TRENDING:

ഭർത്താവിന്‍റെ പ്രൊഫൈൽ ഗേ ഡേറ്റിങ് ആപ്പിൽ; വിവാഹമോചനം തേടി ടെക്കിയായ യുവതി

Last Updated:

വിവാഹശേഷം ആദ്യ രാത്രി മുതൽ യുവതിയിൽ നിന്ന് അകലം പാലിക്കാൻ ഇയാൾ ശ്രമിച്ചിരുന്നതായാണ് കൗൺസിലിംഗിൽ മനസിലായത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ബെംഗളുരു: ഭർത്താവിന്‍റെ പ്രൊഫൈൽ ഗേ ഡേറ്റിങ് ആപ്പിൽ കണ്ട യുവതി വിവാഹ മോചനം തേടി കോടതിയെ സമീപിച്ചു. ബെംഗളൂരുവിലെ ടെക്കിയായ 28കാരിയാണ് ഭർത്താവിൽനിന്ന് ബന്ധം വേർപെടുത്തണമെന്ന ആവശ്യവുമായി കോടതിയിലെത്തിയത്. വിമൺസ് ഹെൽപ്പ് ലൈനിലും ഇവർ പരാതി നൽകിയിട്ടുണ്ട്. ഈ പരാതിയിൽ ബസവനഗുഡി പൊലീസ് അന്വേഷണം ആരംഭിക്കുകയും, പിന്നീട് ദമ്പതികളെ കൗൺസിലിംഗിന് വിധേയമാക്കുകയും ചെയ്തു. എന്നാൽ യുവതി വിവാഹമോചനം വേണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ്.
advertisement

ഒരു സോഫ്റ്റ്വെയർ ഡെവലപ്മെന്‍റ് സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതി 2018 ജൂണിലാണ് 31 കാരനെ വിവാഹം കഴിച്ചത്. ഇത് യുവാവിന്‍റെ രണ്ടാമത്തെ വിവാഹമായിരുന്നു. എന്നാൽ തന്റെ ഭർത്താവ് തന്റെ ലൈംഗിക ആഭിമുഖ്യം സംബന്ധിച്ച വിവരങ്ങൾ മറച്ചുവെക്കുകയും തന്നെ വഞ്ചിക്കുകയും ചെയ്തുവെന്ന് യുവതി പരാതിയിലൂടെ ആരോപിച്ചു.

ബെംഗളൂരുവിലെ പ്രശസ്ത ബാങ്കിലെ ഉദ്യോഗസ്ഥനാണ് യുവതിയുടെ ഭർത്താവ്. വിവാഹശേഷം ആദ്യ രാത്രി മുതൽ യുവതിയിൽ നിന്ന് അകലം പാലിക്കാൻ ഇയാൾ ശ്രമിച്ചിരുന്നതായാണ് കൗൺസിലിംഗിൽ മനസിലായത്. ഇതേക്കുറിച്ച് ഭാര്യ ചോദ്യം ചെയ്തപ്പോഴൊക്കെ, യുവാവിന്‍റെ മറുപടി ഇങ്ങനെയായിരുന്നു, ആദ്യ ഭാര്യ തന്നെ വഞ്ചിച്ചെന്നും, ആ ഞെട്ടലിൽനിന്ന് ഇനിയും കരകയറിയിട്ടില്ലെന്നും, അതിനാൽ ശാരിരകബന്ധത്തിന് താൽപര്യമില്ലെന്നുമായിരുന്നു.

advertisement

You May Also Like- 'വിവാഹം കഴിച്ചത് സ്ത്രീയെ അല്ല'; മൂന്നാം ഭാര്യയിൽനിന്ന് വിവാഹമോചനം നേടാൻ യുവാവിന്റെ വാദം

എന്നാൽ പിന്നീട് യുവാവും ഭാര്യയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാകാൻ തുടങ്ങി. ഇതിനിടെ സ്ത്രീധനത്തെ ചൊല്ലിയുള്ള തർക്കവും യുവാവ് മനപൂർവ്വം എടുത്തിട്ടു. കൂടുതൽ പണം സ്ത്രീധനമായി നൽകിയാൽ മാത്രമെ, ഭാര്യഭർത്താക്കൻമാരായി മുന്നോട്ടുപോകാൻ കഴിയുവെന്നും ഇയാൾ പറഞ്ഞു.

ആദ്യത്തെ ലോക്ക്ഡൌൺ സമയത്ത്, ഭർത്താവ് എല്ലായ്പ്പോഴും മൊബൈൽ ഫോണിൽ ചാറ്റ് ചെയ്യുന്നത് യുവതി നിരീക്ഷിച്ചു. ലോക്ക്ഡൌൺ സമയത്ത് കൂടുതൽ സമയത്തും വീട്ടിൽ തന്നെ നിന്നതോടെ ഭർത്താവ് കൂടുതൽ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നതായി യുവതി പറയുന്നു.

advertisement

രണ്ടാമത്തെ ലോക്ക്ഡൌൺ സമയത്ത്, കൂടുതൽ സംശയം തോന്നിയതിന് ശേഷം യുവതി ഭർത്താവിന്‍റെ ഫോൺ പരിശോധിക്കാൻ തുടങ്ങി. തന്റെ ഭർത്താവിന്‍റെ പ്രൊഫൈൽ സ്വവർഗ്ഗാനുരാഗ ഡേറ്റിംഗ് അപ്ലിക്കേഷനുകളിൽ നിന്ന് യുവതി കണ്ടെത്തി. ഒന്നിലധികം പങ്കാളികളുമായി നിരന്തരം ചാറ്റുചെയ്യാറുണ്ടെന്നും യുവതിയുടെ പരിശോധനയിൽ വ്യക്തമായി.

Also read: തിരുവനന്തപുരത്ത് വീട്ടമ്മയെ കബളിപ്പിച്ച് 21 ലക്ഷം തട്ടിയെടുത്ത രണ്ടുപേർ പിടിയിൽ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പിന്നീട് ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ, ഭർത്താവിനെതിരെ യുവതി വിമൺസ് ഹെൽപ്പ്ലൈനിൽ പരാതി നൽകി. ഇതേത്തുടർന്ന് നടത്തിയ സിറ്റിങ്ങിൽ യുവതിയുടെ ഭർത്താവ് ഹാജരായിരുന്നു. പ്രാരംഭ ഘട്ടത്തിൽ തന്റെ ലൈംഗിക ആഭിമുഖ്യം സമ്മതിക്കാൻ അദ്ദേഹം തയ്യാറായില്ല. എന്നാൽ ഡേറ്റിംഗ് ആപ്ലിക്കേഷനുകളിൽ തന്റെ പ്രൊഫൈൽ ഉണ്ടെന്ന കാര്യം യുവാവ് സമ്മതിച്ചു. ഇതേത്തുടർന്നാണ് യുവതി വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചത്. കേസ് അടുത്ത മാസം പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
ഭർത്താവിന്‍റെ പ്രൊഫൈൽ ഗേ ഡേറ്റിങ് ആപ്പിൽ; വിവാഹമോചനം തേടി ടെക്കിയായ യുവതി
Open in App
Home
Video
Impact Shorts
Web Stories