്മദ് ഹൂഫിന്റെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയത്. വീട്ടിലെ മട്ടുപ്പാവിലായിരുന്നു കൃഷി. 190 തൈകളാണ് ഇവിടെ നിന്ന് പൊലീസ് കണ്ടെത്തിയത്.
ഒപിയം എന്നറിയപ്പെടുന്ന ലഹരി പദാർത്ഥമാണ് കറുപ്പ്. പാപ്പാവെറേസി (Papaveraceae) എന്ന സസ്യകുടുംബത്തിൽ പെടുന്ന ചെടികളിൽ നിന്നാണ് കറുപ്പ് വേർതിരിച്ചെടുക്കുന്നത്.
പഞ്ചാബിൽ കറുപ്പ് ഉത്പാദനം നിയമവിരുദ്ധമാണ്. അടുത്തിടെ നിരവധി രാഷ്ട്രീയ നേതാക്കൾ കറുപ്പ് ഉത്പാദനം നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ഈ ചെടിയുടെ വിത്തുകളാണ് കസ് കസ് അഥവാ കശകശ (Poppy seeds).ഇവ പാചകത്തിന് ഉപയോഗിക്കുന്നതാണ്.
കഞ്ചാവ് അളക്കാൻ ഡിജിറ്റൽ ത്രാസുമായി യുവാവ് കൊച്ചിയിൽ പിടിയിൽ
കിഴക്കമ്പലം ഊരക്കാട് നിന്ന് രണ്ടു കിലോ കഞ്ചാവ് പിടികൂടി. ചേരക്കാട്ടു വീട്ടിൽ ചെറിയാൻ ജോസഫിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ 15 കേസുകൾ ഉണ്ടെന്ന് പോലീസ് വ്യക്തമാക്കി.
രഹസ്യ വിവരത്തെ തുടർന്ന് വെള്ളിയാഴ്ച ഇയാളുടെ വീട്ടിൽ തടിയിട്ടപറമ്പ് പോലീസ് നടത്തിയ റെയ്ഡിലാണ് കഞ്ചാവ് പിടികൂടിയത്. പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ് സൂക്ഷിച്ചിക്കുകയായിരുന്നു. കഞ്ചാവ് തൂക്കാനുപയോഗിക്കുന്ന ഇലക്ട്രോണിക് ഡിജിറ്റൽ ത്രാസും കണ്ടെടുത്തിട്ടുണ്ട്. ചെറിയ പൊതികളിലാക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിലാണ് വിൽപ്പന. യുവാക്കൾക്കിടയിലാണ് കൂടുതലായും കഞ്ചാവ് വിൽക്കുന്നത്.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.