വഴക്കിനിടെ മകൻ ജയേഷിനും വെട്ടേറ്റു. കുടുംബ പ്രശ്‌നമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇരുവരും തെങ്ങ് കയറ്റത്തൊഴിലാളികളാണ്. സ്ഥിരമായി മദ്യപിച്ച് മകനും അച്ഛനും തമ്മിൽ വഴക്ക് ഉണ്ടാക്കാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
ഇതിനിടെ മറ്റൊരു സംഭവത്തിൽ, ചാനല്‍ കാണുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിൽ അച്ഛനൊപ്പം നിന്നതിന്റെ ദേഷ്യം തീർക്കാൻ അമ്മ മകളെ കൊലപ്പെടുത്തി. ബംഗളൂരുവിലാണ്, അതിദാരുണമായ ഈ സംഭവം ഉണ്ടായത്.
advertisement
ടിവി കാണുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ അച്ഛനൊപ്പം നിന്നതിന്റെ പകയിൽ മൂന്നു വയസുകാരിയെ കൊലപ്പെടുത്തിയ മാതാവ് അറസ്റ്റിൽ. ബെംഗളൂരു മല്ലത്തഹള്ളിയില്‍ താമസിക്കുന്ന സുധ(26) ആണ് അറസ്റ്റിലായത്. കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഉപേക്ഷിക്കുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. കൂലിപ്പണിക്കാരായ സുധയും ഭര്‍ത്താവ് ഈരണ്ണയുടെയും ഏക മകളായിരുന്നു മൂന്ന് വയസുകാരിയായ വിനുത.
ചൊവ്വാഴ്ച ഈരണ്ണ ഉച്ചയ്ക്ക് ഭക്ഷണം കഴിഞ്ഞ് ടിവി കാണാനെത്തിയപ്പോള്‍ മകള്‍ ടിവി കണ്ടിരിക്കുകയായിരുന്നു. തുടര്‍ന്ന് ഈരണ്ണ റിമോട്ട് വാങ്ങിക്കുകയും വാര്‍ത്താ ചാനല്‍ വയ്ക്കുകയും ചെയ്തു. എന്നാൽ, സുധ ഇതിനെ എതിര്‍ത്തു. ഇതിനിടെ മൂന്ന് വയസ്സുകാരിയായ മകള്‍ അച്ഛനെ അനുകൂലിച്ച് സംസാരിക്കുകയും അമ്മയോട് വഴക്കുണ്ടാക്കാതിരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. മകൾ ഒപ്പ നിൽക്കാത്തത് സുധയെ പ്രകോപിപ്പിച്ചു.
ഇതിന്റെ പക തീർക്കാൻ ചൊവ്വാഴ്ച രാത്രി സുധ മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. എന്നാൽ മകൾ കൊല്ലപ്പെട്ട വിവരം അറിയാതെ ഈരണ്ണ രാവിലെ ആറ് മണിക്ക് ജോലിക്ക് പോയി. ഇതിനു പിന്നാലെ മകളെ കാണാനില്ലെന്നു കാട്ടി സുധ പൊലീസില്‍ പരാതി നല്‍കി.
തനിക്കൊപ്പം കടയിൽ പോകാൻ എത്തിയ മകളെ തിരക്കിനിടെ കാണാതായെന്നാണ് പരാതിയിൽ വ്യക്തമാക്കിയിരുന്നത്. പൊലീസ് അന്വേഷണം നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. ഇതിനിടെ സുധയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ പൊലീസ് അവരെ ചോദ്യം ചെയ്തു. ഇതോടെയാണ് കൊലപാതകം പുറത്തറിഞ്ഞത്.
പിന്നീട് ബെംഗളൂരു ബിഡിഎ ലേഔട്ടിലെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. കൊലപാതകത്തിന് ശേഷം പിറ്റേദിവസം രാവിലെ മൃതദേഹം ഇവിടെ ഉപേക്ഷിച്ചെന്നായിരുന്നു പ്രതിയുടെ മൊഴി.
ടിവി കാണുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിന് പുറമേ മറ്റുചില കാര്യങ്ങളിലും സുധയ്ക്ക് മകളോട് ദേഷ്യമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ജോലിചെയ്യുന്ന സ്ഥാപനത്തിലേക്ക് മിക്കപ്പോഴും സുധ മകളെയും കൊണ്ടുപോകുമായിരുന്നു. ജോലി കഴിഞ്ഞ് തിരിച്ചെത്തിയാല്‍ അവിടെ നടക്കുന്ന എല്ലാ സംഭവങ്ങളും മകള്‍ അച്ഛനോട് പറയുന്നതില്‍ സുധയ്ക്ക് ദേഷ്യമുണ്ടായിരുന്നതായും പൊലീസ് പറഞ്ഞു.