TRENDING:

മദ്യപിച്ചപ്പോൾ ഒരു തോന്നൽ; പാചകവാതകം തുറന്നുവിട്ട് വീടിന് തീയിട്ടു; യുവാവിന് നല്ല നടപ്പുമായി നാട്ടുകൂട്ടം

Last Updated:

ഗ്രാമത്തിൽ ഉത്സവം നടക്കുന്നതിനാൽ ആരും മദ്യപിക്കരുത് എന്ന് നിർദ്ദേശം ഉണ്ടായിരുന്നു. എന്നാൽ, ഇത് ലംഘിച്ചാണ് അമുൽ രാജ് മദ്യപിച്ച് എത്തിയത്. ഇത് ചോദ്യം ചെയ്തതിനെ തുടർന്നാണ് വഴക്ക് ഉണ്ടായത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മറയൂർ: മദ്യപിച്ചെത്തിയ ഗൃഹനാഥൻ ഭാര്യയുമായി വഴക്കിട്ടതിനെ തുടർന്ന് വീടിന് തീ വച്ചു. പാചകവാതകം തുറന്നുവിട്ടാണ് ഇയാൾ വീടിന് തീയിട്ടത്. വെള്ളിയാഴ്ച രാത്രി ഒൻപതു മണിയോടെ ആയിരുന്നു സംഭവം. വീട്ടിലേക്ക് മദ്യപിച്ച് എത്തിയ 45കാരനായ അമുൽ രാജ് ആണ് ഭാര്യയുമായി വഴക്കിട്ടതിനെ തുടർന്ന് വീടിന് തീയിട്ടത്.
advertisement

പാചകവാതകം തുറന്നുവിട്ട് തീ കത്തിക്കുകയായിരുന്നു. തീ പടർന്നതിനെ തുടർന്ന് ഉടൻ തന്നെ ഭാര്യയും മകളും ഓടി രക്ഷപ്പെട്ടു. സമീപവാസികൾ തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും ഒരു അലമാര ഒഴികെ എല്ലാ വീട്ടുപകരണങ്ങളും കത്തി നശിച്ചു.

കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ അന്തരിച്ചു

വീടിന് തീയിട്ട ശേഷം വീടിന് പുറത്തിറങ്ങിയ അമുൽ രാജിനെ നാട്ടുകാർ പിടികൂടി മറയൂർ പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. ശനിയാഴ്ച ഗ്രാമ കമ്മിറ്റി അംഗങ്ങളും ബന്ധുക്കളും പൊലീസ് സ്റ്റേഷനിലെത്തി. തുടർന്ന് ഇവർ പൊലീസുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ഇയാൾക്ക് എതിരെ കേസ് എടുക്കണ്ടായെന്ന് ബന്ധുക്കൾ അറിയിച്ചു. തുടർന്ന് അമുൽ രാജിന് എതിരെ കേസെടുക്കാതെ വിട്ടയച്ചു.

advertisement

അപ്രതീക്ഷിത ട്വിസ്റ്റ്; മാവേലിക്കരയിൽ ഡിവൈഎഫ്ഐ നേതാവ് ബി ജെ പി സ്ഥാനാർഥി

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

എന്നു പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിടാനും നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രശ്നങ്ങൾ തീരാതെ ഗ്രാമത്തിൽ കയറ്റാതെ നല്ല നടപ്പിന് നാട്ടുകൂട്ടവും തീരുമാനമെടുത്തു. ഗ്രാമത്തിൽ ഉത്സവം നടക്കുന്നതിനാൽ ആരും മദ്യപിക്കരുത് എന്ന് നിർദ്ദേശം ഉണ്ടായിരുന്നു. എന്നാൽ, ഇത് ലംഘിച്ചാണ് അമുൽ രാജ് മദ്യപിച്ച് എത്തിയത്. ഇത് ചോദ്യം ചെയ്തതിനെ തുടർന്നാണ് വഴക്ക് ഉണ്ടായത്.

മലയാളം വാർത്തകൾ/ വാർത്ത/Crime/
മദ്യപിച്ചപ്പോൾ ഒരു തോന്നൽ; പാചകവാതകം തുറന്നുവിട്ട് വീടിന് തീയിട്ടു; യുവാവിന് നല്ല നടപ്പുമായി നാട്ടുകൂട്ടം
Open in App
Home
Video
Impact Shorts
Web Stories