TRENDING:

കാണാതായ നൗഷാദിനെ പോലീസ് കണ്ടെത്തിയത് ബന്ധുവിന്‍റെ വെളിപ്പെടുത്തലില്‍

Last Updated:

തൊടുപുഴ ഡിവൈഎസ്പി ഓഫീസിലെ ഉദ്യോഗസ്ഥനായ ജയ്മോന്‍റെ ബന്ധുവാണ് നൗഷാദിനെപ്പോലെ ഒരാൾ പ്രദേശത്ത് ഉണ്ടെന്ന വിവരം നല്‍കിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പത്തനംതിട്ട കലഞ്ഞൂരിൽനിന്ന് കാണാതായ നൗഷാദിനെ (36) തൊടുപുഴ തൊമ്മൻകുത്ത് ഭാഗത്ത് നിന്ന് കണ്ടെത്താന്‍ പോലീസിന് സഹായകമായത് ബന്ധുവിന്‍റെ നിര്‍ണായക  വെളിപ്പെടുത്തല്‍. തൊടുപുഴ ഡിവൈഎസ്പി ഓഫീസിലെ സീനിയർ
നൗഷാദ് തൊടുപുഴ ഡിവൈഎസ്പി ഓഫീസില്‍
നൗഷാദ് തൊടുപുഴ ഡിവൈഎസ്പി ഓഫീസില്‍
advertisement

സിവിൽ പോലീസ് ഉദ്യോഗസ്ഥനായ ജയ്മോനാണ് ഇക്കാര്യം പറഞ്ഞത്. നൗഷാദിനെ കണ്ടെത്തിയ തൊമ്മൻകുത്തിന് അടുത്താണ് ജയ്മോൻ താമസിക്കുന്നത്. ജയ്മോന്റെ ബന്ധുവായ വ്യക്തിയാണ് നൗഷാദിനെപ്പോലെ ഒരാൾ തൊമ്മൻകുത്തിൽ താമസിക്കുന്നുണ്ടെന്നെ വിവരം പങ്കുവെച്ചത്. തുടർന്ന് അന്വേഷണത്തിലാണ് ഒന്നര വര്‍ഷം മുന്‍പ് കാണാതായ നൗഷാദിനെ ജയ്മോന്‍ കണ്ടെത്തിയത്.

കാണാതായ ഭർത്താവിനെ കൊന്നു കുഴിച്ചുമൂടിയതിന് ഭാര്യ അറസ്റ്റിലായതിന്റെ പിറ്റേന്ന് ഭർത്താവിനെ പൊലീസ് കണ്ടെത്തി

നൗഷാദിനെപ്പോലെ ഒരാൾ പ്രദേശത്ത് ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥിരീകരിക്കാനായി എത്തിയതായിരുന്നു. വീടിന്റെ അടുത്തുനിന്നും നാലരകിലോമീറ്റർ ദൂരമേയുള്ളു അവിടേക്ക്. നിങ്ങളെ കാണാതായത് അന്വേഷിക്കുന്നുണ്ടെന്ന് നൗഷാദിനോട് പറഞ്ഞു. അവിടെ നിന്നും മറ്റൊരാളെയും കൂട്ടി നൗഷാദിനെ ജീപ്പിൽ കൊണ്ടുവന്നു. കേസെടുത്ത കാര്യമൊന്നും നൗഷാദ് അറിഞ്ഞിരുന്നില്ലെന്ന്  ജയ്മോൻ  പറഞ്ഞു.

advertisement

ഭാര്യയുമായി പ്രശ്‌നം ഉണ്ടായിരുന്നതായി നൗഷാദ് പറഞ്ഞു. ഭാര്യ കൂട്ടിക്കൊണ്ടുവന്ന ആളുകൾ തന്നെ മര്‍ദിച്ചതായും നൗഷാദ് ആരോപിച്ചു. പേടി കാരണമാണ് താന്‍ നാട്ടില്‍നിന്നും പോയതെന്നും തിരോധാന വാര്‍ത്തകള്‍ കണ്ടിരുന്നില്ലെന്നും നൗഷാദ് പറഞ്ഞു.

ഭാര്യയുമായുള്ളപ്രശ്നത്തെതുടർന്ന് തൊടുപുഴയിലെ തൊമ്മൻകുത്തിലെത്തി ഒന്നര വർഷമായി

താമസിച്ചു വരികയായിരുന്നു ഇയാൾ. തൊമ്മൻകുത്തിൽ നൗഷാദ് താമസിച്ച വീട്ടിലും ജോലിയെടുത്ത സ്ഥലത്തും തൊടുപുഴ പോലീസ് എത്തി പരിശോധന നടത്തി.

ഒന്നരവർഷം മുമ്പ് കാണാതായ യുവാവിനെ ഭാര്യ കൊന്ന് കുഴിച്ച് മൂടിയതെന്ന് സംശയം; മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താനായില്ല

advertisement

തൊടുപുഴ ഡിവൈഎസ്‍പി ഓഫീസിലെത്തിച്ച  നൗഷാദിനെ പത്തനംതിട്ട പോലീസ് സ്ഥലത്തെത്തി കൊണ്ടുപോകും.  2021-ലാണ് നൗഷാദിനെ കാണാതായത്. മകന്‍റെ തിരോധാനം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നൗഷാദിന്‍റെ പിതാവ് കേസ് നല്‍കിയിരുന്നു. ഈ കേസിന്‍റെ ചോദ്യംചെയ്യലിനിടെ നൗഷാദിന്‍റെ ഭാര്യ അഫ്‌സാന നല്‍കിയ മൊഴികളില്‍ വൈരുധ്യങ്ങളുണ്ടായിരുന്നു.

ഇതോടെ അഫ്‌സാനയെ സംശയം തോന്നിയ പോലീസ് ഇവരെ കൂടുതല്‍ ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലില്‍, ഒന്നരവര്‍ഷം മുന്‍പ് പറക്കോട് പരുത്തിപ്പാറയില്‍ വാടകയ്ക്ക് താമസിക്കുമ്പോള്‍ വഴക്കിനിടെ താന്‍ നൗഷാദിനെ തലയ്ക്കടിച്ചു കൊന്നുവെന്ന് അഫ്‌സാന പോലീസിനോട് പറഞ്ഞു.നൗഷാദിനെ കൊലപ്പെടുത്തിയെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് അഫ്‌സാനയുടെ അറസ്റ്റ് രേഖപ്പെടുത്തി. നൗഷാദിനെ കണ്ടെത്തിയതോടെ ഒന്നര വർഷമായി നടത്തുന്ന തിരച്ചിലിനും ഇന്നലെ മുതൽ നടക്കുന്ന മൊഴി മാറ്റിപ്പറയൽ നാടകങ്ങൾക്കുമാണ് അവസാനമാകുന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
കാണാതായ നൗഷാദിനെ പോലീസ് കണ്ടെത്തിയത് ബന്ധുവിന്‍റെ വെളിപ്പെടുത്തലില്‍
Open in App
Home
Video
Impact Shorts
Web Stories