ചാനല്‍ കാണുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിൽ അച്ഛനൊപ്പം നിന്നു; അമ്മ ദേഷ്യം തീർക്കാൻ മകളെ കൊലപ്പെടുത്തി
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ബെംഗളൂരു ബിഡിഎ ലേഔട്ടിലെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. 
 ബെംഗളൂരു: ടിവി കാണുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ അച്ഛനൊപ്പം നിന്നതിന്റെ പകയിൽ മൂന്നു വയസുകാരിയെ കൊലപ്പെടുത്തിയ മാതാവ് അറസ്റ്റിൽ. ബെംഗളൂരു മല്ലത്തഹള്ളിയില്‍ താമസിക്കുന്ന സുധ(26) ആണ് അറസ്റ്റിലായത്. കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഉപേക്ഷിക്കുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. കൂലിപ്പണിക്കാരായ സുധയും ഭര്‍ത്താവ് ഈരണ്ണയുടെയും ഏക മകളാണ് മൂന്ന് വയസുകാരിയായ വിനുത. 
advertisement
 ചൊവ്വാഴ്ച ഈരണ്ണ ഉച്ചയ്ക്ക് ഭക്ഷണം കഴിഞ്ഞ് ടിവി കാണാനെത്തിയപ്പോള്‍ മകള്‍ ടിവി കണ്ടിരിക്കുകയായിരുന്നു. തുടര്‍ന്ന് ഈരണ്ണ റിമോട്ട് വാങ്ങിക്കുകയും വാര്‍ത്താ ചാനല്‍ വയ്ക്കുകയും ചെയ്തു. എന്നാൽ സുധ ഇതിനെ എതിര്‍ത്തു. ഇതിനിടെ മൂന്ന് വയസ്സുകാരിയായ മകള്‍ അച്ഛനെ അനുകൂലിച്ച് സംസാരിക്കുകയും അമ്മയോട് വഴക്കുണ്ടാക്കാതിരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. മകൾ ഒപ്പ നിൽക്കാത്തത് സുധയെ പ്രകോപിപ്പിച്ചു. 
advertisement
advertisement
advertisement
advertisement
 ടിവി കാണുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിന് പുറമേ മറ്റുചില കാര്യങ്ങളിലും സുധയ്ക്ക് മകളോട് ദേഷ്യമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ജോലിചെയ്യുന്ന സ്ഥാപനത്തിലേക്ക് മിക്കപ്പോഴും സുധ മകളെയും കൊണ്ടുപോകുമായിരുന്നു. ജോലി കഴിഞ്ഞ് തിരിച്ചെത്തിയാല്‍ അവിടെ നടക്കുന്ന എല്ലാസംഭവങ്ങളും മകള്‍ അച്ഛനോട് പറയുന്നതില്‍ സുധയ്ക്ക് ദേഷ്യമുണ്ടായിരുന്നതായും പൊലീസ് പറഞ്ഞു.



