അയൽവാസികൾ വീട്ടമ്മയുടെ കഴുത്തിൽ കമ്പ് കുത്തിക്കയറ്റി; 50കാരി വെന്റിലേറ്ററിൽ
- Published by:Rajesh V
- news18-malayalam
Last Updated:
അതീവ ഗുരുതരാവസ്ഥയിലുള്ള സ്ത്രീയെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്
തിരുവനന്തപുരം: അതിർത്തിത്തർക്കത്തെ തുടർന്ന് വീട്ടമ്മയുടെ കഴുത്തിൽ കമ്പ് കുത്തി കയറ്റി കൊലപ്പെടുത്താൻ ശ്രമം. നെയ്യാറ്റിൻകര അതിയന്നൂർ മരുതംകോട് വാർഡിൽ വിജയകുമാരി (50) യെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇവരുടെ നില അതീവ ഗുരുതരമാണ്.
വിജയകുമാരിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അയൽവാസികളായ അനീഷ്, നിഖിൽ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതിർത്തി തർക്കത്തെ തുടർന്നായിരുന്നു ആക്രമണം എന്നാണ് കരുതുന്നത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം.
കഴിഞ്ഞ ദിവസം മറയൂരില്‍ ആദിവാസി യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം വായില്‍ കമ്പി കുത്തിക്കയറ്റിയിരുന്നു. തീർത്ഥക്കുടി സ്വദേശി രമേശ് (27) ആണ് കൊല്ലപ്പെട്ടത്. പെരിയകുടി സ്വദേശിയും ബന്ധുവുമായ സുരേഷാണ് രമേശിനെ ക്രൂരമായി കൊലപ്പെടുത്തിയത്. ഈ സംഭവത്തിന് പിന്നാലെയാണ് തിരുവനന്തപുരത്ത് നിന്ന് സമാനമായ സംഭവം റിപ്പോർട്ട് ചെയ്യുന്നത്.
Location :
First Published :
October 10, 2022 10:11 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
അയൽവാസികൾ വീട്ടമ്മയുടെ കഴുത്തിൽ കമ്പ് കുത്തിക്കയറ്റി; 50കാരി വെന്റിലേറ്ററിൽ