അപ്രതീക്ഷിത ട്വിസ്റ്റ്; മാവേലിക്കരയിൽ ഡിവൈഎഫ്ഐ നേതാവ് ബി ജെ പി സ്ഥാനാർഥി
Last Updated:
സഞ്ജു ഉൾപ്പെടെ നിരവധി അപ്രതീക്ഷിത സ്ഥാനാർഥികളാണ് ഇത്തവണ ബി ജെ പിയുടെ സ്ഥാനാർഥി പട്ടികയിൽ ഇട പിടിച്ചത്.
മാവേലിക്കര: സ്ഥാനാർഥി നിർണയം ഏറെക്കുറെ പൂർത്തിയായതോടെ മിക്കയിടത്തും അതൃപ്തരുടെ പൊട്ടിത്തെറികൾ തുടരുകയാണ്. സംവരണ മണ്ഡലമായ മാവേലിക്കരയിൽ ഡി വൈ എഫ് ഐ നേതാവ് ബി ജെ പി സ്ഥാനാർഥിയായി. ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റി അംഗം കെ സഞ്ജുവാണ് അപ്രതീക്ഷിതമായി ബി ജെ പി സ്ഥാനാർഥിയായത്. സംവരണ മണ്ഡലമായ മാവേലിക്കരയിൽ നേരത്തെ ഇടുക്കിയിൽ നിന്നുള്ള യുവമോർച്ച നേതാവിനെ ആയിരുന്നു പരിഗണിച്ചിരുന്നത്. എന്നാൽ, സഞ്ജു സ്ഥാനാർഥി ആകുകയായിരുന്നു.
ആലപ്പുഴ ജില്ലയിൽ സി പി എം വിട്ട് എൻ ഡി എ സ്ഥാനാർഥിയാകുന്ന രണ്ടാമത്തെ നേതാവാണ് സഞ്ജു. ഡി വൈ എഫ് ഐ ജില്ലാ ട്രഷററും പാർട്ടി ഏരിയ കമ്മിറ്റി അംഗവുമായ എം എസ് അരുൺകുമാറാണ് ഇവിടെ എൽ ഡി എഫിന്റെ സ്ഥാനാർഥി.
സി പി എം അംഗവും മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പറും ആയിരുന്നു സഞ്ജു. ഡി വൈ എഫ് ഐ ചാരുംമൂട് പ്രാദേശിക ഘടകം നേതാവും ആയിരുന്നു. സഞ്ജു ഉൾപ്പെടെ നിരവധി അപ്രതീക്ഷിത സ്ഥാനാർഥികളാണ് ഇത്തവണ ബി ജെ പിയുടെ സ്ഥാനാർഥി പട്ടികയിൽ ഇട പിടിച്ചത്.
advertisement
ഡി വൈ എഫ് ഐ ചേർത്തല മുൻ ഏരിയ പ്രസിഡന്റും മരുത്തോർവട്ടം ലോക്കൽ കമ്മിറ്റി അംഗവും തണ്ണീർമുക്കം പഞ്ചായത്ത് മുൻ പ്രസിഡന്റുമായ അഡ്വ പി എസ് ജ്യോതിസ് ചേർത്തലയിൽ ബി ഡി ജെ എസ് സ്ഥാനാർഥി ആയിരുന്നു.
advertisement
അതേസമയം, കോൺഗ്രസ് വിട്ടുവന്ന പന്തളം പ്രതാപൻ അടൂരിൽ നിന്ന് ബി ജെ പിക്കായി മത്സരിക്കും. തിരൂരിൽ ബി ജെ പി സ്ഥാനാർഥി ആയി മത്സരിക്കുന്നത് കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ആയിരുന്ന ഡോ അബ്ദുൾ സലാം ആണ്.
സാമൂഹിക - സാംസ്കാരിക രംഗത്തെ പ്രമുഖരും പുതുമുഖങ്ങളും ഇത്തവണത്തെ ബി ജെ പി പട്ടികയിൽ ഇടം നേടിയിരുന്നു. സീരിയൽ നടൻ വിവേക് ഗോപൻ കൊല്ലം ചവറയിൽ ബി ജെ പി സ്ഥാനാർഥി ആകും. തിരുവനന്തപുരം സെൻട്രലിൽ അഭിനേതാവ് കൃഷ്ണ കുമാർ ബി ജെ പി സ്ഥാനാർഥിയായി മത്സരിക്കും. കോഴിക്കോട് സൗത്തിൽ യുവനേതാവ് നവ്യ ഹരിദാസാണ് സ്ഥാനാർഥി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 15, 2021 7:18 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അപ്രതീക്ഷിത ട്വിസ്റ്റ്; മാവേലിക്കരയിൽ ഡിവൈഎഫ്ഐ നേതാവ് ബി ജെ പി സ്ഥാനാർഥി