• HOME
 • »
 • NEWS
 • »
 • crime
 • »
 • 'വിവാഹം കഴിച്ചത് സ്ത്രീയെ അല്ല'; മൂന്നാം ഭാര്യയിൽനിന്ന് വിവാഹമോചനം നേടാൻ യുവാവിന്റെ വാദം

'വിവാഹം കഴിച്ചത് സ്ത്രീയെ അല്ല'; മൂന്നാം ഭാര്യയിൽനിന്ന് വിവാഹമോചനം നേടാൻ യുവാവിന്റെ വാദം

ആദ്യ രണ്ടു ഭാര്യമാരില്‍ നിന്നും വിവാഹ മോചനം നേടിയ ശേഷമാണ് ഇയാള്‍ മൂന്നാമത് വിവാഹം കഴിച്ചത്. എന്നാൽ വിവാഹം കഴിഞ്ഞു മൂന്നാമത്തെ ദിവസം ഭാര്യയ്ക്ക് ശാരീരികപ്രശ്നങ്ങളുണ്ടെന്ന് ആരോപിച്ച് യുവാവ് രംഗത്തെത്തി

wedding

wedding

 • Last Updated :
 • Share this:
  ലുധിയാന: വിവാഹം കഴിച്ച യുവതി സ്ത്രീ അല്ലെന്ന ആരോപണവുമായി യുവാവ് രംഗത്ത്. പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം. ഇതേത്തുടർന്ന് മൂന്നാം ഭാര്യയിൽനിന്ന് വിവാഹമോചനം വേണമെന്നാണ് യുവാവിന്‍റെ ആവശ്യം. വിവാഹം കഴിച്ചത് സ്ത്രീ അല്ലെന്നും, തന്നെ കബളിപ്പിച്ചതിന് ഭാര്യയ്ക്കും വീട്ടുകാർക്കുമെതിരെ കേസെടുക്കണമെന്നും കഴിഞ്ഞ ദിവസം ലുധിയാന പൊലീസ്​ കമീഷണറേറ്റിന്റെ മെഗാ ക്യാംപിൽ വെച്ച് യുവാവ് ആവശ്യപ്പെട്ടു.

  പതിനൊന്ന് മാസം മുമ്പാണ് യുവാവ് മൂന്നാമത് വിവാഹം കഴിച്ചത്. ആദ്യ രണ്ടു ഭാര്യമാരില്‍ നിന്നും വിവാഹ മോചനം നേടിയ ശേഷമാണ് ഇയാള്‍ മൂന്നാമത് വിവാഹം കഴിച്ചത്. എന്നാൽ വിവാഹം കഴിഞ്ഞു മൂന്നാമത്തെ ദിവസം ഭാര്യയ്ക്ക് ശാരീരികപ്രശ്നങ്ങളുണ്ടെന്ന് ആരോപിച്ച് യുവാവ് രംഗത്തെത്തിയിരുന്നു. അധികം വൈകാതെ യുവതി വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. അതിന് പിന്നാലെ ഭർത്താവിനും കുടുംബത്തിനുമെതിരെ സ്ത്രീധന പീഡനത്തിന് പൊലീസിൽ പരാതി നൽകുകയും ചെയ്തു.

  ഇതേത്തുടർന്നാണ് കഴിഞ്ഞ ദിവസം ലുധിയാന പൊലീസ്​ കമീഷണറേറ്റിൽ നടന്ന മെഗാ അദാലത്തിൽ യുവാവും യുവതിയും എത്തിയത്. ഇവർക്കൊപ്പം ഇരുവരുടെയും കുടുംബാംഗങ്ങളും എത്തിയിരുന്നു. ഏറെ സമയമെടുത്ത് ഇരു കൂട്ടരുടെയും വാദങ്ങൾ പൊലീസ് കേട്ടു. ഇതേത്തുടർന്ന് യുവതി വൈദ്യ പരിശോധനയ്ക്ക് വിധേയമാകണമെന്ന് പൊലീസ് നിർദേശിച്ചു. ഇക്കാര്യത്തിൽ യുവതി തീരുമാനം അറിയിച്ചിട്ടില്ല. ഭർത്താവ് മരിച്ചതിനെ തുടർന്നാണ് യുവതി രണ്ടാമത് വിവാഹം കഴിച്ചത്. ഇരുവരുടെയും വീട്ടുകാർ തമ്മിൽ നല്ല അടുപ്പത്തിലായിരുന്നു. ഇതേത്തുടർന്ന് വീട്ടുകാർ മുൻകൈയെടുത്ത് നടത്തിയ വിവാഹമായിരുന്നു ഇത്.

  Also read: തിരുവനന്തപുരത്ത് വീട്ടമ്മയെ കബളിപ്പിച്ച് 21 ലക്ഷം തട്ടിയെടുത്ത രണ്ടുപേർ പിടിയിൽ

  മെഗാ അദാലത്തിൽ ലുധിയാന പൊലീസിന്‍റെ കൗണ്‍സലര്‍ സുര്‍ജിത്​ ഭഗത്​ യുവാവിനെയും യുവതിയെയും കൗണ്‍സലിങ്ങിന്​ വിധേയമാക്കിയിരുന്നു. യുവതിയുടെ വൈദ്യപരിശോധന റിപ്പോർട്ട് വന്ന ശേഷം പരസ്പരം സഹകരിച്ച് കേസ് ഒത്തുതീർപ്പാക്കാൻ ഇരുവരും സമ്മതിച്ചതായി സുര്‍ജിത്​ ഭഗത് വ്യക്തമാക്കിയിട്ടുണ്ട്.

  പ്രതിയുടെ സഹോദരിയുടെ എടിഎം കാർഡ് ഉപയോഗിച്ച് പോലീസുകാരൻ പണം തട്ടിയ കേസ് ഒത്തുതീർപ്പായി

  കണ്ണൂരിൽ മോഷണ കേസ് പ്രതിയുടെ സഹോദരിയുടെ എടിഎം കാർഡ് ഉപയോഗിച്ച് പോലീസുകാരൻ പണം കവർന്ന കേസ് ഒത്തുതീർപ്പായി. തളിപ്പറമ്പ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫിസർ ഇ. എൻ. ശ്രീകാന്തിനെതിരായ കേസാണ് പരാതിക്കാരി പിൻവലിച്ചത്.

  പരാതിയെ തുടർന്ന് ശ്രീകാന്ത് ഇപ്പോഴും സസ്പെൻഷനിലാണ്. വകുപ്പുതല അന്വേഷണം പൂർത്തിയാക്കിയ ശേഷമേ സസ്പെൻഷൻ പിൻവലിക്കുന്ന കാര്യത്തിൽ തീരുമാനമുണ്ടാവു.
  ചൊക്ലി ഒളവിലത്തെ കെ.കെ. മനോജ്കുമാറിന്റെ എ.ടി.എം. കാർഡ് പുളിമ്പറമ്പ് ലക്ഷം വീട് കോളനിയിലെ തെരുപ്പറമ്പ് വീട്ടിൽ ടി. ഗോകുൽ അടിച്ചുമാറ്റി പണം കവർന്നു എന്നതായിരുന്നു ആദ്യ പരാതി. ഏപ്രിൽ 1 നായിരുന്നു സംഭവം. ഈ കേസ് അന്വേഷിക്കുന്ന സംഘത്തിലെ അംഗമായിരുന്നു ശ്രീകാന്ത്. ഏപ്രിൽ 3 ന് ഗോകുൽ അറസ്റ്റിലായി.

  മനോജ് കുമാറിൽ നിന്ന് തട്ടിയെടുത്ത എഴുപതിനായിരം രൂപ ഗോകുൽ സഹോദരിയുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചു എന്നായിരുന്നു പോലീസിന്റെ കണ്ടെത്തൽ. തുടർന്ന് ശ്രീകാന്ത് സഹോദരിയുടെ എടിഎം കാർഡും പിൻ നമ്പറും കൈക്കലാക്കി എന്നാണ് പരാതി. സഹോദരിയുടെ എടിഎം കാർഡ് ഉപയോഗിച്ച് വാഹനത്തിൽ ഇന്ധനം നിറയ്ക്കുന്നതിനും മറ്റ് സാധനങ്ങൾ വാങ്ങുന്നതിനുമായി 28,000 രൂപ ചെലവാക്കി എന്നാണ് കേസ്.

  റൂറൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. കെ.വി. മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പോലീസുദ്യോഗസ്ഥന് എതിരായ പരാതി അന്വേഷിച്ചത്. ശ്രീകാന്ത് വാഹനത്തിൽ ഇന്ധനം നിറയ്ക്കുന്നതിന്റെയും എ.ടി.എമ്മിൽനിന്ന് പണം പിൻവലിക്കുന്നതിന്റെയും സി.സി.ടി.വി. ദൃശ്യങ്ങൾ അന്വേഷണസംഘം കണ്ടെടുത്തു.
  Published by:Anuraj GR
  First published: