കടയ്ക്കലിലെ ഒരു ക്ഷേത്രത്തിൽ പൂജാരിയായ മണിലാൽ ബൈക്കിൽ ലിഫ്റ്റ് ചോദിച്ച പതിനൊന്നുകാരനെയാണ് ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. സ്കൂളിൽ നിന്നും ഉച്ചയ്ക്ക് മടങ്ങിയ വിദ്യാർത്ഥിക്ക് വഴിയിൽ വച്ച് ഷവര്‍മ വാങ്ങി നൽകിയ ശേഷം പ്രതി താമസിക്കുന്ന വീട്ടിലേക്ക് കൊണ്ടുപോയി. തുടര്‍ന്നായിരുന്നു പീഡനം.
Also Read- അയൽവാസികൾ വീട്ടമ്മയുടെ കഴുത്തിൽ കമ്പ് കുത്തിക്കയറ്റി; 50കാരി വെന്റിലേറ്ററിൽ
advertisement
തിരികെ വീട്ടിലെത്തിയ കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ബന്ധുക്കൾ പതിനൊന്നുകാരനെ കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രി അധികൃതർ നടത്തിയ കൗണ്‍സിലിങ്ങിലൂടെയാണ് പീഡന വിവരം പുറത്തറിയുന്നത്.
Also Read- ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയ നിലയിൽ
തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കൾ കടയ്ക്കൽ പൊലീസിൽ പരാതി നൽകി. ഒളിവിലായിരുന്ന മണിലാലിനെ ഇന്നലെ പിടികൂടുകയായിരുന്നു. ഇയാൾ ഇതിനു മുന്‍പും സമാന കേസുകളിൽ പ്രതിയായിട്ടുള്ളതായി പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.